Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

യുദ്ധവീര്യത്തിന്റെ സ്മരണ പുതുക്കി ഓച്ചിറക്കളി അരങ്ങേറി

ഓണാട്ടുകരയിലെ കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍ നിന്നുള്ള നിരവധി രണവീരന്മാമാരാണ് പടനിലത്ത് അങ്കം വെട്ടിയത്.തലപ്പാവും പടച്ചട്ടയും അണിഞ്ഞ് കൈയ്യില്‍ വാളും പരിചയുമായി എത്തിയ യോദ്ധാക്കള്‍ പടനിലത്തെ യുദ്ധക്കളമാക്കി മാറ്റി. കൊച്ചു കുട്ടികള്‍ മുതല് മുത്തച്ഛന്മാര്‍ വരെ എട്ടുകണ്ടത്തില്‍ അങ്കത്തിനായി ഇറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 08:01 pm IST
inAlappuzha
oachira kali

oachira kali

ഓച്ചിറ: ഓതിരം കടകംവെട്ടിയും കടകത്തിലൊഴിഞ്ഞും ചാടിയമര്‍ന്നും ഓണാട്ടുകരയുടെ ശക്തിയും ഓജസ്സും ധൈര്യവും പ്രകടമാക്കുന്ന ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളിക്ക് പടനിലത്ത് തുടക്കം.ഓണാട്ടുകരയിലെ കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍ നിന്നുള്ള നിരവധി രണവീരന്മാമാരാണ് പടനിലത്ത് അങ്കം വെട്ടിയത്. തലപ്പാവും പടച്ചട്ടയും അണിഞ്ഞ് കൈയ്യില്‍ വാളും പരിചയുമായി എത്തിയ യോദ്ധാക്കള്‍ പടനിലത്തെ യുദ്ധക്കളമാക്കി മാറ്റി.കൊച്ചു കുട്ടികള്‍ മുതല് മുത്തച്ഛന്മാര്‍ വരെ എട്ടുകണ്ടത്തില്‍ അങ്കത്തിനായി ഇറങ്ങി. 

ഋഷഭ വാഹനത്തില്‍ എഴുന്നെള്ളുന്ന ഓംകാരമൂര്‍ത്തിയുടെ തിരുമുമ്പില്‍ നടത്തുന്ന ആയോധന കലാപ്രകടനമാണ് ഓച്ചിറക്കളി.രണ്ട് നൂറ്റാണ്ടു മുമ്പ് കായംകുളം രാജാവും ചെമ്പകശ്ശേരി രാജാവും തമ്മില്‍ ഓച്ചിറപടനിലത്തു നടന്ന യുദ്ധത്തിന്റെ സ്മരണ പുതുക്കലാണ് വര്‍ഷം തോറും മിഥുനം ഒന്ന്, രണ്ട് തീയതികളിലായി ആചരിക്കുന്ന ഓച്ചിറക്കളി.

30 ദിവസമായി  കളരി ആശാന്മാരുടെ നേതൃത്വത്തില്‍ വിവിധ കളരികളില്‍ പരിശീലനം നടത്തിയാണ് പടയാളികള്‍ ഓച്ചിറക്കളിക്കെത്തിയത്.400ല്‍ പരം കളരി സംഘങ്ങളാണ് ഓച്ചിറക്കളിയില്‍ പങ്കെടുത്തത്. പ്രധാനമായും രണ്ടിനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുമ്പുള്ള പയറ്റു പ്രദര്‍ശനമായ ‘കരക്കളിയും’ എട്ടുകണ്ടത്തില്‍ നടത്തുന്ന ‘തകിടകളിയും’ ഇതില്‍ ആദ്യത്തേത് തെക്കേകണ്ടത്തിലും കളിക്കാരുടെ അഭ്യാസ മികവ് തെളിയിക്കുന്ന പ്രദര്‍ശനം വടക്കേ കണ്ടത്തിലുമാണ് നടക്കുന്നത്. ഇന്നലെ കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് ഘോഷയാത്രക്ക് നേതൃത്വം നല്‍കി.കിഴക്കും പടിഞ്ഞാറും നിന്നുമുള്ള കരനാഥന്മാര്‍ പരബ്രഹ്മത്തിന്റെ ഋഷഭ ഘോഷയാത്രയെ സാക്ഷി നിര്‍ത്തി പരസ്പരം ഹസ്തദാനം ചെയ്ത് കര പറഞ്ഞ് അങ്കം വെട്ടി. അടുത്ത ദിവസം പടനിലത്ത് മുഖാമുഖം കാണാം എന്ന് പ്രതിജ്ഞയെടുത്ത് പിരിഞ്ഞതോടെ ഇന്നലത്തെ ചടങ്ങുകള്‍ അവസാനിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം യോദ്ധാക്കള്‍ കളിക്കണ്ടത്തില്‍ എത്തി  ‘തകിടകളിയില്‍’ പ്രാഗല്‍ഭ്യം തെളിയിച്ച ശേഷം ഭരണസമിതി സമ്മാനമായി നല്‍കുന്ന ‘പണക്കിഴി’ സ്വീകരിച്ച് സദ്യയുണ്ട് കരകളിലേക്ക് മടങ്ങുന്നതോടെ ഓച്ചിറക്കളിക്ക് തിരശ്ശീല വീഴും.

Tags: ഹിന്ദുക്ഷേത്രംയുദ്ധംmemoriesochiraഓച്ചിറക്കളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

Varadyam

വീരസ്മരണകളുയര്‍ത്തി ഓച്ചിറക്കളി; പരബ്രഹ്‌മ സന്നിധിയിലൊരു പടയൊരുക്കം

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

Kerala

ആസ്പത്രിയിലേക്ക് അമ്മയെ കൊണ്ടുപോകുമ്പോള്‍ വഴിമുടക്കിയ, തുടര്‍ന്ന് അമ്മ മരണപ്പെട്ട ആ കോണ്‍ഗ്രസ് റാലി മറക്കില്ലെന്ന് ഡോ.എം. ലീലാവതി

ശിവരാത്രി ദിനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍
Alappuzha

ആലപ്പുഴയുടെ ‘ശോഭ’യാകാന്‍ ശോഭാസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.