Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യസെമിയില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്‌സും ഖത്തര്‍ ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 10:21 pm IST
inFootball

റോട്ടര്‍ഡാം: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യസെമിയില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്‌സും ഖത്തര്‍ ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.

ഇരുഭാഗത്തും പ്രതിഭയാര്‍ന്ന താരങ്ങളും മികച്ച കളിശൈലിയുമുണ്ട്. ആതിഥേയരെന്ന മുന്‍ഗണന ഓറഞ്ച് പടയായ നെതര്‍ലന്‍ഡ്‌സിനാണ്.  

ഇരുടീമുകളും ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അതില്‍ ഒരു തവണ ക്രൊയേഷ്യയും മറ്റൊന്നില്‍ നെതര്‍ലന്‍ഡ്‌സും ജയിച്ചു. ഫ്രാന്‍സ് ആതിഥേയരായ 1998 ലോകകപ്പ് ഫുട്‌ബോളിലെ മൂന്നാം സ്ഥാനമത്സരമായിരുന്നു ആദ്യ പോരാട്ടം. അന്ന് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടി. പിന്നീട് ഇരുവരും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയത് 2008ലാണ്. രാജ്യാന്തര സൗഹൃദമത്സരമായിരുന്ന ആ കളിയില്‍ നെതര്‍ലന്‍ഡ്‌സ് 3-0ന് ജയിച്ചു.

സ്ലാട്‌കോ ഡാലിച്ച് എന്ന ക്രൊയേഷ്യന്‍ പരിശീലകന്‍ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും തന്റെ ടീമിനെ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിച്ചതിന്റെ മികവുണ്ട്. റയല്‍ മാഡ്രിഡ് മദ്ധ്യനിരയിലെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് അടക്കമുള്ള സുവര്‍ണ തലമുറ ഒരു കിരീടം അര്‍ഹിച്ചവരാണ്. അതിനാല്‍ ക്രൊയേഷ്യ എന്തുവിലകൊടുത്തും ജയത്തിനായി ശ്രമിക്കുമെന്ന് തന്നെ കണക്കാക്കാം. ഇന്ന് കരുത്തരായ നെതര്‍ലന്‍ഡ്‌സിനെതിരെ അവരുടെ നാട്ടില്‍ ഇറങ്ങുന്നു എന്നതാണ് ഈ ടീം നേരിടുന്ന കനത്ത വെല്ലുവിളി. ഡെന്‍മാര്‍ക്കിലും, ഫ്രാന്‍സിലും, വിയെന്നയിലും ജയിച്ച് മുന്നേറിയ അനുഭവം മോഡ്രിച്ചിനും സംഘത്തിനുമുണ്ടെന്നത് മറന്നുകൂട.

ഇടക്കാലത്ത് ബാഴ്‌സലോണയില്‍ വന്‍ പരാജയമായതിന് പിന്നാലെയാണ് ഡച്ച് പരിശീലക സ്ഥാനം റൊണാള്‍ഡ് കോമാന്‍ ഏറ്റെടുക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ കളിക്കുമുമ്പേ നടന്ന വാക്‌പോരും തുടര്‍ന്നുള്ള തോല്‍വിയും കോമാന് കനത്ത തിരിച്ചടിയായിരുന്നു. ആ കുറവ് പരിഹരിക്കാന്‍ ഒരു കിരീടമെങ്കിലും ഓറഞ്ച് പടയ്‌ക്ക് നേടിക്കൊടുക്കണം എന്ന സമ്മര്‍ദ്ദത്തിലാണ് കോമാന്‍. കഴിഞ്ഞ 35 വര്‍ഷമായി ഡച്ച് ടീമിന് ഒരു കിരീടം പോലും നേടാനായിട്ടില്ലെന്നതാണ് വാസ്തവം. 1988ലെ യൂറോ ചാമ്പ്യന്‍ഷിപ്പ് ആണ് നെതര്‍ലന്‍ഡ്‌സ് ഏറ്റവും ഒടുവിലായി നേടിയത്.

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ സ്‌പെയിന്‍ ഇറ്റലിയെ നേരിടും.

Tags: യുവേഫനെതര്‍ലാന്‍റ്സ്ക്രൊയേഷ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കിരീടപ്പോര്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.