Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

10 പേര്‍ കൊല്ലപ്പെട്ട മഹാരാഷ്‌ട്രയിലെ മുലുന്ദിലെ ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി മലയാളിയായ മുൻ സിമി നേതാവ് കാം ബഷീർ കാനഡയില്‍ അറസ്റ്റില്‍

സിമി നേതാവും 2003ല്‍ മഹാരാഷ്‌ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിയുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റിൽ. 10 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വന്‍സ്ഫടനത്തിന്റെ ആസൂത്രകനായിരുന്നു കാം ബഷീര്‍(cAM Basheer).

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 05:55 pm IST
in India
10 വര്‍ഷം മുന്‍പ് മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം. നിറയെ യാത്രക്കാരുണ്ടായിരുന്ന പാസഞ്ചര്‍ തീവണ്ടിയുടെ വനിതാ കമ്പാര്‍ട്മെന്‍റിലായിരുന്നു ബോംബ് സ്ഫോടനം.

10 വര്‍ഷം മുന്‍പ് മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം. നിറയെ യാത്രക്കാരുണ്ടായിരുന്ന പാസഞ്ചര്‍ തീവണ്ടിയുടെ വനിതാ കമ്പാര്‍ട്മെന്‍റിലായിരുന്നു ബോംബ് സ്ഫോടനം.

ന്യൂദല്‍ഹി:സിമി നേതാവും 2003ല്‍ മഹാരാഷ്‌ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിയുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റിൽ. ഇന്‍റര്‍പോള്‍ വലയിലായെന്നാണ് സൂചന. 10 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വന്‍സ്ഫടനത്തിന്റെ ആസൂത്രകനായിരുന്നു കാം ബഷീര്‍.  

കാനഡയില്‍ ജീവിച്ചത് വേറെ പേരില്‍; പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ മുങ്ങി 

കാനഡയില്‍ ഇയാല്‍ വര്‍ഷങ്ങളായി മറ്റൊരു പേരില്‍ ജീവിച്ചുവരികയായിരുന്നു.  ഇയാളെ കൃത്യമായി തിരിച്ചറിയല്‍ നടത്തുന്നതിന് ബന്ധുക്കളുടെ രക്തസാമ്പിള്‍ പരിശോധിക്കണമെന്ന് മുംബൈ ക്രൈംബ്രാഞ്ചിന്റെ ആവശ്യം വിചാരണക്കോടതി അംഗീകരിച്ചു. ഇതേ തുടര്‍ന്ന് കാം ബഷീറിന്റെ ആലുവയില്‍ താമസിക്കുന്ന സഹോദരി സുഹ്റാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തപരിശോധന നടത്തും. ദീര്‍ഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎന്‍എ പരിശോധനയ്‌ക്ക് ഇപ്പോള്‍ സഹോദരിയുടെ രക്തം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കാണിച്ച് സുഹറാ ബീവിയ്‌ക്ക് വേണ്ടി അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് വാദിച്ചെങ്കിലും നടന്നില്ല. കോടതി ഡിഎന്‍എ പരിശോധനയ്‌ക്ക് രക്തസാമ്പിള്‍ എടുക്കുന്നതിന് അനുവാദം നല്‍കിയിരിക്കുകയാണ്.  

പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ കാം ബഷീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍റര്‍പോള്‍ വലയിലായെന്നാണ് സൂചന. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ നേരത്തെ സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  

ഇന്ത്യയില്‍ നിന്നും മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പാകിസ്ഥാനില്‍ ഐഎസ്ഐ ക്യാമ്പില്‍ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യക്കാരില്‍ ഒരാള്‍  

കാം ബഷീര്‍ (CAM Bashir) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രതി കേരളത്തിലാണ് ജനിച്ചുവളര്‍ന്നത്. എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്ന ബഷീര്‍ പിന്നീട് നിരോധിത സംഘടനയായ സിമിയില്‍ ചേരുകയായിരുന്നു. സിമിയുടെ ദേശീയ അധ്യക്ഷന്‍ എന്ന പദവിയിലേക്ക് ഇദ്ദേഹം ഉയര്‍ന്നു.  90കളില്‍ പാകിസ്ഥാനില്‍ അഭയം തേടിയെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ 50 മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിലും ബഷീര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ ഐഎസ്ഐ പരിശീലനക്യാമ്പില്‍ പരിശീലനം നേടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ അംഗങ്ങളില്‍ ഒരാളാണ് കാം ബഷീര്‍.പാകിസ്ഥാനില്‍ നിന്നും പിന്നീട്  ഷാര്‍ജയില്‍ ബഷീര്‍ എത്തി. അപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തിലെ മുന്‍ സിമി പ്രവര്‍ത്തകരുമായി കാം ബഷീര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. നല്ല സമ്പന്നനായിരുന്നതിനാല്‍ ഇയാള്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്കും അവിടെ നിന്നും സിംഗപ്പൂരിലേക്കും പിന്നീട് അവിടെ നിന്നും കാനഡയിലേക്കും എത്തി. സൗദിയില്‍ തീവ്രവാദസെല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. അവിടെ നിരവധി യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിരുന്നു.  

”പ്രതിയ്‌ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എയര്‍പോര്‍ട്ട് അധികൃതര്‍ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതോടെ പിടികൂടുകയും ചെയ്തു,” ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുംബൈയെ നടുക്കിയ മൂന്ന് തീവ്രവാദ സ്ഫോടനങ്ങള്‍

മുംബൈയെ നടുക്കിയ മൂന്ന് തീവ്രവാദ സ്ഫോടനങ്ങളുടെ പിന്നിലും കാം ബഷീറിന്റെ കരങ്ങളുണ്ട്. 2002 ഡിസംബര്‍ ആറിനാണ് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈല്‍ പാര്‍ലെയിലും സ്‌ഫോടനം നടന്നിരുന്നു. 2003 മാര്‍ച്ച് 13നാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. മുലുന്ദിലെ ലോക്കല്‍ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റിലായിരുന്നു സ്‌ഫോടനം. നിറയെ ആളുകളെ കുത്തിനിറച്ച ലോക്കല്‍ ട്രെയിനിലായിരുന്നു സ്ഫോടനം. 10 പേരാണ് ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് ആര്‍ഡിഎക്സും പെട്രോളിയം ഓയിലും ഉപയോഗിച്ചിരുന്നു.  ഈ കേസില്‍ പിടിയിലായ പ്രതികളാണ് തങ്ങളെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചത് കാം ബഷീറാണെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. 

തുടര്‍ന്ന് പോട്ട ( (POTA -prevention of terrorism act) നിയമത്തിന് കീഴില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബഷീറിന് ഈ സ്‌ഫോടനത്തില്‍ മുഖ്യ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2016 ഏപ്രിലില്‍ കേസില്‍ പ്രതികളായ 13 പേരില്‍ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.ഇതില്‍ പിടിക്കപ്പെടാതിരുന്ന പ്രതികളില്‍ മുഖ്യനായ കാം ബഷീറാണ് ഇപ്പോള്‍ വലയിലായത്.  

Tags: തീവണ്ടിസ്ഫോടനംസിമി നേതാവ് കാം ബഷീർമുലുന്ദിലെ ട്രെയിന്‍ സ്ഫോടനക്കേസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

India

ബാലാസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.