Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാഴാഴ്ചവരെ സംസ്ഥാനത്ത് കനത്തമഴ; മണിമലയാര്‍ കരകവിഞ്ഞു, നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി, ജാഗ്രതാ നിര്‍ദ്ദേശം

ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത്. ഇവരെ വള്ളിയില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുണ്ടായിട്ടും ഇവര്‍ എന്തിനാണ് പുഴയിലേക്ക് ഇറങ്ങിയതെന്ന കാര്യം വ്യക്തമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 10:00 am IST
inKerala

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ ബുധനാഴ്ച തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച നിലവില്‍ അവധിയാണ്.  

വ്യാഴാഴ്ച മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പാണ്. ബുധനാഴ്ച കൊല്ലത്തും വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകള്‍ക്കും അലേര്‍ട്ടാണ്. വ്യാഴാഴ്ചയ്‌ക്കുശേഷം മഴയ്‌ക്ക് ശക്തികുറയാനാണ് സാധ്യത.

മലപ്പുറം അമരമ്പലം പുഴയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. സുശീല, അനുശ്രീ(12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 2.30-നാണ് സംഭവം. അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് അമരമ്പലം പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്.  ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേര്‍ക്കായി സ്‌കൂബ ടീമടക്കം തെരച്ചില്‍ നടത്തി വരികയാണ്.  

ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത്. ഇവരെ വള്ളിയില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുണ്ടായിട്ടും ഇവര്‍ എന്തിനാണ് പുഴയിലേക്ക് ഇറങ്ങിയതെന്ന കാര്യം വ്യക്തമല്ല. മണിമലയാറ്റിലെ ജലനിരപ്പ് അപകടനിലയില്‍നിന്ന് 1.6 മീറ്റര്‍ ഉയര്‍ന്നതായി കേന്ദ്ര ജല കമ്മിഷന്‍. കല്ലൂപ്പാറ നിരീക്ഷണ കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതിന് രേഖപ്പെടുത്തിയ അളവ് 7.60 മീറ്ററാണ്. ആറ് മീറ്ററാണ് അപകടസൂചന നല്‍കാറുള്ള ഉയരം.  

ഇടുക്കി അണക്കെട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ് 2308.54 അടിയാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 2344.04 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടില്‍ ഇപ്പോഴുള്ളതിനേക്കാള്‍ 35.5 അടി വെള്ളം കഴിഞ്ഞവര്‍ഷം ഇതേ ദിവസം അണക്കെട്ടില്‍ കൂടുതലുണ്ടായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 62.6 മില്ലി മീറ്റര്‍ മഴയാണ് തിങ്കളാഴ്ച മുതല്‍ ചൊവ്വാഴ്ച രാവിലെവരെ പെയ്തത്. ചൊവ്വാഴ്ച ഒരടി വെള്ളം മാത്രമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്.

കഴിഞ്ഞവര്‍ഷം ജൂലായ് നാലിന്ന് ഒറ്റദിവസത്തെ മഴയില്‍ നാലടി വെള്ളം ഉയര്‍ന്നു. മഴ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവായതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുതന്നെ നില്ക്കുകയാണ്. അണക്കെട്ടിലേക്ക് കാര്യമായ നീരൊഴുക്കില്ല. ജലദൗര്‍ലഭ്യംമൂലം 3.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിമാത്രമാണ് പ്രതിദിനം ഇടുക്കി അണക്കെട്ടില്‍നിന്നുള്ള ജലമുപയോഗിച്ച് ഉത്പാദിപ്പിക്കുന്നത്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി.

കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. മണിമലയാറില്‍ ജലനിരപ്പ് അപകടകരമായ നിരപ്പിലേക്ക് ഉയര്‍ന്നതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 17, 18 വാര്‍ഡുകളില്‍ നൂറിലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. മല്ലപ്പള്ളി സെയ്ന്റ് മേരീസ്, സി.എം.എസ്. വെണ്ണിക്കുളം എസ്.ബി. സ്‌കൂളുകളില്‍ ക്യാമ്പുകള്‍ തുറന്നതായി റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു.  

Tags: keralariverമുന്നറിയിപ്പ്മഴ മുന്നറിയിപ്പ്ഡാംManimalayar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.