Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ്; എസ്. മേഘ വേഗറാണി, 400 മീറ്ററില്‍ അഭിറാം; 4ഃ100 മീറ്റര്‍ ആണ്‍. റിലേയിലും സ്വര്‍ണം

അറുപത്തിയാറാമത് ദേശീയ സ്‌കൂള്‍ കായികമേളയുടെ അണ്ടര്‍ 19 അത്‌ലറ്റിക്‌സിന്റെ രണ്ടാം ദിനം കേരളത്തിന് മികച്ച നേട്ടം. മൂന്ന് സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് കേരള താരങ്ങള്‍ സ്വന്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 10:18 pm IST
in Athletics
പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ വേഗറാണിയായ പാലക്കാട് കൊടുന്തിരപ്പള്ളി പുളിയപറമ്പ് എച്ച്എസ്എസിലെ എസ്. മേഘ

പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ വേഗറാണിയായ പാലക്കാട് കൊടുന്തിരപ്പള്ളി പുളിയപറമ്പ് എച്ച്എസ്എസിലെ എസ്. മേഘ

ഭോപ്പാല്‍: അറുപത്തിയാറാമത് ദേശീയ സ്‌കൂള്‍ കായികമേളയുടെ അണ്ടര്‍ 19 അത്‌ലറ്റിക്‌സിന്റെ രണ്ടാം ദിനം കേരളത്തിന് മികച്ച നേട്ടം. മൂന്ന് സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് കേരള താരങ്ങള്‍ സ്വന്തമാക്കിയത്.

പെണ്‍കുട്ടികളുടെ 100 മീറ്റര്‍, ആണ്‍കുട്ടികളുടെ 400 മീറ്റര്‍, ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ എന്നിവയിലാണ് കേരളത്തിന്റെ സ്വര്‍ണ നേട്ടം.  

ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പ്, പെണ്‍കുട്ടികളുടെ 400 മീറ്റര്‍, പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ എന്നിവയിലാണ് വെള്ളി. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണ് വെങ്കലം.

പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് കൊടുന്തിരപ്പള്ളി പുളിയപറമ്പ് എച്ച്എസ്എസിലെ എസ്. മേഘ വേഗറാണിയായി. 12.22 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് മേഘ കേരളത്തിന്റെ അഭിമാനമായത്. 12.50 സെക്കന്‍ഡില്‍ ദല്‍ഹിയുടെ റിതു ബന്‍ഗാരി വെള്ളിയും 12.56 സെക്കന്‍ഡില്‍ ഗുജറാത്തിന്റെ വജ കാജല്‍ വെങ്കലവും നേടി. മറ്റൊരു മലയാളി താരം വി. സ്‌നേഹ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ ഹര്‍ഷ് റൗത്താണ് വേഗരാജന്‍. 10.85 സെക്കന്‍ഡിലായിരുന്നു ഹര്‍ഷിന്റെ ഫിനിഷ്. ദല്‍ഹിയുടെ അജീത് വെള്ളിയും പശ്ചിമബംഗാളിന്റെ റോഷന്‍ ഘോഷ് വെങ്കലവും നേടി. കേരള താരം സി.വി. അനുരാഗ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  

ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാട് മാത്തൂര്‍ സിഎഫ്ഡി വിഎച്ച്എസ്എസിലെ പി. അഭിറാം ആണ് കേരളത്തിനായി മറ്റൊരു സ്വര്‍ണം നേടിയത്. 49.03 സെക്കന്‍ഡിലാണ് അഭിരാം ഫിനിഷ് ലൈന്‍ കടന്നത്. 49.47 സെക്കന്‍ഡില്‍ ആന്ധ്രപ്രദേശിന്റെ ലോഹിത് സെട്ടി വെള്ളിയും ഹരിയാനയുടെ സുനില്‍കുമാര്‍ 49.97 സെക്കന്‍ഡില്‍ വെങ്കലവും നേടി.  

ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലാണ് കേരളത്തിന്റെ മൂന്നാം സ്വര്‍ണം. പി. മുഹമ്മദ് ഷാന്‍, സി.പി. അബ്ദുള്‍ റൗഫ്, ബാസില്‍ ബിനോയ്, സി.വി. അനുരാഗ് എന്നിവരടങ്ങിയ ടീം 42.45 സെക്കന്‍ഡില്‍ പറന്നെത്തിയാണ് പൊന്നണിഞ്ഞത്. രാജസ്ഥാന്‍ വെള്ളിയും പശ്ചിമബംഗാള്‍ വെങ്കലവും സ്വന്തമാക്കി.

പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 57.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കേരളത്തിനായി സാന്ദ്രമോള്‍ സാബു വെള്ളി നേടിയത്. കോട്ടയം പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയാണ് സാന്ദ്രമോള്‍. ഈയിനത്തില്‍ മഹാരാഷ്‌ട്രയുടെ ശ്രാവണി സന്‍ഗ്ലെ 56.79 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം നേടിയപ്പോള്‍ കര്‍ണാടകയുടെ ബി. ഗീത 59.08 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.  

4-100 മീറ്റര്‍ റിലേയില്‍ 49.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കേരളം വെള്ളി നേടിയത്. സി. അനുഗ്രഹ, സ്‌റ്റെമി മരിയ ബിജു, വി. സ്‌നേഹ, എസ്. മേഘ എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്. 49.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പശ്ചിമ ബംഗാളിനാണ് ഈയിനത്തില്‍ സ്വര്‍ണം. ഗുജറാത്ത് വെങ്കലം നേടി.  

ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ 14.49 മീറ്റര്‍ ചാടിയാണ് കേരള താരം മുഹമ്മദ് മുഹസിന്‍ വെള്ളി നേടിയത്. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് മുഹസിന്‍. 14.49 മീറ്റര്‍ ചാടി പശ്ചിമ ബംഗാളിന്റെ അരിത്ര സര്‍ദാര്‍ സ്വര്‍ണം നേടിയപ്പോള്‍ ബീഹാറിന്റെ ആദിത്യ രാജ് 14.39 മീറ്റര്‍ ചാടി വെങ്കലം സ്വന്തമാക്കി. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ എസ്. ആരതിയാണ് വെങ്കലം നേടിയത്.  

രണ്ട് ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓവറോള്‍ പട്ടികയില്‍ 42 പോയിന്റുമായി കേരളം പശ്ചിമബംഗാളിനൊപ്പം ഒന്നാം സ്ഥാനത്താണ്. 39 പോയിന്റുമായി ഹരിയാന, 35 പോയിന്റുമായി മഹാരാഷ്‌ട്രയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.  

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 28 പോയിന്റുമായി ഹരിയാന ഒന്നാമതും 21 പോയിന്റുമായി കേരളം രണ്ടാമതാണ്. പെണ്‍കുട്ടികളില്‍ 21 പോയിന്റുമായി കേരളം പശ്ചിമബംഗാളിനൊപ്പം നാലാം സ്ഥാനത്താണ്. 28 പോയിന്റുമായി പഞ്ചാബാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്.

Tags: ഭോപ്പാല്‍Meghaദേശീയ സ്‌കൂള്‍ ഗെയിംസ്ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ്kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.