Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമല്‍ജ്യോതി കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു, ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എബിവിപി കോളജിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ലാത്തിവീശി. സംഭവത്തില്‍ കോളജ് മാനേജ്‌മെന്റും പോലീസും ഒത്തുകളിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് പറഞ്ഞു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 6, 2023, 09:39 pm IST
inKerala

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എബിവിപി കോളജിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ലാത്തിവീശി. സംഭവത്തില്‍ കോളജ് മാനേജ്‌മെന്റും പോലീസും ഒത്തുകളിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് പറഞ്ഞു.  

മരണം നടന്ന് നാലുദിവസം പിന്നിട്ടിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പോലീസ് മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ മാര്‍ച്ചിന് എബിവിപി കോട്ടയം ജില്ലാ പ്രസിഡന്റ് ഒ.എസ്. സനന്ദന്‍, ജില്ലാ സെക്രട്ടറി ആര്‍. ശ്രീരാജ്, സംസ്ഥാന സമിതി അംഗങ്ങളായ ശ്യാംനാഥ്, ശ്രീഹരി ഉദയന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാലിനി, ശ്രീഹരി ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്കി.

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ കോളജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തുവന്നതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം കടുപ്പിച്ചത്. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധയുടെ ആത്മഹത്യക്ക് കാരണം. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളജ് അധികൃതര്‍ മനഃപൂര്‍വമായ വീഴ്‌ച്ച വരുത്തിയെന്നും കുടുംബം ആരോപിക്കുന്നു.  

സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍. ജയരാജിന്റെ സാന്നിധ്യത്തില്‍ ഇന്നലെ കോളജില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. വിദ്യാര്‍ഥി സമരം തുടരുന്നതിനാല്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്കി. എന്നാല്‍, ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.  

മന്ത്രിതല ചര്‍ച്ച  

വിദ്യാര്‍ഥി പ്രതിഷേധത്തിന് പരിഹാരം കാണുന്നതിന് ബുധനാഴ്ച രാവിലെ 10ന് കോളജില്‍ വച്ച് മന്ത്രിതല ചര്‍ച്ച നടക്കും. മന്ത്രിമാരായ ആര്‍. ബിന്ദു, വി.എന്‍. വാസവന്‍ എന്നിവര്‍ക്കൊപ്പം മാനേജ്‌മെന്റ്, വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുക്കും. വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെടിയു വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് നിര്‍ദേശിച്ചു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ജി സഞ്ജീവ്, ഡീന്‍ അക്കാദമിക് ഡോ. വിനു തോമസ് എന്നിവര്‍ ഇന്ന് കോളജ് സന്ദര്‍ശിക്കും.

Tags: hostelkottayamAmaljyothi Engineering college
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.