Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവ്

കേസുകളില്‍ വാദം പൂര്‍ത്തിയാക്കി വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ ആദ്യത്തെ കേസ് കൂടിയാണിത്. കേസില്‍ 27 സാക്ഷികളുണ്ടായിരുന്നു. ഇരയും അമ്മയും മൊഴിയില്‍ ഉറച്ചുനിന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 11:13 am IST
inKerala

കൊച്ചി: വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവുശിക്ഷ. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും പോക്‌സോ വകുപ്പ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് ഇയാള്‍ വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.  

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പീഡനം നടന്നത് 2019 ല്‍ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസില്‍ 2021 ല്‍ മോന്‍സണ്‍ അറസ്റ്റിലായതിനു ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്. മോന്‍സണെ ഭയന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവം നടക്കുമ്പോള്‍ 17 വയസായിരുന്നു പെണ്‍കുട്ടിക്ക്. തുടര്‍വിദ്യാഭ്യാസം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് നിരവധി തവണ പലസ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമ്മയോടൊപ്പം മോന്‍സന്റെ വീട്ടില്‍ എത്തിയപ്പോഴും പീഡനം നടന്നിട്ടുണ്ട്.  

കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നില്ല. ശക്തമായ തെളിവുകളും മോന്‍സനെതിരെ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിധി പറയുക. മോന്‍സനെതിരെ പതിനൊന്നോളം കേസുകള്‍ നിലവിലുണ്ട്. ഇതില്‍ കെ സുധാകരന്‍ രണ്ടാം പ്രതിയായ വഞ്ചനാ കേസും ഉള്‍പ്പെടുന്നു. കേസുകളില്‍ വാദം പൂര്‍ത്തിയാക്കി വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ ആദ്യത്തെ കേസ് കൂടിയാണിത്. കേസില്‍ 27 സാക്ഷികളുണ്ടായിരുന്നു. ഇരയും അമ്മയും മൊഴിയില്‍ ഉറച്ചുനിന്നിരുന്നു.  

Tags: കേസ്pocsoമോന്‍സന്‍ മാവുങ്കല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.