Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ധര്‍മ്മസ്ഥലയുടെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെ കുടുക്കാനും ക്ഷേത്രത്തിന്റെ 4670 ഏക്കറോളം വരുന്ന ഭൂമിയും തട്ടിയെടുക്കാന്‍ ഹിന്ദുക്കളായ ചില മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തന ലോബിയും ജിഹാദികളും ഉള്‍പ്പെടെ നടത്തിയ നീക്കം പൊളിഞ്ഞിട്ടും വിടാന്‍ തയ്യാറില്ലാതെ ലോറി ഉടമ മനാഫ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 08:01 pm IST
inKerala, India
ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലയുടെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെ കുടുക്കാനും ക്ഷേത്രത്തിന്റെ 4670 ഏക്കറോളം വരുന്ന ഭൂമിയും തട്ടിയെടുക്കാന്‍ ഹിന്ദുക്കളായ ചിലരെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തന ലോബിയും ജിഹാദികളും റിയല്‍ എസ്റ്റേറ്റ് മാഫിയയും ഉള്‍പ്പെടെ നടത്തിയ നീക്കം പൊളിഞ്ഞിട്ടും ഈ കേസ് വിടാന്‍ തയ്യാറില്ലാതെ ലോറി ഉടമ മനാഫ്. ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചിട്ടു എന്ന നുണക്കഥ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയില്‍ വീണ്ടും ലോറി ഉടമ മനാഫ് ആവര്‍ത്തിക്കുകയാണ്. കര്‍ണ്ണാടക സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ആയിരത്തോളം അസ്ഥികൂടങ്ങള്‍ കിട്ടിയെന്ന് സ്ഥിരീകരിച്ചുവെന്നാണ് ഈ വീഡിയോയില്‍ ലോറി ഉടമ മനാഫ് അവകാശപ്പെടുന്നത്. വിവാദക്ഷേത്രഭൂമിയില്‍ 14 പ്ലോട്ടുകളില്‍ കുഴിച്ച അന്വേഷണസംഘത്തിന് ആകെ കിട്ടിയത് 130ഓളം അസ്ഥിക്കഷണങ്ങളും രണ്ട് തലയോട്ടിയും ഒരു ഭാഗിക അസ്ഥിക്കൂടവും മാത്രമാണെന്നിരിക്കെ ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ കിട്ടിയെന്ന് എസ് ഐടി പറഞ്ഞുവെന്ന ലോറി ഉടമ മനാഫിന്റെ മൊഴി 100 ശതമാനവും നുണയാണ്.

കുഴിച്ചതിന്റെ വിശദാംശങ്ങള്‍ ഇതാണ്

നേത്രാവതി നദിക്കരയിലെ അഞ്ച് സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് ജീവനക്കാർ, റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ഖനനത്തിൽ മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. ജൂലൈ 31 ന് ആറാമത്തെ ഖനന സ്ഥലത്ത് മൂന്നടി താഴ്ചയിൽ ഭാഗികമായ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി; പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത് അവ പുരുഷന്മാരുടേതാണെന്നാണ്. പതിനഞ്ച് അസ്ഥികൾ കണ്ടെത്തിയതായും തലയോട്ടി ഇല്ലെന്നും ചില അസ്ഥികൾ ഒടിഞ്ഞിട്ടുണ്ടെന്നും എസ്‌ഐടി ഉദ്യോഗസ്ഥർ പറഞ്ഞു. ആറടി ആഴത്തിൽ കുഴിച്ചെടുത്ത ഏഴാമത്തെയും എട്ടാമത്തെയും സ്ഥലങ്ങളിൽ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. 20 തൊഴിലാളികളും പരാതിക്കാരനും അദ്ദേഹത്തിന്റെ നിയമ പ്രതിനിധികളും ഉൾപ്പെടെ ഏകദേശം 60 പേർ അവിടെ ഉണ്ടായിരുന്നു. വനപ്രദേശത്ത് പരാതിക്കാരൻ തിരിച്ചറിഞ്ഞ ഒമ്പതാമത്തെയും പത്താമത്തെയും സ്ഥലങ്ങളിൽ മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. ബംഗ്ലെഗുഡ്ഡെയ്‌ക്ക് സമീപമുള്ള പതിനൊന്നാമത്തെ സ്ഥലത്ത്, ഒരു മനുഷ്യ തലയോട്ടിയും കുറച്ച് അസ്ഥികളും കണ്ടെത്തി. പതിനാലാമത്തെ സ്ഥലത്ത്, 114 ലധികം അസ്ഥികളും ഒരു തലയോട്ടിയും കണ്ടെത്തി; പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അവശിഷ്ടങ്ങൾ ഒരു മനുഷ്യ പുരുഷന്റേതാണെന്നും സമീപത്ത് നിന്ന് കണ്ടെത്തിയ ചുവന്ന സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നും സൂചനയുണ്ട്.

ഖനനം ചെയ്ത സ്ഥലങ്ങളിലൊന്നിൽ നിന്ന് ഒരു പാൻ കാർഡും ഡെബിറ്റ് കാർഡും കണ്ടെത്തി. ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയിൽ നിന്നുള്ള ഒരാളുടേതാണ് പാൻ കാർഡ് എന്ന് കണ്ടെത്തി. മഞ്ഞപ്പിത്തം ബാധിച്ച് അദ്ദേഹം മരിച്ചു, സ്വന്തം ഗ്രാമത്തിൽ സംസ്കരിച്ചു. ആരോപണങ്ങളെക്കുറിച്ചുള്ള 8,800-ലധികം വ്യാജ വാർത്തകൾ പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ലോറി ഉടമ മനാഫ് പറയുന്നു
മനാഫിന്റെ പുതിയ വീഡിയോയില്‍ പറയുന്നത് ആയിരം അസ്ഥിക്കൂടങ്ങള്‍ ഇവിടെ കണ്ടെത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി എന്നാണ്. അന്വേഷണസംഘം 20 തൊഴിലാളികള്‍ ഉള്‍പ്പെടെ 60 പേരെ നിയോഗിച്ച് നടത്തിയ മണ്ണുകുഴിക്കലില്‍ കിട്ടിയത് 114 അസ്ഥിക്കഷണങ്ങളും ഒരു തലയോട്ടിയും ഒരു ഭാഗികമായ അസ്ഥികൂടവും മാത്രമാണ് എന്നിരിക്കെ മനാഫിന് എവിടെ നിന്നാണ് ധര്‍മമസ്ഥയില്‍ നിന്നും ആയിരം അസ്ഥികൂടങ്ങള്‍ കണ്ടെടുത്തുവെന്ന് പ്രത്യേക അന്വേഷണസംഘം വെളിപ്പെടുത്തി എന്ന വാര്‍ത്ത കിട്ടയത്?.അങ്ങിനെ ഒരു വെളിപ്പെടുത്തലും പ്രത്യേക അന്വേഷണസംഘവും നടത്തിയിട്ടില്ല. ലോറി ഉടമ മനാഫിന്റെ നീക്കം ദുരൂഹമാണ്. ധര്‍മ്മസ്ഥലയെ ചുറ്റിപ്പറ്റി ഗൂഢസംഘം ഇപ്പോഴും സജീവമാണെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ഹിന്ദു സംഘടനകളുടെ കൂടുതല്‍ ജാഗ്രതയാണ് ഇത് ആവശ്യപ്പെടുന്നത്. ഈ കേസ് ഇപ്പോള്‍ കോടതിയിലാണ്. പ്രത്യേക അന്വേഷണ സംഘം അവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. അത് ഹൈക്കോടതിയില്‍ അടുത്ത ദിവസം സമര്‍പ്പിക്കും. അതിനിടെയാണ് ലോറി ഉടമ മനാഫ് പുതിയ നുണയുമായി ഇറങ്ങിയിരിക്കുന്നത്.

ഒരു സ്ത്രീയുടെ തലയോട്ടി കണ്ടെത്തിയെന്ന നുണക്കഥയുമായി ബെംഗളൂരു പോസ്റ്റ്

ഇതിനിടെ പുതിയ ഒരു ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ഇവിടെ നിന്നും ലഭിച്ച ഒരു തലയോട്ടി സ്ത്രീയുടോതാണെന്ന് കണ്ടെത്തിയെന്ന വാര്‍ത്തയുമായി രംഗത്ത് വന്നിട്ടുണ്ട്. വാസ്തവത്തില്‍ ഇവിടെ നിന്നും കിട്ടിയത് രണ്ട് തലയോട്ടികള്‍ മാത്രമാണ്. ഇവ പുരുഷന്‍റേതാണെന്ന് അന്നേ സ്ഥിരീകരിച്ചിട്ടുള്ളതാണ്. പിന്നെ എവിടെ നിന്നാണ് ഒരു സ്ത്രീയുടെ തലയോട്ടി ബെംഗളൂരു പോസ്റ്റിന് കിട്ടിയത് എന്നറിയുന്നില്ല. മാത്രമല്ല, ഇവിടെ നിന്ന് ആകെ 130 അസ്ഥികള്‍ മാത്രമാണ് കിട്ടിയിരിക്കുന്നത്. പക്ഷെ ബെംഗളൂരു പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ഇവിടെ നിന്നും എട്ട് തലയോട്ടിയും ആയിരക്കണക്കിന് അസ്ഥിക്കഷണങ്ങളും കിട്ടിയെന്നാണ്.

എന്നാല്‍ കര്‍ണ്ണാടകയിലെ മുഖ്യധാരാമാധ്യങ്ങളൊന്നും ഇത്തരം ഒരു ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ഇത്തരം ഒരു സെന്‍സേഷണല്‍ ന്യൂസ് കിട്ടിയാല്‍ ഒരു മാധ്യമവും അത് വിട്ടുകളയില്ല. പിന്നെ എങ്ങിനെ ബെംഗളൂരു പോസ്റ്റിന് മാത്രം ഈ വാര്‍ത്ത കിട്ടി.

ഏതോ ഗവേഷണ ലാബോറട്ടറിയില്‍ നിന്നും കൊണ്ടുവന്ന തലയോട്ടി കൊണ്ടുവന്ന് കാണിച്ചാണ് ചിന്നയ്യ എന്നയാള്‍ ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയത്. എത്ര വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് ഈ സംഭവം തെളിയിക്കുന്നു. ഫോറന്‍സിക് ലാബാണ് ചിന്നയ്യയുടെ കയ്യിലേത് യഥാര്‍ത്ഥ തലയോട്ടിയല്ലെന്നും ഏതോ ഗവേഷണ ലാബില്‍ നിന്നും ഇയാള്‍ കൊണ്ടുവന്നതാണെന്നും തെളിയിച്ചത്. ഈ തലയോട്ടി ധര്‍മ്മസ്ഥലയുടെ മണ്ണില്‍ നിന്നും കണ്ടെത്തിയതാണെന്നും അവിടെ കുഴിച്ചാല്‍ ആയിരക്കണക്കിന് തലയോട്ടികളും സ്ത്രീകളുടെ അസ്ഥികൂടങ്ങളും കിട്ടുമെന്നും ഈ ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയായ താന്‍ തന്നെ നൂറുകണക്കിന് സ്ത്രീകളുടെ ജഡം ക്ഷേത്രഭൂമിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും ചിന്നയ്യ പറഞ്ഞിരുന്നു. ഇയാള്‍ ധര്‍മ്മസ്ഥലയിലെ ജോലി വിട്ടുപോയ ശേഷം ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തിയാണ്. ഇയാള്‍ പറഞ്ഞത് മുഴുവന്‍ തെറ്റാണെന്ന് തെളിയിച്ചിട്ടും ചിന്നയ്യയ്‌ക്ക് ജാമ്യം കിട്ടിയെന്നത് ഇയാളുടെ പിന്നില്‍ വന്‍ലോബി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ്.

കര്‍ണ്ണാടകയിലെ ബുരുഡെ ഗ്യാങ്ങും ദ ന്യൂസ് മിനിറ്റും

ബുരുഡെ ഗ്യാങ്ങ് എന്നാണ് ഈ കേസ് കെട്ടിച്ചമച്ചവരെക്കുറിച്ച് ഇപ്പോള്‍ കന്നട മാധ്യമങ്ങള്‍വിശേഷിപ്പിക്കുന്നത്. ബുരുഡെ ഗ്യാങ്ങ് എന്നാല്‍ തലയോട്ടി ഗൂഢസംഘം എന്നര്‍ത്ഥം. വ്യാജമായി കൊണ്ടുവന്ന തലയോട്ടി കാണിച്ച് ധര്‍മ്മസ്ഥലക്ഷേത്രത്തിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടന്നത്. ഈ കാമ്പയിന് മുന്‍പന്തിയില്‍ നിന്നത് ധന്യാരാജേന്ദ്രന്റെ ദ ന്യൂസ് മിനിറ്റ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്. മോദിയ്‌ക്കും ബിജെപി സര്‍ക്കാരിനും ആര്‍എസ്എസിനും സനാതനധര്‍മ്മത്തിനും എതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമമാണ് ദ ന്യൂസ് മിനിറ്റ്.

നടന്‍ പ്രകാശ് രാജ് തന്നെക്കൊണ്ട് നുണ പറയിച്ചു എന്ന് ചിന്നയ്യ
കഴിഞ്ഞ ദിവസം ചിന്നയ്യ വീണ്ടും വലിയൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. നടന്‍ പ്രകാശ് രാജാണ് തന്നോട് ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളുടെ ജഡം കുഴിച്ചിട്ടിട്ടുണ്ടെന്ന നുണക്കഥ പറയാന്‍ പ്രേരിപ്പിച്ചത് എന്നാണ്. ഇതോടെ പ്രകാശ് രാജിനെതിരെ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പ്രകാശ് രാജും ധര്‍മ്മസ്ഥല കേസില്‍ പ്രതികളായ  മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, യുറ്റ്യൂബർ സമീർ തുടങ്ങിയവർ ധർമസ്ഥല ക്ഷേത്രം ധർമാധികാരിക്കെതിരേ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു വെളിപ്പെടുത്തലെന്നാണ് പ്രതി ചിന്നയ്യ കോടതിയില്‍ നല്‍കിയ പുതിയ ഹർജിയിൽ ആരോപിക്കുന്നത്.

ലോറി ഉടമ മനാഫ് കഴിഞ്ഞ ദിവസം പങ്കുവെച്ച യൂട്യൂബ് വീഡിയോ

https://www.youtube.com/watch?v=cDBiQ8fhjT8

Tags: Latest newsDharmasthala controversyLorry udama ManafChinnayyaLorryudama Manafactor Prakashraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.