Thursday, September 28, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home News Kerala

സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം

"ഇനി ചിന്തയെ കോണ്‍ക്ലേവിന് പോകുമ്പോള്‍ ആരെങ്കിലും എഴുതിപഠിപ്പിച്ച് വിടണം. അതല്ലെങ്കില്‍ ഇത്തരം കോണ്‍ക്ലേവിന് പോകുന്നത് നിരുത്സാഹപ്പെടുത്തണം."- അഡ്വ. ജയശങ്കര്‍ പറയുന്നു. ഡോക്ടറേറ്റ് കിട്ടിയ ചിന്തയുടെ പ്രസംഗം കേട്ടാല്‍ ഇംഗ്ലീഷുകാര്‍ ആത്മഹത്യ ചെയ്യും, അതല്ലെങ്കില്‍ വിഷം വാങ്ങി കഴിക്കും.

Janmabhumi Online by Janmabhumi Online
Jun 10, 2023, 07:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റുള്ള ചിന്താ ജെറോം എപ്പോഴൊക്കെ ഇംഗ്ലീഷില്‍ കൈവെയ്‌ക്കുമ്പോഴും വിവാദം ഉയരുകയാണ്. ഏറ്റവുമൊടുവില്‍ ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ ചിന്ത ജെറോം നടത്തിയ പ്രസംഗമാണ് വീണ്ടും വിവാദമാവുന്നത്. ഇംഗ്ലീഷിലെ നിലവാരക്കുറവും വ്യാകരണത്തെറ്റുമാണ് വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമാകുന്നത്. “നായനാര്‍ക്കും അച്യുതാനന്ദനും ഇംഗ്ലീഷ് അറിയില്ലെങ്കിലും ഒരുവിധം ഇംഗ്ലീഷില്‍ പ്രസംഗിച്ചവരാണ്. അവരെ നമ്മള്‍ വിമര്‍ശിക്കില്ല. ചിന്തയെ വിമര്‍ശിക്കാന്‍ ഒരു കാരണമുണ്ട്. കാരണം ചിന്ത വെറും ചിന്ത ജെറോമല്ല, ഡോ. ചിന്ത ജെറോമായതിനാലാണ് പ്രശ്നം” – അഡ്വ.ജയശങ്കര്‍ പറയുന്നു.  

ഇംഗ്ലീഷ് ഭാഷയിലുള്ള പ്രസംഗമെന്ന നിലയില്‍ നിലവാരക്കുറവും വ്യാകരണതെറ്റുകളും (ഉച്ചാരണത്തിലെ തെറ്റു ക്ഷമിയ്‌ക്കാം) ആണ് വിമര്‍ശിക്കപ്പെടുന്നത്. “നമ്മള്‍ നമ്പര്‍ വണ്‍ കേരളം എന്ന് പറയുമ്പോള്‍ വിദ്യാഭ്യാസത്തിലെ ഉന്നതനിലവാരമാണ് ഉദ്ദേശിക്കുന്നത്. കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാകുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ദിവസേന പറയുന്നത്. ഇങ്ങിനെ പറയുമ്പോള്‍ ചിന്തയോട് സഹതാപമുണ്ട്. നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസം എത്രത്തോളം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു എന്നതിന് തെളിവാണ് ചിന്തയുടെ ഈ പ്രസംഗം. “- പരിഹാസത്തോടെ ജയശങ്കര്‍ പറയുന്നു.  

ചിന്തയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം:

‘ഈസ് ഇന്ത്യ റെഡി ടു ഹാവ് എ യൂത്ത് ലീഡര്‍'(Is India ready to have a youth leader) എന്നതായിരുന്നു ഇന്ത്യ ടുഡേ കോണ്‍ക്ലേവിലെ ചര്‍ച്ചാ വിഷയം. ചിന്തയുടെ പ്രസംഗത്തിന്റെ തുടക്കം ഇങ്ങിനെയായിരുന്നു: “പൊളിറ്റിക്സ് ആന്‍റ് യൂത്ത് ഹാവ് എ വെരി പ്രോബ്ലമാറ്റിക്….റിലേഷന്‍ഷിപ്പ്”(Politics and youth have a very problematic ….relationship) (ഇവിടെ പ്രോബ്ലമാറ്റിക് എന്നൊക്കെയുള്ള ഉപയോഗം പൊതുവേ തീരെ നിലവാരം കുറഞ്ഞ ഒന്നാണ്.ഇംഗ്ലീഷിന്റെ നിലവാരം അളക്കുമ്പോള്‍ പ്രഭാഷകന്‍ ഉപയോഗിക്കുന്ന വാക്കുകളുടെ നിലവാരവും അതില്‍ പെടും. എൺപതുകളിലെ സൂപ്പർ ഹിറ്റായ കോമഡി ചലച്ചിത്രമായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ നായക കഥാപാത്രമായ മോഹൻലാൽ മിയാമി ബീച്ചിൽ നിന്നും വാഷിങ്ടണ്ണിലേക്കുള്ള ദൂരം ജഗതി ശ്രീകുമാറിന് പറഞ്ഞു കൊടുക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ് സൂപ്പർ ഹിറ്റാക്കിയ  കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് എന്ന ഡയലോഗ് ഓര്‍മ്മ വരുന്നു)  

അടിസ്ഥാന വ്യാകരണപ്പിഴവുകളുള്ള നിരവധി വാചകങ്ങളും ചിന്ത ഉപയോഗിച്ചു എന്നതാണ് ദുഖകരം. “യംങ് പീപ്പിള്‍.. ദെ ആര്‍ ഡിസ് എന്‍ഗേജസ് ഇന്‍ പൊളിറ്റിക്സ്” (Young people they are disengages in politics) ( ചിന്തയുടെ ഈ പ്രയോഗം വ്യാകരണപരമായി തെറ്റാണ്. ദെ ആര്‍ ഡിസ് എന്‍ഗേജസ് (They are disengages) എന്ന് പറയില്ല. ഇവിടെ പ്രസന്‍റ് സിംപിള്‍ ടെന്‍സിന്റെ പാസീവ് ഫോമാണ് (Passive form of present simple tense) ചിന്ത ഉപയോഗിക്കാന്‍ ശ്രമിച്ചതെങ്കിലും ഇത് പാസീവ് സിംപിള്‍ ഫോമിന്റെ (Passive simple form) ഘടനയല്ല. ഇത് പാസീവ് ഫോമില്‍ ആണെങ്കില്‍ ‘ദേ ആര്‍ ഡിഎസ് എന്‍ഗേജ് ഡ്'(They are disengaged) എന്നാണ് പറയേണ്ടത്.  അതായത് സിംപിള്‍ പാസീവ് വോയ്സില്‍ (Simple Passive Voice) പറയുമ്പോള്‍ ക്രിയ(Verb)യുടെ പാസ്റ്റ് പാര്‍ടിസിപ്പിള്‍ ഫോം (Past Participle form) ഉപയോഗിക്കണം. അപ്പോള്‍ ഡിസ് എന്‍ഗേജസിന് പകരം ഡിഎസ് എന്‍ഗേജ് ഡ് എന്ന് ഉപയോഗിച്ചാലേ ഇംഗ്ലീഷ് വ്യാകരണനിയമ (English Grammar law)പ്രകാരം വാചകം ശരിയാവൂ. .  ( ഇത് റെന്‍ ആന്‍റ് മാര്‍ട്ടിന്‍(Wren& Martin- ഇംഗ്ലീഷ് വ്യാകരണം ലളിതമായും രസകരമായും പഠിപ്പിക്കുന്ന പുസ്തകം) പഠിച്ച ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി പോലും വരുത്താന്‍ പാടില്ലാത്ത പിഴവാണ്.)  

ഇനി പാസീവ് സിംപിള്‍ ഫോമില്‍ (Passive simple form) ചിന്ത ഉപയോഗിച്ച് മറ്റൊരു വാചകം കാണാം. “ഇന്ത്യ ഈസ് ഗൈഡഡ് ആന്‍റ് ലീഡ് ബൈ യംഗ് പീപ്പിള്‍”( India is guided and lead by young people)….ഇത് പാസീവ് സിംപിള്‍ ഘടനയിലുള്ള (Passive simgple structure) ഒരു വാചകമാണ്.  എങ്കിലും തെറ്റുണ്ട്. ഈ വാചകത്തില്‍ ലീഡിന് (lead) പകരം അതിന്റെ പെര്‍ഫെക്ട് ഫോമായ (pefect form) ലെഡ് (led) എന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യ ഈസ് ഗൈഡഡ് ആന്‍റ് ലെഡ് ബൈ യംഗ് പീപ്പിള്‍( India is guided and led by young people) എന്നതാണ് ശരിയായ പ്രയോഗം….ഈസ് /ആര്‍+  ക്രിയയുടെ പാസ്റ്റ് പാര്‍ട്ടിസിപ്പിള്‍ (past participle) അല്ലെങ്കില്‍ ക്രിയയുടെ തേഡ് ഫോം (3rd form of verb) ആണ് ഉപയോഗിക്കേണ്ടത്.  (Is/are+ perfect form of verb) എന്നതാണ്  സിംപിള്‍ പാസീവ്  വാചകത്തിന്റെ (Simple passive sentence)ഘടന.  സ്കൂള്‍ തലം മുതല്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുകയും ഡിഗ്രി ഫാത്തിമ കോളെജില്‍ പഠിക്കുകയും പോസ്റ്റ് ഗ്രാജ്വേഷനായി ഇംഗ്ലീഷ് സാഹിത്യം പഠിയ്‌ക്കുകയും പിന്നീട് ഇംഗ്ലീഷില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ചിന്ത ജെറോമിന് എങ്ങിനെയാണ് പ്രൈമറി തലത്തിലുള്ള വ്യാകരണപ്പിഴവുകള്‍ വരുന്നത്?

“ഇനി ചിന്തയെ കോണ്‍ക്ലേവിന് പോകുമ്പോള്‍ ആരെങ്കിലും എഴുതിപഠിപ്പിച്ച് വിടണം. അതല്ലെങ്കില്‍ ഇത്തരം കോണ്‍ക്ലേവിന് പോകുന്നത് നിരുത്സാഹപ്പെടുത്തണം.”- അഡ്വ. ജയശങ്കര്‍ പറയുന്നു. ഡോക്ടറേറ്റ് കിട്ടിയ ചിന്തയുടെ പ്രസംഗം കേട്ടാല്‍ ഇംഗ്ലീഷുകാര്‍ ആത്മഹത്യ ചെയ്യും, അതല്ലെങ്കില്‍ വിഷം വാങ്ങി കഴിക്കും. അതുകൊണ്ട് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയോടും മറ്റു നേതാക്കളോടും ഞാന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണ്.” – ജയശങ്കര്‍ പറയുന്നു. 

Tags: സ്പോക്കണ്‍ ഇംഗ്ലീഷ്ഉച്ചാരണശാസ്‌ത്രംഇംഗ്ലീഷ് ഉച്ചാരണശാസ്‌ത്രംപ്രസംഗംkollamഇംഗ്ലീഷ് ഉച്ചാരണംചിന്ത ജെറോംന്ത്യ ടുഡേ കോണ്‍ക്ലേവിഅഡ്വ. ജയശങ്കര്‍റെന്‍ ആന്‍റ് മാര്‍ട്ടിന്‍ഇംഗ്ലീഷ് വ്യാകരണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും
Kerala

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും

പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും; വീട്ടില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന ഭീഷണി;ഒടുവില്‍ പോലീസിന്റെ വലയില്‍ കുരുങ്ങി അദ്ധ്യാപകന്‍
Kerala

പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും; വീട്ടില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന ഭീഷണി;ഒടുവില്‍ പോലീസിന്റെ വലയില്‍ കുരുങ്ങി അദ്ധ്യാപകന്‍

മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു, ലഹരി ഉപയോഗ കേസുകളിലെ ശിക്ഷാ ഇളവുകള്‍ ഇനിയില്ല, റദ്ദാക്കി; ശിക്ഷാകാലയളവ് മുഴുവന്‍ ജയിലില്‍ കഴിയണം
Kerala

കൊല്ലത്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയിൽ

സൈനികനെ തടഞ്ഞു നിർത്തി മർദ്ദിച്ചു, മുതുകത്ത് ഭീകര സംഘടനയുടെ പേര് പച്ചമഷിയിൽ എഴുതി; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്
Kerala

സൈനികനെ തടഞ്ഞു നിർത്തി മർദ്ദിച്ചു, മുതുകത്ത് ഭീകര സംഘടനയുടെ പേര് പച്ചമഷിയിൽ എഴുതി; ഞെട്ടിക്കുന്ന സംഭവം കൊല്ലത്ത്

കോളജ് ടൂര്‍ ബസില്‍ 50 കുപ്പി ഗോവന്‍ മദ്യം കടത്തി; പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്
Kollam

കോളജ് ടൂര്‍ ബസില്‍ 50 കുപ്പി ഗോവന്‍ മദ്യം കടത്തി; പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

ഏഷ്യൻ ഗെയിംസ്; ആറാം സ്വർണ നേട്ടവുമായി ഇന്ത്യ

ഏഷ്യൻ ഗെയിംസ്; ആറാം സ്വർണ നേട്ടവുമായി ഇന്ത്യ

ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം; പ്രത്യേകതകൾ എന്തൊക്കെ

ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം; പ്രത്യേകതകൾ എന്തൊക്കെ

വീട് നിര്‍മാണത്തിന് അനുമതി വേണം: കുടില്‍കെട്ടി സമരത്തിലേക്ക്

വീട് നിര്‍മാണത്തിന് അനുമതി വേണം: കുടില്‍കെട്ടി സമരത്തിലേക്ക്

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

നാടുവാഴുന്ന കുറ്റകൃത്യങ്ങള്‍

ഇഷ്ട ഭക്ഷണം തയാറാക്കി നൽകാത്തതിൽ പ്രകോപിതനായി; അമ്മയിരുന്ന മുറിക്ക് തീയിട്ട് മകൻ

‘പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം’… ഈ ലിങ്ക് മറ്റൊരു തട്ടിപ്പാണ്…

‘പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം’… ഈ ലിങ്ക് മറ്റൊരു തട്ടിപ്പാണ്…

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും

നാളെ ട്രാക്കുണരും; പ്രതീക്ഷയോടെ ഭാരതം

നാളെ ട്രാക്കുണരും; പ്രതീക്ഷയോടെ ഭാരതം

കിട്ടിയത് വീടല്ല, കടം: കടുത്ത പ്രതിസന്ധിയില്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ

കിട്ടിയത് വീടല്ല, കടം: കടുത്ത പ്രതിസന്ധിയില്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Add Janmabhumi to your Homescreen!

Add