Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൊഴില്‍ നാശത്തെ വരവേല്‍ക്കരുത്

നിക്ഷേപംകൊണ്ടുവരാനെന്ന പേരില്‍ ലോകം ചുറ്റുകയും, വിവാദ വ്യവസായികളുടെ തോളില്‍ കയ്യിട്ടു നടക്കുകയും ചെയ്തുകൊണ്ട് ആത്മാര്‍ത്ഥതയുള്ള തൊഴില്‍ സംരംഭകരെ കാണാതിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രാജ്‌മോഹന്റെ സമരം പ്രതിക്കൂട്ടില്‍ നി ര്‍ത്തുന്നു. കേരളത്തിന്റെ ഭാവി ഇരുളടഞ്ഞുപോകുന്ന സമരാഭാസങ്ങളില്‍ നിന്ന് സിപിഎമ്മും സിഐടിയുവും ഇനിയെങ്കിലും പിന്മാറണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 22, 2023, 05:00 am IST
in Editorial

കേരളത്തില്‍ എന്തുകൊണ്ടാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ നിക്ഷേപങ്ങള്‍ എത്താത്തതും, വ്യവസായങ്ങള്‍ പച്ചപിടിക്കാത്തതുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോട്ടയം കുമരകത്ത് ബസ് സര്‍വീസ് നടത്തുന്ന തിരുവാര്‍പ്പ് സ്വദേശി രാജ്‌മോഹന്റെ ദുരവസ്ഥ. പ്രവാസിയും വിമുക്തഭടനുമായ ഈ തൊഴില്‍ സംരംഭകന്റെ ബസ് സര്‍വീസ് സിപിഎമ്മിന്റെ ട്രേഡ് യുണിയനായ സിഐടിയുവിന്റെ പ്രതികാര സമരം മൂലം നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. വെട്ടിക്കുളങ്ങര എന്ന പേരില്‍ നാല് ബസ്സുകളാണ് രാജ്‌മോഹനുള്ളത്. ഇതില്‍ തിരുവാര്‍പ്പ്-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിനു മുന്നില്‍ തൊഴില്‍ത്തര്‍ക്കത്തിന്റെ പേരു പറഞ്ഞ് സിഐടിയു കൊടിനാട്ടിയിരിക്കുകയാണ്. ലേബര്‍ ഓഫീസര്‍ക്ക് മുന്നില്‍ എഴുതി തയ്യാറാക്കിയ കരാര്‍ പ്രകാരം സര്‍വീസ് നടത്തുന്ന ബസ്സില്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാറുണ്ടെന്ന് ഉടമയായ രാജ്‌മോഹന്‍ പറയുന്നു. താന്‍ ബിജെപിക്കാരനായതുകൊണ്ട് രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് സിഐടിയു നോക്കുന്നത്. സമരം ചെയ്യുന്നവരില്‍ ബസ്സില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി പോലുമില്ലെന്നും, തന്റെ  സംരംഭം കരുതിക്കൂട്ടി തകര്‍ക്കാനാണ് സിഐടിയു ലക്ഷ്യമിടുന്നതെന്നും രാജ്‌മോഹന്‍ ആരോപിക്കുന്നു. തിരുവാര്‍പ്പ് പഞ്ചായത്തില്‍ തൊഴില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാജ്‌മോഹന്‍. നിയമവിരുദ്ധവും വികസനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഈ അവസ്ഥ സിഐടിയു നേതാക്കള്‍ക്ക് ഒട്ടും അപരിചിതമല്ല. സംസ്ഥാനത്തെ ചെറുതും വലുതുമായ തൊഴില്‍ സംരംഭകരോട് സിപിഎമ്മും സിഐടിയുവും പതിറ്റാണ്ടുകളായി സ്വീകരിച്ചുവരുന്ന രാഷ്‌ട്രീയ പ്രേരിതവും വികസനവിരുദ്ധവുമായ ഈ  സമീപനത്തിന്റെ ഇരയാണ് കേരള സമൂഹം.  

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളായ  കയര്‍, കശുവണ്ടി മേഖലകളില്‍ സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതൃത്വത്തില്‍ നടന്ന അക്രമാസക്ത സമരങ്ങള്‍ തൊഴിലാളിവിരുദ്ധമായിരുന്നുവെന്ന് അതിന് നേതൃത്വം നല്‍കേണ്ടിവന്നവര്‍ തന്നെ പില്‍ക്കാലത്ത് പശ്ചാത്തപിച്ചിട്ടുണ്ട്. അവകാശങ്ങളുടെ പേരില്‍ തിരുവിതാംകൂറിലെ വലിയ തൊഴില്‍ മേഖലയും, ആയിരക്കണക്കിനാളുകളുടെ ജീവനോപാധിയുമായിരുന്ന കയര്‍ വ്യവസായത്തെ നശിപ്പിച്ചവര്‍, 1970 കളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ പേരിലും വന്‍തോതില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി. പ്രവാസികളായ മലയാളികള്‍ സ്വന്തം നാട്ടില്‍ നിക്ഷേപം നടത്താതിരുന്നത് സിപി എമ്മിനെയും സിഐടിയുവിനെയുമൊക്കെ ഭയന്നാണ്. ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരെപ്പോലും മുതലാളിയും വര്‍ഗശത്രുവുമായി മുദ്രകുത്തി. ഈ അന്തരീക്ഷത്തില്‍ മനംമടുത്ത് പലരും അന്യനാടുകളില്‍ പോയി നിക്ഷേപം നടത്തുകയും, വ്യവസായം കെട്ടിപ്പടുക്കുകയും ചെയ്തു. നിരാശ പൂണ്ട ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. പുനലൂരിലെ സുഗതന്‍ ആചാരിയും കണ്ണൂര്‍ ആന്തൂരിലെ സാജനും ഇതില്‍പ്പെടുന്നു. എറണാകുളം ജില്ലയിലെ വൈപ്പിനില്‍ ഒരു വനിതയെ ഗ്യാസ് ഏജന്‍സി നടത്താന്‍പോലും  സിഐടിയു അനുവദിക്കാതിരുന്നത് ഇത്തരത്തിലുള്ള ഡസന്‍കണക്കിന് സംഭവങ്ങളില്‍ ഒന്നുമാത്രം. സംസ്ഥാനം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിട്ടും, ലക്ഷക്കണക്കിനാളുകള്‍ ജീവനോപാധി തേടി രാജ്യം വിട്ടിട്ടും നശീകരണാത്മകമായ മനോഭാവം ഉപേക്ഷിക്കാന്‍ സിപിഎമ്മും സിഐടിയുവും തയ്യാറാവുന്നില്ല.

വിവിധ തൊഴില്‍ സംരംഭങ്ങളോട് സിഐടിയു അനുവര്‍ത്തിക്കുന്ന ഒരേസമയം ആപത്കരവും ആത്മഹത്യാപരവുമായ രീതികളുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് തിരുവാര്‍പ്പിലെ ബസ്സുടമയായ രാജ്‌മോഹന്‍. തൊഴിലാളികളുടെ ചോരയൂറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനിസത്തെ തുറന്നു കാട്ടുന്ന സിനിമയാണല്ലോ വരവേല്‍പ്പ്. കേരളം നിക്ഷേപ സൗഹൃദമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയാന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി ഉദാഹരണമായി ചൂണ്ടിക്കാട്ടിയ സിനിമയാണിത്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന്റെ ഗതികെട്ട അവസ്ഥയിലാണ് രാജ്‌മോഹ നും എത്തിച്ചേര്‍ന്നിരിക്കുന്നത്. കേരളം മാറിയെന്നും, നിക്ഷേ പം നടത്താന്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കുകയാണെന്നും ലോക കേരള സഭയുടെ ഭാഗമായി അമേരിക്കയിലെ ടൈംസ് സ്‌ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കേരളത്തില്‍ ഇപ്പോള്‍ എന്തും നടക്കുമെന്ന് ആവേശംകൊണ്ട മുഖ്യമന്ത്രി വിദേശസന്ദര്‍ശനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ദിവസമാണ് കേരളത്തില്‍ അനാവശ്യ സമരം നടത്തി സര്‍വീസ് നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് സ്വന്തം ബസിന് മുന്നില്‍ രാജ്‌മോഹന് ലോട്ടറി ടിക്കറ്റ് വില്‍ക്കേണ്ടി വന്നത്. ‘ടൈം സ്‌ക്വയര്‍ ലക്കി സെന്റര്‍’ എന്ന് ഇതിന് പേരിട്ടത് പ്രതീകാത്മകമാണ്. നിക്ഷേപംകൊണ്ടുവരാനെന്ന പേരില്‍ ലോകം ചുറ്റുകയും, വിവാദ വ്യവസായികളുടെ തോളില്‍ കയ്യിട്ടു നടക്കുകയും ചെയ്തുകൊണ്ട് ആത്മാര്‍ത്ഥതയുള്ള തൊഴില്‍ സംരംഭകരെ കാണാതിരിക്കുന്ന  മുഖ്യമന്ത്രി പിണറായി വിജയനെ രാജ്‌മോഹന്റെ സമരം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. കേരളത്തിന്റെ ഭാവി ഇരുളടഞ്ഞുപോകുന്ന സമരാഭാസങ്ങളില്‍ നിന്ന് സിപിഎമ്മും സിഐടിയുവും ഇനിയെങ്കിലും പിന്മാറണം.

Tags: keralaകേരള സര്‍ക്കാര്‍crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.