Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സാക്ഷരകേരളത്തിലെ സാംസ്‌കാരിക നിന്ദ

ജന്മഭൂമിയുടെ വാര്‍ത്തയും പ്രതികരണങ്ങളും വന്നശേഷം സ്മാരകത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും മുന്നോട്ടുവന്നിട്ടുണ്ട്. രാജാ രവിവര്‍മയെന്ന മഹാനായ കലാകാരനോടുള്ള ആദരവുകൊണ്ടല്ല, കലാകേരളത്തിന്റെ പ്രതിഷേധം ഭയന്നാണ് ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. എന്നാല്‍ വെറും അറ്റകുറ്റപ്പണികളല്ല, ലോകാരാധ്യനായ ഈ കലാകാരന്റെ മഹത്വത്തിനും പ്രശസ്തിക്കും ചേരുന്നവിധം സ്മാരകം പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. രാജകുടുംബം അനുവദിച്ച സ്ഥലം ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ അത് നിര്‍വഹിക്കപ്പെടണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 3, 2023, 05:00 am IST
inEditorial

വിഖ്യാത ചിത്രകാരനായിരുന്ന രാജാ രവിവര്‍മയുടെ സ്മാരകം ജന്മദേശമായ കിളിമാനൂരില്‍ കാടുകയറിയും, മഴയില്‍ മേല്‍ക്കൂര ചോര്‍ന്നൊലിച്ചും മറ്റും നശിക്കുകയാണെന്ന വിവരം ഒരു ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. രാജാ രവിവര്‍മയ്‌ക്ക് ഉചിതമായ സ്മാരകത്തിനുവേണ്ടി കിളിമാനൂര്‍ രാജകുടുംബം പഞ്ചായത്തിന് വിട്ടുകൊടുത്ത ഒരേക്കര്‍ അറുപത് സെന്റ് സ്ഥലത്തെ സാംസ്‌കാരിക നിലയവും ആര്‍ട്ട് ഗ്യാലറിയുമാണ് അധികൃതരുടെ ക്രൂരമായ അനാസ്ഥയുടെ ഫലമായി നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്. ഗ്യാലറിയിലെ രവിവര്‍മ വരച്ച നാല്‍പ്പത്തിയാറ് അപൂര്‍വചിത്രങ്ങള്‍ മഴവെള്ളം വീണതിനെത്തുടര്‍ന്ന് ഒരു മൂലയ്‌ക്ക് കൂട്ടിയിട്ടിരിക്കുകയാണെന്ന് അറിയുന്നത് കലാസ്‌നേഹികള്‍ക്ക് ഹൃദയഭേദകമാണ്. മൂന്ന് നൂറ്റാണ്ടിനുശേഷവും ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരു ചിത്രകാരനോടും, രചനാവൈഭവംകൊണ്ട് അന്നും ഇന്നും ആസ്വദിക്കപ്പെടുന്ന അത്യപൂര്‍വമായ ചിത്രങ്ങളോടും കാണിക്കുന്ന ഈ അവഗണനയെ  വിമര്‍ശിക്കാന്‍ വാക്കുകളില്ല. ഈ സാംസ്‌കാരിക നിന്ദ മൂടിവയ്‌ക്കാന്‍ ആര്‍ട്ട് ഗ്യാലറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നറിയുമ്പോള്‍ കലാകേരളത്തിന്റെ ശിരസ്സ് ലജ്ജകൊണ്ട് കുനിഞ്ഞുപോകുന്നു. ഈ സാംസ്‌കാരിക നിലയത്തിന്റെ  ചുമതലയുള്ള ലളിതകലാ അക്കാദമിയുടെ ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് രാജാ രവിവര്‍മയോടും വിലമതിക്കാനാവാത്ത ചിത്രങ്ങളോടുമുള്ള തികഞ്ഞ അനാദരവിന്റെ പ്രതിഫലനമാണിത്.

നിലവില്‍ വന്ന് പത്ത് വര്‍ഷത്തിനകം രാജാ രവിവര്‍മ സ്മാരകം ഇങ്ങനെയൊരു ശോചനീയാവസ്ഥ നേരിടുകയാണെന്ന വിവരം വാര്‍ത്തയിലൂടെ പുറത്തുകൊണ്ടുവന്നത് ‘ജന്മഭൂമി’യാണ്. അതിശക്തമായ പ്രതിഷേധമാണ് സ്മാരകം നിര്‍മിക്കാന്‍ കോടികള്‍ വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കിയ കിളിമാനൂര്‍ കൊട്ടാരത്തിന്റെയും, രാജാ രവിവര്‍മയുടെ മഹത്വം അറിയാവുന്ന ചിത്രകാരന്മാരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. സാംസ്‌കാരിക നിലയത്തിന്റെ  ഇന്നത്തെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും, രാജാ രവിവര്‍മയുടെ നൂറ്റിഎഴുപത്തിയഞ്ചാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ലളിതകലാ അക്കാദമി ചെയ്തിരിക്കുന്നത് അനീതിയാണെന്നും കിളിമാനൂര്‍ കൊട്ടാരം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി രാമവര്‍മ തമ്പുരാന്‍ പ്രതികരിക്കുകയുണ്ടായി. സ്വാമി വിവേകാനന്ദന്‍ പോലും അഭിനന്ദിച്ച രാജാ രവിവര്‍മയോട് അനാദരവ് കാട്ടിയതിന് ലളിതകലാ അക്കാദമി ലോകത്തോട് മാപ്പു പറയണമെന്ന്  കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ദിവാകര വര്‍മയും ആവശ്യപ്പെട്ടിരിക്കുന്നു. സ്മാരകത്തിന്റെ ശോച്യാവസ്ഥ ലളിതകലാ അക്കാദമിക്ക് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും അറ്റകുറ്റപ്പണി പോലും നടത്താതിരുന്നത് കഷ്ടമാണെന്നും, അന്‍പത് വര്‍ഷം കഴിഞ്ഞാലും കേടുവരാതിരിക്കുന്ന ചിത്രങ്ങളെ നശിക്കാന്‍ വിട്ടത് വലിയ വിഷമമുണ്ടാക്കുന്നെന്നും പ്രശസ്ത ചിത്രകാരന്‍ കാട്ടൂര്‍ നാരായണപിള്ള അഭിപ്രായപ്പെടുകയുണ്ടായി. ലളിതകലാ അക്കാദമി രാഷ്‌ട്രീയവല്‍ക്കരിച്ചതാണ് സ്മാരകത്തിന്റെ നാശത്തിന് കാരണമായതെന്ന് രാജാ രവിവര്‍മ ശൈലിയുടെ പ്രയോക്താവായ ദാനകൃഷ്ണപിള്ളയും പ്രതികരിക്കുകയുണ്ടായി. ഇവര്‍ക്കൊക്കെ പ്രകടിപ്പിക്കാനാവുന്ന കടുത്ത വാക്കുകളാണിത്.  

കലയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവരെ വേദിപ്പിക്കുംവിധം ഇടതുപക്ഷഭരണത്തിന്‍ കീഴില്‍ രാജാ രവിവര്‍മയുടെ സ്മാരകത്തിന് ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ ആര്‍ക്കും അദ്ഭുതം തോന്നേണ്ടതില്ല. ലോകത്തിന്റെ മുഴുവന്‍ ആദരവിന് പാത്രമായ രാജാ രവിവര്‍മയോട് ഒരുതരം കുടിപ്പകയാണ് ഇടതുപക്ഷത്തിന് പൊതുവെയും സിപിഎമ്മിന് പ്രത്യേകിച്ചും ഉള്ളത്. പല രീതികളില്‍ അത് പുറത്തുവരുന്നു എന്നുമാത്രം. സിപിഎമ്മുകാരനായ എം.എ. ബേബി സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോഴാണല്ലോ വിവാദചിത്രകാരന്‍ എം.എഫ്.ഹുസൈന് രാജാ രവിവര്‍മയുടെ പേരിലുള്ള സര്‍ക്കാരിന്റെ പുരസ്‌കാരം നല്‍കിയത്. ഹിന്ദു ദേവീദേവന്മാരുടെ നഗ്നചിത്രങ്ങള്‍ വരച്ചതിന്റെ പ്രോത്സാഹനമായിട്ടു മാത്രമല്ല, രവിവര്‍മയെ അംഗീകരിക്കാത്തയാളെന്ന നിലയ്‌ക്കുകൂടിയാണ് ഹുസൈനെ ഇടതുമുന്നണി സര്‍ക്കാര്‍ ആദരിച്ചത്. ഇടതുപക്ഷത്തിന്റെ ഈ സമീപനത്തിന് മാറ്റം വന്നിട്ടില്ല എന്നതിന് തെളിവാണ് രാജാ രവിവര്‍മയുടെ സ്മാരകം നശിക്കാന്‍ വിട്ടത്. ജന്മഭൂമിയുടെ വാര്‍ത്തയും പ്രതികരണങ്ങളും വന്നശേഷം സ്മാരകത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാംസ്‌കാരിക വകുപ്പും ലളിതകലാ അക്കാദമിയും മുന്നോട്ടുവന്നിട്ടുണ്ട്. രാജാ രവിവര്‍മയെന്ന മഹാനായ കലാകാരനോടുള്ള ആദരവുകൊണ്ടല്ല, കലാകേരളത്തിന്റെ പ്രതിഷേധം ഭയന്നാണ് ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. എന്നാല്‍ വെറും അറ്റകുറ്റപ്പണികളല്ല, ലോകാരാധ്യനായ ഈ കലാകാരന്റെ മഹത്വത്തിനും പ്രശസ്തിക്കും ചേരുന്നവിധം സ്മാരകം പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്. രാജകുടുംബം അനുവദിച്ച സ്ഥലം ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ അത് നിര്‍വഹിക്കപ്പെടണം.

Tags: keralaരാജാ രവിവര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.