Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണാതിരിക്കരുത്

മതം അനുശാസിക്കുന്നതുപോലെ മക്കള്‍ക്ക് സ്വത്ത് വീതിച്ചു നല്‍കിയ (ആണിന് രണ്ടു വിഹിതം, പെണ്ണിന് ഒരു വിഹിതം) ഒരു മുസ്ലിം നേതാവിനെയെങ്കിലും കേരളത്തില്‍ കാണിച്ചു തരാന്‍ കഴിയുമോ? പൊതു സിവില്‍ നിയമത്തെ എതിര്‍ക്കുന്ന ഏതെങ്കിലും മുസ്ലിംലീഗ് നേതാവ് പെണ്‍മക്കള്‍ക്ക് ശരീഅത്ത് പ്രകാരം സ്വത്ത് നല്‍കിയ രേഖ പ്രസിദ്ധപ്പെടുത്താമോ? ദത്തെടുക്കല്‍ പോലുളളതൊന്നും വലിയ തര്‍ക്ക വിഷയമായി തോന്നുന്നില്ല. മുത്തലാഖ് നമ്മെക്കാള്‍ മുമ്പ് ലോകത്തിലെ 20 ഇസ്ലാമികരാജ്യങ്ങള്‍ നിരോധിച്ചതാണെന്ന് കൂടി നാം ഓര്‍ക്കുക. മറ്റൊരു വിഷയം, പൊതു സിവില്‍ നിയമം ബഹുഭാര്യത്വം നിരോധിക്കുന്നു എന്നതാണ്. ഇത് നിരോധിക്കേണ്ടതല്ലെ? നെഞ്ചത്ത് കൈവച്ച് ഇന്ത്യയിലെ മതനേതാക്കള്‍ പറയേണ്ടത് ബഹുഭാര്യത്വത്തെ തങ്ങള്‍ പിന്തുണക്കുന്നുണ്ടോ എന്നതാണ്. നിങ്ങളുടെ മക്കളുടെ മുന്നില്‍ വെച്ച് ബഹുഭാര്യത്വം നിലനിര്‍ത്തണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? ലോകത്തിലെ പല വികസിത രാജ്യങ്ങളിലും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും പൊതു സിവില്‍ കോഡാണ് നിലവിലുള്ളത്. അവിടെയെല്ലാം ജീവിക്കുന്ന വിദ്യാസമ്പന്നരായ മുസ്ലീങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും അവരുടെ ജീവിതത്തിലോ മതവിശ്വാസത്തിലോ ഉള്ളതായി അറിവില്ല.

എ.പി. അബ്ദുള്ളക്കുട്ടിbyഎ.പി. അബ്ദുള്ളക്കുട്ടി
Jul 2, 2023, 05:00 am IST
inMain Article

ഉത്തരാഖണ്ഡ് സര്‍ക്കാര്‍  പൊതുസിവില്‍ കോഡിനെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ മേധാവി റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയായിരുന്നു. അവര്‍ ഒരു കരട് റിപ്പോര്‍ട്ട് രാജ്യത്തിനു മുമ്പില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. വിവാഹം സ്വത്തവകാശം, ദത്തെടുക്കല്‍, തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ കണ്ടപ്പോള്‍ വലിയ പുതുമയൊന്നും തോന്നിയില്ല. കാരണം ഞങ്ങളുടെ വീട്ടിലും, നാട്ടിലും ഇന്ന് എല്ലാ മതജാതി വിഭാഗത്തില്‍പ്പെട്ടവരും പ്രായോഗിക ജീവിതത്തില്‍ പിന്തുടരുന്ന നിയമങ്ങള്‍ തന്നെയാണ് ഈ നിര്‍ദ്ദേശങ്ങളില്‍ കാണുന്നത്. പിന്നെ എന്തിനാണ് ചിലര്‍ മതവികാരം ഇളക്കിവിടുന്ന പ്രചരണങ്ങള്‍ നടത്തുന്നത്?

സമൂഹ്യ ജീവിതത്തില്‍ നാം പിന്തുടരുന്ന ചില സംഗതികള്‍ ഇവിടെ പറയട്ടെ. ഉദാഹരണത്തിന് വിവാഹം. ഞങ്ങളുടെ ചുറ്റുവട്ടത്തിലൊക്കെ എല്ലാ ജനവിഭാഗങ്ങളും ഇപ്പോള്‍ തന്നെ പൊതുസിവില്‍ നിയമമാണ് പാലിക്കുന്നത്. ഉദാഹരണത്തിന് പള്ളിയില്‍ വെച്ച് നിക്കാഹ് കഴിഞ്ഞാലും അമ്പലത്തിലോ ചര്‍ച്ചിലോ വിവാഹം കഴിഞ്ഞാലും തൊട്ടടുത്ത ദിവസം പഞ്ചായത്തിലോ മുന്‍സിപ്പാലിറ്റിയിലോ കോര്‍പ്പറേഷനിലോ ചെന്ന് നവദമ്പതികള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അതില്‍ പലപ്പോഴുംഎനിക്ക് തോന്നുന്നത് മുസ്ലിം ദമ്പതികള്‍ ആണ് ആദ്യം പോയി രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ്.

ഗള്‍ഫില്‍ പോകാനും വിസയെടുക്കാനും മറ്റും ഇന്ന് വിവാഹ റജിസ്‌ട്രേഷന്‍ രേഖ നിര്‍ബന്ധമാണല്ലൊ? മറ്റൊന്ന് സ്വത്തവകാശം. മുസ്ലിം സമുദായത്തില്‍ പോലും മക്കള്‍ക്ക് തുല്യമായിട്ടാണ് സ്വത്ത് വീതം വെക്കുന്നത്. മതശാസന അനുസരിച്ചല്ല. പെണ്‍കുട്ടികള്‍ക്ക് ആണ്‍മക്കളെക്കാള്‍ കൂടുതല്‍  സ്വത്ത് നല്‍കുന്നതാണ് പൊതുവില്‍ കാണുന്നത്. വിവാഹ മാര്‍ക്കറ്റില്‍ നല്ല പുതിയാപ്ലയെ കിട്ടാന്‍  വേണ്ടിയാണ് പലപ്പോഴും രക്ഷിതാക്കള്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്.

മതം അനുശാസിക്കുന്നതുപോലെ മക്കള്‍ക്ക് സ്വത്ത് വീതിച്ചു നല്‍കിയ (ആണിന് രണ്ടു വിഹിതം, പെണ്ണിന് ഒരു വിഹിതം) ഒരു മുസ്ലിം നേതാവിനെയെങ്കിലും കേരളത്തില്‍ കാണിച്ചു തരാന്‍ കഴിയുമോ? പൊതു സിവില്‍ നിയമത്തെ എതിര്‍ക്കുന്ന ഏതെങ്കിലും മുസ്ലിംലീഗ് നേതാവ് പെണ്‍മക്കള്‍ക്ക് ശരീഅത്ത് പ്രകാരം സ്വത്ത് നല്‍കിയ രേഖ പ്രസിദ്ധപ്പെടുത്താമോ? ദത്തെടുക്കല്‍ പോലുളളതൊന്നും വലിയ തര്‍ക്ക വിഷയമായി തോന്നുന്നില്ല. പിന്നെ പ്രധാനപ്പെട്ട ഒരു വിഷയം വിവാഹ മോചനം, ബഹുഭാര്യത്വം എന്നിവയാണ്.

വിവാഹ മോചനത്തില്‍ മതം അനുശാസിക്കുന്ന പുരുഷ മേധാവിത്വപരമായ മൊഴിചൊല്ലലൊന്നും ഇനി ആധുനിക കാലത്ത് നടക്കില്ല. മുത്തലാഖ് നമ്മെക്കാള്‍ മുമ്പ് ലോകത്തിലെ 20 ഇസ്ലാമികരാജ്യങ്ങള്‍ നിരോധിച്ചതാണെന്ന് കൂടി നാം ഓര്‍ക്കുക. മറ്റൊരു വിഷയം, പൊതു സിവില്‍ നിയമം ബഹുഭാര്യത്വം നിരോധിക്കുന്നു എന്നതാണ്. ഇത് നിരോധിക്കേണ്ടതല്ലെ? നെഞ്ചത്ത് കൈവച്ച് ഇന്ത്യയിലെ മതനേതാക്കള്‍ പറയേണ്ടത് ബഹുഭാര്യത്വത്തെ തങ്ങള്‍ പിന്തുണക്കുന്നുണ്ടോ എന്നതാണ്. നിങ്ങളുടെ മക്കളുടെ മുന്നില്‍ വെച്ച് ബഹുഭാര്യത്വം നിലനിര്‍ത്തണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? ബഹുഭാര്യത്വത്തെ അനുകൂലിച്ചാല്‍ നേതാക്കാളെ മക്കള്‍ തന്നെ വീട്ടില്‍ നിന്ന് അടിച്ചിറക്കിവിടുന്ന കാലമാണിതെന്ന് മനസ്സിലാക്കിയാല്‍ നന്ന്.

കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുക. ബഹുഭാര്യാത്വം നിരോധിക്കേണ്ടത് തന്നെയാണ്. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും പൊതു സിവില്‍ കോഡാണ് നിലവിലുള്ളത്. അവിടെയെല്ലാം ജീവിക്കുന്ന വിദ്യാസമ്പന്നരായ മുസ്ലീങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും അവരുടെ ജീവിതത്തിലോ മതവിശ്വാസത്തിലോ ഉള്ളതായി അറിവില്ല. മാത്രമല്ല, ഇവിടെ കോമണ്‍ ക്രിമിനല്‍ നിയമമാണ് നിലനില്‍ക്കുന്നത്. കട്ടാല്‍ കൈ വെട്ടല്‍ ഇല്ല. കൊന്നാല്‍ തല വെട്ടല്‍ ഇല്ല. ഇവിടെ എല്ലാ മതസ്ഥരും അനുസരിക്കുന്നത് പൊതു ഇന്ത്യന്‍ ക്രിമിനല്‍ നിയമമാണ്. സിവില്‍ നിയമത്തില്‍ തന്നെ ഒരു 95 ശതമാനത്തില്‍ അധികം ഒരേ രീതിയാണ് നമ്മള്‍ അനുവര്‍ത്തിക്കുന്നത്. വിവാഹം, സ്വത്തവകാശം തുടങ്ങിയ ചില വിഷയങ്ങള്‍ മാത്രമാണ് ഏകീകരിക്കേണ്ടത്. അക്കാര്യത്തെ കുറിച്ചാണ് പ്രായോഗിക ജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ മുകളില്‍ പറഞ്ഞത്. അതുകൊണ്ട് പൊതു സിവില്‍ കോഡ് എന്നു പറയുന്നത് ഒരു സംവാദത്തിലൂടെ നമ്മുടെ ഭരണഘടനാപിതാക്കള്‍ ആഗ്രഹിച്ച വിധത്തില്‍ യഥാര്‍ത്ഥ്യമാക്കാന്‍ രാജ്യം പക്വമായി എന്നാണ് തോന്നുന്നത്. ഇവിടെ പിന്നെ എന്തിനാണ് ഈ കോലാഹലങ്ങള്‍!?  സിപിഐയും സിപിഎമ്മും എതിര്‍ക്കുന്നതിലാണ് അത്ഭുതം! കാരണം അവരുടെ പഴയ പാര്‍ട്ടി രേഖകള്‍ എല്ലാം പരിശോധിച്ചാല്‍ മനസ്സിലാവുന്നത് പൊതു സിവില്‍ കോഡിന് അനുകൂലമായിരുന്നു അവര്‍ എന്നതാണ്. സഖാവ് ഇഎംഎസ് ഏക സിവില്‍ കോഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി വിജയന്‍ വിസ്മരിക്കരുത്. സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പുലബന്ധമില്ലാത്ത പിണറായി വിജയന്റെ മുന്നില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നിലപാട് ഓര്‍മ്മിപ്പിക്കുന്നത് വൃഥാവിലാണെന്നറിയാം. പിണറായി ഒരൊറ്റ ലക്ഷ്യം മുന്നില്‍ കണ്ടാണ് പൊതു സിവില്‍ നിയമത്തെ എതിര്‍ക്കുന്നത്.

മരുമകന്‍ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാന്‍ ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങളുടെ വോട്ട് കിട്ടണം.  ആ ഒരു ദുരുദ്ദേശം മാത്രമാണ് അദ്ദേഹത്തിനുള്ളത്. ആം ആദ്മിയെ പോലെ, ശിവസേന ബാല്‍ താക്കറെ വിഭാഗം പോലെ സിപിഎമ്മിലെ ഒരു വിഭാഗം പൊതു സിവില്‍ നിയമത്തെ അനുകൂലിക്കുന്ന അവസ്ഥവരും. പിണറായിയുടെ പ്രീണന രാഷ്‌ട്രീയത്തിനെതിരെ ഒരു പൊട്ടിത്തെറി പാര്‍ട്ടിയില്‍ അകലെയല്ല. മുസ്ലിം സമുദായത്തിലുള്ള ഉത്പതിഷ്ണുക്കള്‍  ഈ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ നിലപാടുകള്‍ സ്വീകരിച്ചു മുന്നോട്ടു വരും എന്നാണ് പ്രതീക്ഷ.

Tags: Uniform Civil CodeabdullakuttyA.P Abdullakutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.