Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോപ്പ ലീഗ് കിരീടം സെവിയയ്‌ക്ക്

ഷൂട്ടൗട്ടില്‍ എഎസ് റോമയെ 4-1ന് പരാജയപ്പെടുത്തി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 1, 2023, 09:36 pm IST
inFootball

ബുഡാപെസ്റ്റ്: യൂറോപ്പ ലീഗ് കിരീടം സെവിയയ്‌ക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ ഫൈനലില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ കീഴടക്കിയാണ് സെവിയ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില വഴങ്ങിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.  

ഷൂട്ടൗട്ടില്‍ മിന്നും പ്രകടനം കാഴ്ചവെച്ച സെവിയ്യ ഗോള്‍കീപ്പര്‍ യാസിന്‍ ബോനോയാണ് മത്സരത്തിലെ താരം. രണ്ട് ഉഗ്രന്‍ സേവുകളാണ് താരം ഷൂട്ടൗട്ടില്‍ നടത്തിയത്. റോമയുടെ പരിശീലകന്‍ ഹോസെ മൗറീന്യോയുടെ സ്വപ്നമാണ് സെവിയ തകര്‍ത്തത്. അഞ്ചുതവണ യൂറോപ്പ ലീഗ് കിരീടം നേടിയ പരിശീലകന്റെ കരിയറിലെ ആദ്യ യൂറോപ്പ ഫൈനല്‍ തോല്‍വിയാണിത്.  

അതേസമയം കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സെവിയയുടെ പരിശീലകനായി സ്ഥാനമേറ്റയുടന്‍ തന്നെ യൂറോപ്പ ലീഗ് കിരീടം ടീമിന് നേടിക്കൊടുക്കാന്‍ പരിശീലകന്‍ ഹോസെ ലൂയിസ് മെന്‍ഡിലിബാറിന് സാധിച്ചു. യൂറോപ്പ ലീഗിലെ ആധിപത്യം സെവിയ്യ ഊട്ടിയുറപ്പിച്ചു. ടീം നേടുന്ന ഏഴാം യൂറോപ്പ ലീഗ് കിരീടമാണിത്. ഇതുവരെ ഫൈനലിലെത്തിയപ്പോഴെല്ലാം ടീം കിരീടം നേടിയിട്ടുണ്ട്.

ഷൂട്ടൗട്ടില്‍ റോമയ്‌ക്കായി ആദ്യ കിക്കെടുത്ത ബ്രയാന്‍ ക്രിസ്റ്റാന്റെ മാത്രമാണ് ലക്ഷ്യം കണ്ടത്. പിന്നാലെ വന്ന മാന്‍സീനിയ്‌ക്കും റോജറിനും ലക്ഷ്യം തെറ്റി. സെവിയയ്‌ക്ക് വേണ്ടി ലൂക്കാസ് ഒക്കാംപോസ്, എറിക് ലമേല, ഇവാന്‍ റാക്കിറ്റിച്ച്, ഗോണ്‍സാലോ മോണ്ടിയെല്‍ എന്നിവര്‍ വലകുലുക്കി.  

പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നത് സെവിയയായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരായി ആദ്യം ഗോളടിച്ചത് റോമയായിരുന്നു. 35-ാം മിനിറ്റില്‍ അര്‍ജന്റീന താരം പൗലോ ഡിബാലയിലൂടെയാണ് റോമ ലീഡ് നേടിയത്. ഈ ഗോളിന് ആദ്യ പകുതിയില്‍ റോമ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.  

എന്നാല്‍ രണ്ടാം പകുതിയില്‍ കളിയുടെ 55-ാം മിനിറ്റില്‍ ജിയാന്‍ലൂക്ക മാന്‍സീനി റോമയുടെ വില്ലനായി. താരത്തിന്റെ സെല്‍ഫ് ഗോളില്‍ സെവിയ മത്സരത്തില്‍ സമനില നേടി. തുടര്‍ന്ന് വിജയഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ വിട്ടുനിന്നു. ഇതോടെ കളി അധിക സമയത്തേക്ക് നീണ്ടു. 30 മിനിറ്റ് അധികസമയത്തും വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

Tags: യൂറോപ്പ ലീഗ്സെവിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പൊന്‍ തിളക്കത്തോടെ വെസ്റ്റ് ഹാം യുണൈറ്റഡ്; യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം

Football

യൂറോപ്പ ലീഗ്: യുവെന്റസിനെ തീര്‍ത്ത് സെവിയ്യ; ലെവര്‍കൂസനെ തോല്‍പ്പിച്ച് റോമ

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.