ചേര്‍ത്തല: പ്രായപൂര്ത്തിയാാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുകൂടിയായ പ്രതിക്ക് 12വര്‍ഷം തടവും 2,25,000രൂപ പിഴയും ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചു.പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം.പിഴ അടക്കാത്ത പക്ഷം രണ്ടു വര്‍ഷം തടവ് കൂടി അനുഭവിക്കണം.പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തൃച്ചാറ്റുകുളം തച്ചാപറമ്പ് വീട്ടില്‍ റൈജുവിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2020ല്‍ അര്‍ത്തുങ്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്.ഉച്ചയ്ക്കുശേഷം വീട്ടില്‍ ആരുമില്ലാതിരുന്ന സമയം ഉറങ്ങിക്കിടന്ന കുട്ടിയെ ബന്ധുവായ റൈജു വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. കുട്ടി ഉണര്‍ന്ന ശേഷം അമ്മയോടു വിവരം പറയുകയായിരുന്നു. അര്‍ത്തുങ്കല്‍ ഇന്‍സ്പക്ടറായിരുന്ന എ.അല്‍ജബ്ബാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ കെ.ശിവപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലേഖ, സജി, സുധീഷ്, ശ്രീദേവി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ടി.ബീന ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: