തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.പനച്ചുമൂട് സഹകരണ സംഘം തെരഞ്ഞെടുപ്പിനിടെയാണ് അക്രമം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. പൊലീസ് ഇടപെട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
ഇതിനിടെയാണ് വെള്ളറട സ്റ്റേഷനിലെ സിപിഒ വൈശാഖിന് മര്‍ദ്ദനമേറ്റത്. തലയ്‌ക്കു പരിക്കേറ്റ വൈശാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദസ്തക്കീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
















