Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍: അര്‍ജന്റീന പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറില്‍

അണ്ടര്‍ 20 പുരുഷ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ആതിഥേയരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അതേസമയം ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബ്രസീലിന് പുറമെ കൊളംബിയ, ഇറ്റലി, നൈജീരിയ ടീമുകളും അവസാന എട്ടില്‍ ഇടംപിടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 09:42 pm IST
inFootball

ബ്യൂണസ് ഐറിസ്: അണ്ടര്‍ 20 പുരുഷ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ആതിഥേയരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അതേസമയം ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ബ്രസീലിന് പുറമെ കൊളംബിയ, ഇറ്റലി, നൈജീരിയ ടീമുകളും അവസാന എട്ടില്‍ ഇടംപിടിച്ചു.

നൈജീരിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് ആതിഥേയരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പുറത്തായത്. മുന്‍ അര്‍ജന്റീന താരം ഹാവിയര്‍ മഷ്രാനോയുടെ ശിക്ഷണത്തിലിറങ്ങിയ അര്‍ജന്റീന മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. 26 തവണ ഷോട്ടുകളുതിര്‍ത്തിട്ടും അഞ്ചെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. എന്നാല്‍ ഒരു ഷോട്ടുപോലും ഗോള്‍വലയിലെത്തിയില്ല. നൈജീരിയ ആവട്ടെ കിട്ടിയ അവസരങ്ങള്‍ മുതലാക്കുകയും ചെയ്തു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 61-ാം മിനിറ്റില്‍ ഇബ്രാഹിം ബെജി മുഹമ്മദിലൂടെയാണ് നൈജീരിയ ലീഡ് നേടിയത്. പിന്നീട് പരിക്ക് സമയത്ത് റില്‍വാനു സര്‍ക്കി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.  

ടുണീഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. വിജയികള്‍ക്കുവേണ്ടി ആന്‍ഡ്രെ സാന്റോസ് രണ്ട് ഗോള്‍ നേടി. 31-ാം മിനിറ്റിലും പരിക്ക് സമയത്തിന്റെ പത്താം മിനിറ്റിലുമായിരുന്നു സാന്റോസിന്റെ ഗോള്‍. 11-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാര്‍കസ് ലിയനാര്‍ഡോ, പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റില്‍ മാത്യൂസ് മാര്‍ട്ടിന്‍സ് എന്നിവരും കാനറികള്‍ക്കായി ലക്ഷ്യം കണ്ടു. മഹ്മൂദ് ഗോര്‍ബെല്ലിന്റെ വകയായിരുന്നു ടുണീഷ്യയുടെ ഏക ഗോള്‍. 45-ാം മനിറ്റില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ട് റെനാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും മുതലാക്കാന്‍ ടുണീഷ്യക്ക് സാധിച്ചില്ല. ക്വാര്‍ട്ടറില്‍ ഇസ്രയേലാണ് ബ്രസീലിന്റെ എതിരാളി.  

ഇറ്റലി ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. എട്ടാം മിനിറ്റില്‍ തൊമാസ് ബാള്‍ഡന്‍സിയുടെ ഗോളില്‍ ഇറ്റലി മുന്നിലെത്തി. എന്നാല്‍ 24-ാം മിനിറ്റില്‍ ആല്‍ഫി ഡിവൈനിലൂടെ ഇംഗ്ലണ്ടിന്റെ മറുപടി. 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെസാറെ കസാഡെ ഇറ്റലിക്ക് വിജയം സമ്മാനിച്ചു. ക്വാര്‍ട്ടറില്‍ ഇറ്റലി കൊളംബിയയെ നേരിടും. മറ്റു മത്സരങ്ങളില്‍ യുഎസ്എ എതിരില്ലാത്ത നാല് ഗോളിന് ന്യൂസിലന്‍ഡിനെയും ഇസ്രയേല്‍ 1-0ന് ഏഷ്യന്‍ ചാമ്പ്യന്മാരായ ഉസ്ബെക്കിസ്ഥാനെയും കൊളംബിയ 5-1ന് സ്ലോവാക്യയെയും തകര്‍ത്താണ് അവസാന എട്ടിലേക്ക് കുതിച്ചത്.

Tags: ബ്രസില്‍Argentinaഫുട്ബാള്‍ഫുട്ബാള്‍ ലഹരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.