Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സിപിഎം ചീഞ്ഞുനാറുന്നു

പഞ്ചനക്ഷത്ര മാര്‍ക്‌സിസ്റ്റുകള്‍ സിപിഎമ്മിന്റെ എല്ലാ തട്ടിലുമുണ്ട്. പലരും ബിനാമികള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു എന്നുമാത്രം. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായയാള്‍ മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് നാല്‍പ്പതിലേറെ കാറുകളുടെ അകമ്പടിയില്‍ ചീറിപ്പായുമ്പോള്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെയായിക്കൂടാ എന്നാണ് മറ്റു നേതാക്കള്‍ ചിന്തിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ അഴിമതികളുടെയും മാനദണ്ഡം പിണറായിയാണ്. ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലുമൊക്കെ നടപടികളെടുത്ത് ഒന്നും നേരെയാക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 05:00 am IST
inEditorial

സംസ്ഥാന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആ പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്ന അധഃപതനത്തിന്റെയും ജീര്‍ണതയുടെയും ആഴം വ്യക്തമാക്കുന്നതാണ്. തുടര്‍ഭരണം ലഭിച്ചതോടെ  അധികാരത്തിന്റെ മത്തുപിടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റു നേതാക്കളും കാണിക്കുന്ന ധാര്‍ഷ്ട്യം സാമാന്യ മര്യാദയുടെയും രാഷ്‌ട്രീയ സദാചാരത്തിന്റെയും സകല സീമകളും ലംഘിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെ മാത്രമല്ല, ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെയും ജനാധിപത്യബോധം തെല്ലുമില്ലാതെ കടന്നാക്രമണം നടത്തുകയാണ് ഈ നേതാക്കള്‍. താന്‍ പറയുന്നതാണ് നിയമമെന്നും, തന്നെ ചോദ്യം ചെയ്യാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും വാക്കിലും പ്രവൃത്തിയിലും ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കുകയാണ് എം.വി. ഗോവിന്ദന്‍. പാര്‍ട്ടി സെക്രട്ടറിയുടെ പദവി പണ്ടുകാലത്തെ സോവിയറ്റ് യൂണിയനില്‍ ഏകാധിപത്യം നടപ്പാക്കിയിരുന്ന കമ്മിസാറിന്റെതാണെന്ന് കരുതുന്ന  ഈ നേതാവ് രാജ്യത്ത് ഒരു ജനാധിപത്യസംവിധാനമുണ്ടെന്നോ നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെന്നോ അംഗീകരിക്കുന്നതായി തോന്നുന്നില്ല. പാര്‍ട്ടിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നും, മുന്‍കാലത്ത് അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഒരു ലജ്ജയുമില്ലാതെ പറയാന്‍ ഇങ്ങനെയൊരാള്‍ക്കല്ലേ കഴിയൂ. പാര്‍ട്ടി സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലീസും കോടതിയുമൊന്നുമല്ലെന്നും, പാര്‍ട്ടിക്കാര്‍തന്നെയാണെന്നും കഴിഞ്ഞദിവസം കണ്ണൂരില്‍ ഗോവിന്ദന്‍ നടത്തിയ പ്രസ്താവന മാത്രം മതി ഈ നേതാവിന്റെ തനിനിറം മനസ്സിലാക്കാന്‍.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂട്ടുകൂടിയതിനുശേഷമാണ് എം.വി.ഗോവിന്ദന്‍ ഇപ്രകാരമായതെന്ന് കരുതുന്നവരുണ്ട്. അവര്‍ സിപിഎമ്മിന്റെ ചരിത്രം അറിയാത്തവരാണ്. അഹന്തയ്‌ക്കും ധാര്‍ഷ്ട്യത്തിനും ഗോവിന്ദനുള്‍പ്പെടെയുള്ളവര്‍ പിണറായിയെ മാതൃകയാക്കുന്നുണ്ടാവാം.  പക്ഷേ അതൊന്നും പിണറായിയുടെ സൃഷ്ടിയല്ല. ബഹുഭൂരിപക്ഷം സിപിഎമ്മുകാര്‍ക്കും ഇത് സഹജമാണ്. അധികാരം കയ്യില്‍ വന്നപ്പോള്‍ പിണറായിയുടെ ഈ ഗുണഗണങ്ങള്‍ പൂര്‍ണമായി പുറത്തുചാടുന്നുണ്ടെന്നു മാത്രം. ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍ പിണറായി നിറഞ്ഞാടുക തന്നെയാണ്. ഇങ്ങനെയൊരു മുഖ്യമന്ത്രിയുള്ളപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഒട്ടും കുറയ്‌ക്കാന്‍ പാടില്ലല്ലോ എന്ന ചിന്തയാണ് ഗോവിന്ദനെ നയിക്കുന്നത്. ഈ നേതാവ് അടുത്തിടെ നടത്തിയ ജനകീയ യാത്രയില്‍ ഈ മനോഭാവം പ്രകടമായിരുന്നു. താന്‍ പാര്‍ട്ടി സെക്രട്ടറി മാത്രമല്ല, സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സമാന്തര ഭരണസംവിധാനത്തിന്റെ കേന്ദ്രവുമാണെന്ന മട്ടിലായിരുന്നു യാത്രയിലുടനീളം ഗോവിന്ദന്‍ കാഴ്ചവച്ച പ്രകടനം. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ ആര്‍ക്കും സാധ്യമല്ല. കാരണം അനുകരിക്കുന്നത് പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വാധിപതിയായി വാഴുന്ന പിണറായി വിജയനെയാണ്. ഗോവിന്ദന്‍ തെറ്റാണെങ്കില്‍ പിണറായിയും തെറ്റാണ്. പിണറായിയെ തിരുത്താന്‍ ചെന്നാല്‍ പദവിയുണ്ടാവില്ല, പാര്‍ട്ടിയിലുമുണ്ടാവില്ല. ജീവിച്ചിരിക്കുമെന്നുപോലും ഉറപ്പു പറയാനാവില്ല. അതാണല്ലോ അന്‍പത്തിയൊന്ന് വെട്ടേറ്റ് ടി.പി.ചന്ദ്രശേഖരന്റെ ജീവന്‍ പൊലിഞ്ഞത്. പാര്‍ട്ടിയില്‍ തന്നെ ചോദ്യം ചെയ്ത് പകരക്കാരനായി ഒരാള്‍ വളര്‍ന്നുവന്നത് പിണറായിയെ അസ്വസ്ഥനാക്കി. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ആദ്യമായി ന്യായീകരിച്ചത് പിണറായി ആയിരുന്നുവല്ലോ. കൊലപാതകത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് പത്രസമ്മേളനം വിളിച്ച് പറഞ്ഞ പിണറായിയുടെ യഥാര്‍ത്ഥ ലക്ഷ്യം കൊല നടത്തിയവരെ രക്ഷിക്കലായിരുന്നു.

ഭരണത്തിന് പിണറായി വിജയനും സിപിഎമ്മിന് എം.വി.ഗോവിന്ദനും നേതൃത്വം നല്‍കുന്നതിന്റെ ദുഷ്ഫലങ്ങളാണിപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അധികാരത്തിന്റെ ബലത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഏര്‍പ്പെടാത്ത കുറ്റകൃത്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അക്രമം, കൊലപാതകം, അഴിമതി, മോഷണം, കള്ളക്കടത്ത്, തട്ടിപ്പ്, ലൈംഗിക പീഡനം, ലഹരിക്കടത്ത്, നിയമനങ്ങളിലെയും പരീക്ഷകളിലെയും തിരിമറി  എന്നിങ്ങനെ എല്ലാറ്റിലും പാര്‍ട്ടിക്ക് പങ്കുണ്ട്. വെറും പാര്‍ട്ടി അണികളല്ല, നേതാക്കള്‍ തന്നെയാണ് ഇത്തരം കേസുകളില്‍ പ്രതികളാവുന്നത്. ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ സിപിഎമ്മുകാര്‍ നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തായിരിക്കുന്നു. അനധികൃതമായി കേരളത്തിലേക്ക് തോക്ക് കടത്തിയതിനു പിന്നില്‍ ടിപി  കൊലക്കേസിലെ പ്രതിയാണെന്ന് വ്യക്തമായി. ജയിയിലില്‍ കിടന്നും ഇവര്‍ക്ക് ഇത്തരം ഇടപാടുകള്‍ നടത്താന്‍ കഴിയുന്നത് ഭരണത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ്. നിലവില്‍ രണ്ട് ആഡംബര കാറുകളുള്ള സിഐടിയുവിന്റെ ഒരു പ്രാദേശിക നേതാവാണ് അരക്കോടിയിലേറെ വിലയുള്ള മിനികൂപ്പര്‍ സ്വന്തമാക്കിയത്. ആലപ്പുഴയിലെ  ഒരു പാര്‍ട്ടി നേതാവ് ബോളിവുഡ് സിനിമകളെ വെല്ലുന്ന വിധത്തില്‍ മകന്റെ ആഡംബര വിവാഹം നടത്തി വിവാദമായത് ആരും മറന്നിട്ടില്ല. ഇത്തരം പഞ്ചനക്ഷത്ര മാര്‍ക്സിസ്റ്റുകള്‍ സിപിഎമ്മിന്റെ എല്ലാ തട്ടിലുമുണ്ട്. പലരും ബിനാമികള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു എന്നുമാത്രം. ഇതിനു മുന്‍പും ഒരു പാര്‍ട്ടി സെക്രട്ടറി മിനികൂപ്പര്‍ വിവാദത്തില്‍പ്പെട്ടിട്ടുള്ളതാണല്ലോ. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായയാള്‍ മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് നാല്‍പ്പതിലേറെ കാറുകളുടെ അകമ്പടിയില്‍ ചീറിപ്പായുമ്പോള്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെയായിക്കൂടാ എന്നാണ് മറ്റു നേതാക്കള്‍ ചിന്തിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ അഴിമതികളുടെ മാനദണ്ഡം പിണറായിയാണ്. ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലുമൊക്കെ നടപടികളെടുത്ത് ഒന്നും നേരെയാക്കാനാവില്ല.

Tags: ഐഎസ്keralaകേരള സര്‍ക്കാര്‍CPM Fascismരണ്ടാം പിണറായി സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.