തൃത്താല: കേന്ദ്രസര്‍ക്കാരിന്റെ ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃത്താല, തിരുമിറ്റക്കോട്, ചാലിശേരി, നാഗലശേരി പഞ്ചായത്തുകളിലെ 16,142 വീടുകളിലേക്കുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവുന്നു.
33 ദശലക്ഷം ലിറ്റര്‍ ജലം പ്രതിദിനം കൈകാര്യം ചെയ്യാനാകുന്ന പ്ലാന്റാണ് മുടവന്നൂരില്‍ ഒരുങ്ങുന്നത്. 96.32 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ശുദ്ധീകരണപ്ലാന്റിന് മാത്രം 19.46 കോടി രൂപയാണ്. ശുദ്ധീകരിച്ച ജലം കൂറ്റനാട്ടിലെ ടാങ്കിലേക്ക് എത്തിക്കാന്‍ ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പ് ലൈനും സ്ഥാപിക്കും. 12.19 കോടി രൂപ ചെലവിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുക.
നാല് പഞ്ചായത്തുകളിലെ 16,142 വീടുകളിലേക്ക് ജലവിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ 42.5 കോടി രൂപയാണ് ചെലവ്. തിരുമിറ്റക്കോട്, തൃത്താല പഞ്ചായത്തുകളില്‍ 10ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകള്‍ നിര്‍മിക്കും. ഇതിന് 3.5 കോടിയാണ് ചെലവ്. പട്ടിത്തറ, ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളില്‍ 83.32 കോടിയുടെ കുടിവെള്ള പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്.
കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് 254.24 കോടിയുടെ പദ്ധതികളാണ് ജലവിതരണ മേഖലയില്‍ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: