Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സര്‍ക്കാര്‍ വിവരങ്ങള്‍ കൃത്യമായി നല്കുന്നില്ലെന്ന് ആരോപണം; സംഘര്‍ഷ മേഖലകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കഴിഞ്ഞ ദിവസം ഡാര്‍ജിലിങ്ങിലേക്കുള്ള യാത്രയ്‌ക്കിടെ സിലിഗുരി ജില്ലയിലെ നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് ആനന്ദബോസ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ''പഞ്ചായത്ത് തെരഞ്ഞെടുപ്പിനെച്ചൊല്ലി പല കേന്ദ്രങ്ങളും തിളച്ചുമറിയുന്നു. പരിക്കേറ്റവരോടും മരിച്ചവരുടെ കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 09:49 pm IST
inIndia
ബംഗാളിലെ സംഘര്‍ഷബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുó ഗവര്‍ണര്‍ സി.വി. ആനന്ദബോസ്‌

ബംഗാളിലെ സംഘര്‍ഷബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുó ഗവര്‍ണര്‍ സി.വി. ആനന്ദബോസ്‌

കൊല്‍ക്കത്ത: ബംഗാളിലെ സംഘര്‍ഷബാധിത മേഖലകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ച് തനിക്ക് ശരിയായ വിവരങ്ങളല്ല സര്‍ക്കാര്‍ നല്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. അവര്‍ ‘സംസ്‌കരിച്ച’ വാര്‍ത്തകളാണ് നല്കുന്നത്. അതുകൊണ്ട് കാര്യങ്ങള്‍ നേരിട്ട് അറിയേണ്ടത് തന്റെ ഉത്തരവാദിത്തമാണ്, ഇനിയും ഇത്തരം അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ തുടരും, ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡാര്‍ജിലിങ്ങിലേക്കുള്ള യാത്രയ്‌ക്കിടെ സിലിഗുരി ജില്ലയിലെ നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് ആനന്ദബോസ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ”പഞ്ചായത്ത് തെരഞ്ഞെടുപ്പിനെച്ചൊല്ലി പല കേന്ദ്രങ്ങളും തിളച്ചുമറിയുന്നു. പരിക്കേറ്റവരോടും മരിച്ചവരുടെ കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ അവരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് എനിക്കറിയാം,” ബോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡാര്‍ജിലിങ് ജില്ലയ്‌ക്ക് പുറമെ അക്രമ ബാധിത പ്രദേശങ്ങളായ ഉത്തര്‍ ദിനാജ്പൂര്‍, ദക്ഷിണ ദിനാജ് പൂര്‍, കൂച്ച് ബിഹാര്‍, മാള്‍ഡ, മുര്‍ഷിദാബാദ്, അലിപുര്‍ദുവാര്‍, ജല്‍പായ്ഗുരി എന്നിവിടങ്ങളും സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ദുര്‍ബലമായ സ്ഥലങ്ങളിലെല്ലാം പോകും. ചിലയിടങ്ങളില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. അക്രമത്തിന്റെ വ്യാപ് തി സ്വയം വിലയിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാന്‍ അതാണ് വഴി, ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതുപോലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടത്തുമോ എന്ന ചോദ്യത്തിന്, ”അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളയാളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറെന്ന് ബോസ് മറുപടി പറഞ്ഞു.

അതേസമയം, ഗവര്‍ണറുടെ സന്ദര്‍ശനത്തിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ഗവര്‍ണറുടെ നടപടികള്‍ പക്ഷപാതപരമാണെന്ന് ടിഎംസി സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് പ്രകാശ് മജുംദാര്‍ പറഞ്ഞു. അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരെ മാത്രമാണ് കാണുന്നത്. ടിഎംസി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട ഇടങ്ങളിലേക്ക് പോകുന്നില്ല. അതില്‍ അദ്ദേഹത്തിന് വിഷമമില്ല. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ പര്യടനങ്ങള്‍, മജുംദാര്‍ ആരോപിച്ചു.

നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലയില്‍ ഗവര്‍ണറെ തൃണമൂല്‍ ഛത്ര പരിഷത്ത് അംഗങ്ങള്‍ കരിങ്കൊടി കാണിച്ചു. ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചാല്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ ഗവര്‍ണര്‍ നേരിടേണ്ടിവരുമെന്ന് ടിഎംസി സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു. അതേസമയം ഗവര്‍ണറെ കരിങ്കൊടി കാണിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടത് ഉറങ്ങുന്ന ഗവര്‍ണറെയാണ്, അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കും, എന്നാല്‍ ഈ ഗവര്‍ണര്‍ക്ക് മമതയെയും അവരുടെ പാര്‍ട്ടിയെയും ഭയമില്ല എന്നതാണ് സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags: പശ്ചിമ ബംഗാള്‍West Bengal violenceസിവി ആനന്ദബോസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ അക്രമത്തിനിരയായ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു
India

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം; ഇരുനൂറോളം സ്ഥാപനങ്ങള്‍ തകര്‍ത്തു

India

സന്ദേശ്ഖാലി: ഷാജഹാന്‍ ഷെയ്ഖുള്‍പ്പെടെ ആറുപേര്‍ക്ക് കുറ്റപത്രം

India

സുവേന്ദു അധികാരിയെ സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ പോലീസ്; ബംഗാള്‍ ഹൈക്കോടതി ഉത്തരവിനെതിരെ മമത സര്‍ക്കാര്‍

Kerala

സിദ്ദിഖിന്റെ വിയോഗം: പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് അനുശോചിച്ചു, പകരക്കാരനില്ലാതെ അരങ്ങൊഴിഞ്ഞ അനന്യ കലാകാരൻ

India

രാമനവമിക്കെതിരായ അക്രമം: അന്വേഷണത്തോട് ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.