Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പന്ത്രണ്ട് രാശികള്‍… വിപുല വിഭാഗങ്ങള്‍…

മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികള്‍ രാശിചക്രത്തിലുണ്ട്. അവയെ പല വിഭാഗങ്ങളാക്കി, അനേകം തരംതിരിവുകള്‍ നടത്തി , സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്ന രീതിയാണ് ജ്യോതിഷത്തിന്റെ കരുത്ത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 29, 2023, 09:59 pm IST
inSamskriti

ജ്യോതിഷഭൂഷണം  

എസ്. ശ്രീനിവാസ് അയ്യര്‍

മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികള്‍ രാശിചക്രത്തിലുണ്ട്. അവയെ പല വിഭാഗങ്ങളാക്കി, അനേകം തരംതിരിവുകള്‍ നടത്തി , സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്ന രീതിയാണ് ജ്യോതിഷത്തിന്റെ കരുത്ത്.

അവയില്‍ ചിലതിവിടെ പരിചയപ്പെടാം.

1.ഓജം, യുഗ്മം: മേടം മുതല്‍ ഒന്നിടവിട്ട രാശികള്‍ ഓജരാശികള്‍. ഇടവം മുതല്‍ ഒന്നിടവിട്ട രാശികള്‍ യുഗ്മരാശികള്‍. ആകെ ആറ് ഓജരാശികള്‍, ആറ് യുഗ്മരാശികള്‍.

2.ഓജരാശികളെ പുരുഷ രാശികള്‍, വിഷമരാശികള്‍ , ക്രൂരരാശികള്‍ എന്നും യുഗ്മരാശികളെ സ്ത്രീരാശികള്‍, സമരാശികള്‍, സൗമ്യ രാശികള്‍ എന്നും വിലയിരുത്തികയും വിഭജിക്കുകയും ചെയ്യുന്നു.

3.ചരം, സ്ഥിരം, ഉഭയം: മേടം, കര്‍ക്കിടകം, തുലാം, മകരം, എന്നിവ നാലും ചരരാശികള്‍. അവയുടെ അടുത്ത രാശികള്‍ നാലും, അതായത് ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ സ്ഥിരരാശികള്‍. അവയുടെ അടുത്ത രാശികള്‍ നാലും ഉഭയരാശികള്‍ മിഥുനം, കന്നി, ധനു, മീനം എന്നിവ.

4.മൂര്‍ദ്ധോദയം, പൃഷ്‌ഠോദയം, ഉഭയോദയം : ശിരസ്സ്/ ശീര്‍ഷം/മൂര്‍ദ്ധാവ് കൊണ്ട് ഉദിക്കുന്നവ ആറ് രാശികള്‍. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, മിഥുനം, കുംഭം എന്നിവ. പൃഷ്ഠം/ പുച്ഛം/വാല്‍ കൊണ്ട് ഉദിക്കുന്നവ അഞ്ച് രാശികള്‍. മേടം, ഇടവം, കര്‍ക്കടകം, ധനു, മകരം എന്നിവ. തലകൊണ്ടും വാല്‍ കൊണ്ടും ഉദിക്കുന്നരാശി മീനം. അതിനാല്‍ ‘ഉഭയോദയം’ എന്ന് പേരുണ്ടായി.

5.പകല്‍ രാശി, രാത്രി രാശി: പകല്‍ ബലമുള്ളത് പകല്‍ രാശികള്‍. അവയ്‌ക്ക് ദിവാരാശികള്‍ എന്നും പേരുണ്ടായി. അവ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം എന്നിവയാറുമാകുന്നു. ശേഷിക്കുന്നവയാറും നിശാരാശികള്‍ അഥവാ രാത്രി ബലമുളള രാശികള്‍. (മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം എന്നിവ). ഇവിടെ വ്യക്തമാക്കിയ ക്രമനമ്പര്‍ 3, 4 വിഭാഗങ്ങളെക്കുറിച്ച് വിവരിക്കുന്ന മണിപ്രവാള പദ്യം ചുവടെ ചേര്‍ക്കുന്നു. (വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദിസ്ഥമാക്കാനായി) ‘ചിങ്ങം തൊട്ടൊരു നാലുരാശി മിഥുനം കുംഭം ച മൂര്‍ദ്ധോദയം/ മേടം, കാള, കുളിരവും, ധനു, മൃഗം പൃഷ്‌ഠോദയം രാശികള്‍/ മീനം താനിരുപാടുമൊത്തു ദയമാം, മേഷാദി നാലും മൃഗം/ ചാപാഖ്യം നിശിരാശിയാമതു  പുനശ്ശേഷാ ദിവാ രാശികള്‍’ (ജേ്യാതിഷദീപമാല).

6.അഗ്‌നി, ഭൂ, വായു, ജല തത്ത്വാദി രാശികള്‍: മേടം, ചിങ്ങം, ധനു ഇവ മൂന്നും അഗ്‌നിതത്ത്വ രാശികള്‍. ഇടവം, കന്നി, മകരം ഇവ ഭൂതത്ത്വ രാശികള്‍, മിഥുനം, തുലാം, കുംഭം ഇവ വായു തത്ത്വരാശികള്‍, കര്‍ക്കടകം, വൃശ്ചികം, മീനം ഇവ ജലതത്ത്വ രാശികള്‍.

7.ധാതു, മൂല, ജീവരാശികള്‍: മേടം തുടങ്ങിയ നാല് ചരരാശികളും ധാതു രാശികള്‍. ഇടവം തുടങ്ങിയ സ്ഥിര രാശികള്‍ മൂലരാശികള്‍, മിഥുനം തുടങ്ങിയ ഉഭയരാശികള്‍ നാലും ജീവരാശികള്‍.

8.ത്രിഗുണരാശികള്‍: കര്‍ക്കിടകം, ചിങ്ങം, ധനു, മീനം ഇവ നാലും സത്വഗുണ രാശികള്‍. ഇടവം, മിഥുനം, കന്നി, തുലാം ഇവ നാലും രജോഗുണ രാശികള്‍. മേടം, വൃശ്ചികം, മകരം, കുംഭം ഇവ നാലും തമോഗുണ രാശികള്‍.

9.രാശികളുടെ ചാതുര്‍വര്‍ണ്യം: കര്‍ക്കടകം, വൃശ്ചികം, മീനം ഇവ വിപ്രരാശികള്‍, മേടം, ചിങ്ങം, ധനു ഇവ ക്ഷത്രിയരാശികള്‍, ഇടവം, കന്നി, മകരം ഇവ വൈശ്യരാശികള്‍, മിഥുനം, തുലാം, കുംഭം ഇവ ശൂദ്രരാശികള്‍.

10.ത്രിദോഷങ്ങള്‍: മേടം, ചിങ്ങം, ധനു പിത്ത രാശികള്‍, ഇടവം, കന്നി, മകരം വാത രാശികള്‍, കര്‍ക്കടകം, വൃശ്ചികം, മീനം കഫ രാശികള്‍, മിഥുനം, തുലാം, കുംഭം ധാതുസമത്വ രാശികള്‍.

11.ചതുര്‍യുഗ രാശികള്‍: മേടം, ചിങ്ങം, ധനു കൃതയുഗരാശികള്‍. ഇടവം, കന്നി, മകരം ത്രേതായുഗരാശികള്‍. മിഥുനം, തുലാം, കുംഭം ദ്വാപരയുഗരാശികള്‍. കര്‍ക്കിടകം, വൃശ്ചികം, മീനം കലിയുഗരാശികള്‍.

ഈ വിഭജനം ഈഷദ് ഭേദത്തോടെ പല ഗ്രന്ഥങ്ങളില്‍ കാണാറുണ്ട്. ഇത്രയും കൊണ്ട് പൂര്‍ണമായി എന്ന് കരുതിയിട്ടല്ല. ഇനിയും ഏറെ വിഭജനങ്ങളുണ്ട്. ഈ ലേഖനം ഒട്ടൊക്കെ സാങ്കേതികമാണ്. മുന്നില്‍ക്കണ്ടത് ജേ്യാതിഷ പഠിതാക്കളെ! ഇവയുടെ പ്രായോഗിക വശം, പ്രയുക്തത ‘Applied Astrology’ ആണ് പ്രധാനം. അത് പറയുക എന്നാല്‍ ആകാശത്തെ കൈവെള്ളയിലാക്കാന്‍ ശ്രമിക്കുന്നതുപോലെയാവും. കണ്ടും കേട്ടും അനുഭവിച്ചും തന്നെ അറിയണം അതിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സന്നദ്ധതയും ഉത്സാഹവും ഉണ്ടാകുമാറാകട്ടെ.

Tags: AstrologyHindutvaസംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Astrology

ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനാഗമവും ഭാഗ്യാനുഭവങ്ങളും: സമ്പൂർണ്ണ രാശിഫലം (18 സെപ്റ്റംബർ 2026)

Astrology

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.