Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏഴ് മക്കളില്‍ ഒരാളായ, ഒന്നരമുറിയുള്ള വീട്ടിലെ കുട്ടി യുപി മുഖ്യമന്ത്രിയായ കഥ; യോഗി ആദിത്യനാഥിന്റെ കഥ ഗ്രാഫിക് നോവലാകുന്നു

അജയ് എന്ന ഉത്തരാഖണ്ഡിലെ ഒരു കുഗ്രാമത്തില്‍ ഏഴ് മക്കളില്‍ ഒരാളായി ജനിച്ച്, ഒന്നര മുറിയുള്ള ചെറിയ വീട്ടില്‍ വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ കഥ പുതിയ തലമുറയ്‌ക്ക് ഗ്രാഫിക്ക് നോവലിന്റെ രൂപത്തില്‍ എത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 06:52 pm IST
in India

ലഖ്നൗ: അജയ് എന്ന ഉത്തരാഖണ്ഡിലെ ഒരു കുഗ്രാമത്തില്‍ ഏഴ് മക്കളില്‍ ഒരാളായി ജനിച്ച്, ഒന്നര മുറിയുള്ള ചെറിയ വീട്ടില്‍ വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ കഥ പുതിയ തലമുറയ്‌ക്ക് ഗ്രാഫിക്ക് നോവലിന്റെ രൂപത്തില്‍ എത്തുന്നു. ശന്തനു ഗുപ്ത എന്ന യുവ എഴുത്തുകാരനാണ് ഈ ഗ്രാഫിക് നോവലിന് പിന്നില്‍. കുട്ടികള്‍ക്ക് പ്രചോദനമേകാനാണ് യോഗി ആദിത്യനാഥിന്റെ കഥ ഗ്രാഫിക് നോവലില്‍ ആവിഷ്കരിക്കുന്നതെന്ന് ശന്തനു ഗുപ്ത പറഞ്ഞു. യോഗി ആദിത്യനാഥിന്റെ ഈ ജീവിത കഥ അജയില്‍ നിന്നും യോഗി ആദിത്യനാഥിലേക്ക്  (Ajay to Yogi Adityanath) എന്ന ഗ്രാഫിക് നോവലായി യോഗിയുടെ 51ാം ജന്മദിനത്തില്‍ പ്രസിദ്ധീകരിച്ചത്.  

അജയ് സിങ്ങ് ബിഷ്ഠ് എന്ന ഉത്തരാഖണ്ഡിലെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള ഒരു ആണ്‍കുട്ടി എങ്ങിനെയാണ് യോഗി ആദിത്യനാഥ് എന്ന കരുത്തനായ മുഖ്യമന്ത്രിയായത് എന്ന കഥയാണ് ഈ ‘അജയ് ടു യോഗി ആദിത്യനാഥ്’ പറയുന്നത്. ഏഴ് മക്കളുള്ള സാധാരണ കുടുംബത്തിലെ ധീരനായ ആണ്‍കുട്ടി. അച്ഛന്‍ ജൂനിയര്‍ ഫോറസ്റ്റ് ഓഫീസറായിരുന്നു. അമ്മ സാവിത്രി ദേവി എന്ന പ്രാരാബ്ധങ്ങളുള്ള വീട്ടമ്മ. വളര്‍ന്നു കൊണ്ടിരിയ്‌ക്കേ വീട്ടിലെ പശുക്കളെ വളര്‍ത്തുന്നതിലും സ്വാതന്ത്ര്യ സമരസേനാനികളുടെ കഥകള്‍ കേള്‍ക്കുന്നതിലും സ്കൂളിലെ പ്രസംഗമത്സരങ്ങളില്‍ പങ്കെടുക്കുന്നതിലും എല്ലാം അജയിന് ഇഷ്ടമായിരുന്നു.  

പഞ്ചൂര്‍ എന്ന കുഗ്രാമത്തിലെ ഒന്നരമുറിയുള്ള ഒരു ചെറിയ വീട്ടിലാണ് അജയ് വളര്‍ന്നത്. ഈ സാധാരണ പശ്ചാത്തലത്തില്‍ നിന്നുള്ള അജയിന്റെ വളര്‍ച്ച അവിശ്വസനീയമാണ്. പിന്നീട് അദ്ദേഹം ഉത്തര്‍പ്രദേശിലെ ഒരു പ്രധാന ക്ഷേത്രമായ ഗോരഖ്നാഥ് മഠത്തിന്റെ മുഖ്യപുരോഹിതന്‍(മഹന്ത്) ആയി അവരോധിക്കപ്പെട്ടു. ഈ പദവി  പിന്നീട് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയിലേക്ക് വളരാന്‍ ചവിട്ടുപടിയായി. ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ ഒരു തവണയല്ല, തുടര്‍ച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായി.  

ക്ഷമ, നിശ്ചയദാര്‍‍ഡ്യം, കഠിനാധ്വാനം എന്നീ ഗുണങ്ങളിലൂടെയാണ് യോഗി ആദിത്യനാഥ്  ജീവിതവിജയത്തിലേക്ക് നടന്നുകയറിയത്. . അതുകൊണ്ട് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഈ കഥ വളരുന്നതിനുള്ള പ്രചോദനമാകും.  

യോഗിയുടെ അച്ഛന്‍ ആനന്ദ് സിങ്ങ് ബിഷ്ഠ്, അമ്മ സാവിത്രി ദേവി, പഞ്ചൂര്‍ ഗ്രാമത്തിലെ കൂട്ടുകാര്‍, കോട്ദ്വാര്‍, ഋഷികേശ് കോളെജുകളിലെ കൂട്ടുകാരും അധ്യാപകരും എന്നിവരുടെ ഓര്‍മ്മകള്‍ ശേഖരിച്ചാണ് ഈ പുസ്തകമാക്കിയത്.  

“സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറുന്ന ഈ യാത്ര കാലാനുസൃതമായി വിവരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. വിജയം നേടുന്നതിനും വലിയ സ്വപ്നം കാണുന്നതിനും യോഗിയെപ്പോലെ മുഖ്യമന്ത്രി പോലും ആകുന്നതിനും കുട്ടികളെ പ്രചോദിപ്പിക്കുന്ന രീതിയിലാണ് ഈ പുസ്തകത്തില്‍ യോഗി ആദിത്യനാഥിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിച്ചിരിക്കുന്നത്” – പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദ് പറഞ്ഞു.  

തന്റെ വ്യക്തിത്വത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും അനന്യമായ സ്ഥാനം നേടിയ വ്യക്തിയാണ് യോഗിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജോയിന്‍റ് ഡയറക്ടറായ രാജേശ്വര്‍ സിങ്ങ് പറയുന്നു. “കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിലും യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളും നല്‍കുന്നതിലും നല്ല ഭരണ നയങ്ങള്‍ നടപ്പാക്കുന്നതിലും അദ്ദേഹം യുവാക്കളുടെ മാത്രമല്ല, സമൂഹത്തിലെ എല്ലാവരുടെയും വിശ്വാസം നേടിയെടുത്തു”-യോഗിയെക്കുറിച്ച് രാജേശ്വര്‍ സിങ്ങ് പറഞ്ഞു. പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജേശ്വര്‍ സിങ്ങ്.  

ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 51 സ്കൂളുകളിലെ 5000 വിദ്യാര്‍ത്ഥികള്‍ ഗ്രാഫിക് നോവലിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള പുസ്തകം വിവിധ പ്രദേശങ്ങളില്‍ ഇത്രയ്‌ക്കധികം പങ്കാളിത്തത്തോടെ പുറത്തിറക്കുന്നത് ഏഷ്യയിലെ തന്നെ റെക്കോ‍ഡാണ്. അതുകൊണ്ട് ഈ ചടങ്ങ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ സ്ഥാനം പിടിച്ചു.  

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upകഥനോവല്‍യുപി മുഖ്യമന്ത്രിഗോരഖ്‌നാഥ് ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.