Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: ബിനാമി സജീവന്‍ കൊല്ലപ്പള്ളിയുടെ അക്കൗണ്ടിലെത്തിയത് 1.64 കോടി

പുല്‍പ്പള്ളി സഹ.ബാങ്ക് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വായ്‌പാ തട്ടിപ്പിലൂടെ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാമിന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയത് 1.64 കോടി രൂപ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 2, 2023, 09:09 pm IST
inKerala

പുല്‍പ്പള്ളി: പുല്‍പ്പള്ളി സഹ.ബാങ്ക് കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വായ്‌പാ തട്ടിപ്പിലൂടെ കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാമിന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയത് 1.64 കോടി രൂപ. സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാന്‍ സജീവന്‍ കൊല്ലപ്പള്ളിയുടെ  0010001014444 നമ്പര്‍ സേവിങ്സ് അക്കൗണ്ടിലേക്കാണ്  പണം എത്തിയത്.  2015 മുതല്‍ ഭരണ സമിതി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരില്‍ അനുവദിച്ച തുകയും വിവിധ ആളുകളുടെ പേരില്‍ പാസാക്കിയ വായ്‌പാ തുകയുമാണ് ഇത്തരത്തില്‍ സജീവന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. തട്ടിപ്പിനിരയായി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ നായരുടെ പേരിലുള്ള വായ്‌പാ തുകയും ഈ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇത്തരത്തില്‍ 32 പേരുടെ വായ്‌പാ തുകയാണ് സജീവന്റെ അക്കൗണ്ടിലേക്ക് മാറിയത്.  

9.6 ലക്ഷം രൂപ മാത്രം വിപണി മൂല്യമുള്ള സജീവന്റെ സ്ഥലത്തിന് 25 ലക്ഷം രൂപയും വായ്‌പ നല്കി. ആത്മഹത്യ ചെയ്ത രാജേന്ദ്രന്‍ നായര്‍ 2015 ഫെബ്രുവരി ആറിന് ബാങ്കില്‍ നിന്ന് 73,000 രൂപ വായ്‌പ എടുത്തതാണ്.  പിറ്റേവര്‍ഷം വായ്‌പ പുതുക്കുമ്പോഴാണ് വായ്‌പക്കാരനറിയാതെ ഈ തട്ടിപ്പ് നടത്തിയത് അങ്ങനെ 25 ലക്ഷം രൂപകൂടി ഇതേ ഈടില്‍ തട്ടിയെടുത്തു.

വിജിലന്‍സ് കേസില്‍ 10 പ്രതികള്‍

 പുല്‍പ്പള്ളി സര്‍വീസ് സഹ.ബാങ്കിലെ വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ 10 പ്രതികള്‍.  മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അബ്രഹാമാണ് ഒന്നാം പ്രതി. മുന്‍ സെക്രട്ടറി കെ.ടി. രമാദേവി, ഡയറക്ടര്‍മാരായിരുന്ന ടി.എസ്. കുര്യന്‍, ബിന്ദു തങ്കപ്പന്‍, സുജാത ദിലീപ്, വി.എം. പൗലോസ്, മണി പാമ്പനാല്‍, സി.വി. വേലായുധന്‍, ബാങ്ക് വായ്‌പ വിഭാഗം മേധാവിയായിരുന്ന പി.യു. തോമസ്, വായ്‌പ ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്ന കൊല്ലപ്പള്ളി സജീവന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

അന്വേഷണം തുടങ്ങി നാലു വര്‍ഷത്തിനുശേഷമാണ് വിജിലന്‍സ് വയനാട് യൂണിറ്റ് തലശേരി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.  എട്ടു കോടി രൂപയുടെ വായ്‌പ തട്ടിപ്പ് നടന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍. തട്ടിപ്പുപണത്തില്‍ 1.2 കോടി രൂപ കൊല്ലപ്പള്ളി സജീവന്റെ അക്കൗണ്ടില്‍ എത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.  

ക്രമക്കേടുകള്‍ പലതരം

തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്‌പകള്‍ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ അനുവദിച്ച വായ്‌പകളിലെ ക്രമക്കേട്, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വായ്‌പ അനുവദിക്കുക. നിയമവിരുദ്ധമായി പ്രോ പര്‍ട്ടി ഇന്‍സ്പെക്ഷന്‍ ഫീസ് കൈപ്പറ്റല്‍, ഈട് വസ്തുവിന്റെ അസ്സല്‍ പ്രമാണം ഇല്ലാതെ വായ്‌പ അനുവദിക്കുക, ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള മൂല്യം കുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്‌പകള്‍ നല്കുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജമായ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.  

പ്രത്യേക അന്വേഷണ സംഘം

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം. സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ റ്റി. അയ്യപ്പന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അസിസ്റ്റന്റ് രജിസ്ട്രാര്‍ അരുണ്‍. വി. സജികുമാര്‍, ആര്‍. രാജാറാം, പി. ജ്യോതിഷ് കുമാര്‍, എം. ബബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags: keralaസഹകരണ ബാങ്ക്Pulppalliഅക്കൗണ്ട്ബിനാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.