Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചൈനയ്‌ക്ക് പകരക്കാരായി ഉല്‍പാദനരംഗത്ത് ശക്തിയുള്ള ഇന്ത്യ എന്ന മോദി തന്ത്രം വിജയത്തിലേക്ക്;ഫോക്സ്കോണിന്റെ മൂന്ന് ഫാക്ടറികള്‍ ഇന്ത്യയില്‍

ആപ്പിള്‍ ഐഫോണിന് സ്പെയര്‍പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്ന തായ് വാന്‍ കേന്ദ്രമായ ഫോക്സ് കോണ്‍ ഇന്ത്യയിലെ‍ മൂന്ന് നിര്‍മ്മാണകേന്ദ്രങ്ങള്‍ തുടങ്ങുന്നു. തമിഴ്നാട്, കര്‍ണ്ണാടക, തെലുങ്കാന എന്നിവിടങ്ങളിലാണ് ഫാക്ടറികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 03:57 pm IST
in Business

ആപ്പിള്‍ ഐഫോണിന് സ്പെയര്‍പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്ന തായ് വാന്‍ കേന്ദ്രമായ ഫോക്സ് കോണ്‍ ഇന്ത്യയിലെ‍ മൂന്ന് നിര്‍മ്മാണകേന്ദ്രങ്ങള്‍ തുടങ്ങുന്നു. തമിഴ്നാട്, കര്‍ണ്ണാടക, തെലുങ്കാന എന്നിവിടങ്ങളിലാണ് ഫാക്ടറികള്‍.  

ഇതില്‍ ബെംഗളൂരുവിലെ ഫാക്ടറിയില്‍ മാത്രം ഒരു വര്‍ഷം രണ്ടുകോടി ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. 50,000 പേര്‍ക്ക് തൊഴിലും ലഭിയ്‌ക്കും. ബെംഗളൂരുവിലെ ഫാക്ടറിയില്‍ 2024 ഏപ്രില്‍ മുതല്‍ ഫോക്സ്കോണ്‍ ഉല്‍പാദനം ആരംഭിയ്‌ക്കും.  

ഉല്‍പാദന രംഗത്ത് കരുത്തുള്ള ഇന്ത്യയെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുക വഴി ചൈനയ്‌ക്ക് പകരം ആര് എന്ന് ചിന്തിക്കുന്ന പാശ്ചാത്യലോകത്തിന് ഇന്ത്യ എന്ന ഉത്തരം നല്‍കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ഇതിനായി ഉല്‍പാദനകമ്പനികള്‍ക്ക് അകമഴിഞ്ഞ് പല സൗജന്യങ്ങളും ഉത്തേജകപാക്കേജുകളും നല്‍കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ആകര്‍ഷണം ഒട്ടേറെ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.  

അങ്ങിനെയാണ് ഫോക്സ്കോണും ഇന്ത്യയില്‍ എത്തിയത്. ഇതോടെ ആപ്പിളും രണ്ട് ഷോറൂമുകള്‍ ഇന്ത്യയില്‍ തുടങ്ങി. ഇതോടെ സേവനമേഖലയില്‍ മാത്രമല്ല, ഉല്‍പാദനരംഗത്ത് കൂടി ആശ്രയിക്കാവുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയാണ്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ മോദിയുടെ ഈ തന്ത്രം ഫലിക്കാന്‍ പോകുന്നില്ലെന്നും ഉല്‍പാദനരംഗത്ത് ഇന്ത്യയ്‌ക്ക് ഒരിയ്‌ക്കലും മികച്ച രാഷ്‌ട്രമായി മാറാന്‍ കഴിയില്ലെന്നും അതിന് ശ്രമിക്കുന്നത് ഇന്ത്യയെ വലിയ പരാജയത്തിലേക്ക് തള്ളിവിടുമെന്നും താക്കീത് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതൊന്നും കേട്ട് മോദി തളര്‍ന്നില്ല. ഉല്‍പാദനരംഗത്ത് കൂടി കരുത്തോടെ ചുവടുവെച്ചാല്‍ മാത്രമേ, 2030ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായും 2050ല്‍ ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായും ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നതാണ് മോദിയുടെ സിദ്ധാന്തം. ഇത് ശരിയാണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ഉണ്ടാകുന്നത്. 2014-15 കാലത്ത് 5.8 കോടി സ്മാര്‍ട്ട്ഫോണ്‍ യൂണിറ്റുകള്‍ ഉല്‍പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 2022-23ല്‍ 31.5 കോടി സ്മാര്‍ട്ട് ഫോണ്‍ യൂണിറ്റുകളാണ് ഉല്‍പാദിപ്പിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ഉല്‍പാദകരെ സഹായിക്കാന്‍ മൊബൈല്‍ ക്യാമറകള്‍ക്കുള്ള ഇറക്കുമതി തീരുവ വരെ ഒഴിവാക്കി കമ്പനികളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.  

ബെംഗളൂരുവില്‍ 2023 ജൂലായില്‍ ദേവനഹള്ളിയ്‌ക്ക് അടുത്ത് 300 ഏക്കര്‍ സ്ഥലം ഫോക്സ് കോണിണ് കൈമാറുകയാണ്. ചൈനയില്‍ മാത്രം ഫാക്ടറിയുണ്ടായിരുന്ന ഫോക്സ് കോണ്‍ ഉല്‍പാദനരംഗത്ത് വൈവിധ്യവല്‍ക്കരണം നടപ്പാക്കാന്‍ കൂടിയാണ് മൊബൈല്‍ നിര്‍മ്മാണരംഗത്ത് ഇന്ത്യയിലേക്ക് കൂടി ചുവടുവെച്ചത്. മോദി സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണകൂടി നേടിയതോടെ കമ്പനി കുതിച്ചുചാടുകയാണ്.  

തമിഴ്നാട്ടിലെ പ്ലാന്‍റില്‍ ഫോക്സ്കോണ്‍ 2019 മുതല്‍ ആപ്പിള്‍ ഫോണുകള്‍ നിര്‍മ്മിച്ചുവരുന്നുണ്ട്. തെലുങ്കാനയിലും ഫോക്സ്കോണ്‍ ഫാക്ടറി ഉടന്‍വരും. ഫോക്സ്കോണിന് പുറമെ വിസ്ട്രോണ്‍, പെഗട്രോണ്‍ എന്നിവരും ഇന്ത്യയില്‍ മൊബൈല്‍ അസംബ്ലി യൂണിറ്റുകള്‍ ആരംഭിച്ചുകഴിഞ്ഞു.  

Tags: ഉല്‍പാദനകേന്ദ്രംideaഉല്‍പാദന ഉത്തേജക പദ്ധതികള്‍പിഎല്‍ ഐആപ്പിളിന്‍റെ ആദ്യ സ്റ്റോര്‍മൊബൈല്‍ ഫോണ്‍ ഉല്‍പാദനംപ്രധാനമന്ത്രി മോദിഫോക്‌സ്‌കോണ്‍ആപ്പിള്‍ ഐഫോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വി 5ജി സേവനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഐശ്വര്യതന്നെ ‘ആരാധ്യ’; കാനിലായാലും കാർപ്പറ്റിലായാലും

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

ബക്രീദിന് പശുക്കളെ കൊല്ലാൻ പാടില്ല, കന്നുകാലി കശാപ്പിലോ കള്ളക്കടത്തിലോ ഏർപ്പെട്ടിരിക്കുന്ന ആരെയും വെറുതെ വിടില്ല: മുന്നറിയിപ്പുമായി മഹാരാഷ്‌ട്ര സർക്കാർ

ഫസൽ വധക്കേസ്: തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കാണാതായതിൽ റിപ്പോര്‍ട്ട് തേടി കൊച്ചി സിബിഐ കോടതി

ആ സീറ്റും ബിജെപിയിലേക്ക്, ബംഗാളിൽ ആകെ എംഎൽഎമാർ 207 ആകുന്നു

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

ഇന്ധനവിലക്കയറ്റവും ഭാരത സമ്പദ്‌വ്യവസ്ഥയും; രാഷ്‌ട്രീയത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍

‘ബോധം കെടുത്തിയ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു’ ; പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കെടാന്‍ നേരം കരിന്തിരി കത്തും

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.