Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; പുതിയ പാര്‍ലമെന്റ് ഒരു കെട്ടിടം മാത്രമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകം; പ്രധാനമന്ത്രി നരേന്ദ്രമോദി

നമ്മുക്ക് മെയ് 28 അത്തരമൊരു ദിവസമാണ്. പുതിയ പാര്‍ലമെന്റിലെ ലോകസഭ ഹാളില്‍ വിശിഷ്ടാധിതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 01:33 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ആഗോള ജനാധിപത്യത്തിന്റെ അടിസ്ഥാനം കൂടിയാണിത്. ജനാധിപത്യം നമ്മുടെ സംസ്‌കാരവും ആശയവും പാരമ്പര്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ രാജ്യത്തിന്റെയും വികസന യാത്രയില്‍ അനശ്വരമാകുന്ന ചില നിമിഷങ്ങളുണ്ട്, നമ്മുക്ക് മെയ് 28 അത്തരമൊരു ദിവസമാണ്. പുതിയ പാര്‍ലമെന്റിലെ ലോകസഭ ഹാളില്‍ വിശിഷ്ടാധിതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പുതിയ പാര്‍ലമെന്റ് ഒരു കെട്ടിടം മാത്രമല്ല, 140 കോടി ജനങ്ങളുടെ അഭിലാഷത്തിന്റെ പ്രതീകമാണ്. അത് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് ലോകത്തിന് ഒരു സന്ദേശം കൂടിയാണ്. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഉദയത്തിന് ഈ പുതിയ പാര്‍ലമെന്റ് സാക്ഷ്യം വഹിക്കും.

ഇന്ന് പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചു. ചോള രാജവംശത്തില്‍ ചെങ്കോല്‍ നീതിയുടെയും ന്യായത്തിന്റെയും സദ്ഭരണത്തിന്റെയും പ്രതീകമായിരുന്നു. ചെങ്കോലിന്റെ പ്രൗഢി വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും അദേഹം പറഞ്ഞു.

ഈ സഭയില്‍ നടപടികള്‍ ആരംഭിക്കുമ്പോഴെല്ലാം ചെങ്കോല്‍ നമ്മെ പ്രചോദിപ്പിക്കും. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകം മുന്നോട്ട് നീങ്ങും. ഈ പുതിയ പാര്‍ലമെന്റ് ഇന്ത്യയുടെ വികസനത്തിലൂടെ ലോകത്തിന്റെ വികസനത്തിലേക്കും നയിക്കും. ഇന്ത്യയ്‌ക്കൊപ്പം പുതിയ പാര്‍ലമെന്റ് മന്ദിരവും ലോക പുരോഗതിക്ക് സംഭാവന നല്‍കുമെന്നും അദേഹം പറഞ്ഞു.

നിരവധി വര്‍ഷത്തെ വിദേശ ഭരണം സ്വാഭിമാനം നമ്മില്‍ നിന്ന് അപഹരിച്ചു. ആ കൊളോണിയല്‍ ചിന്താഗതിയെ ഇന്ത്യ ഇന്ന് ഉപേക്ഷിച്ചിരിക്കുന്നു. പുതിയ പാര്‍ലമെന്റിന്റെ ആവശ്യം വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു. വരും കാലങ്ങളില്‍ സീറ്റുകളുടെയും എംപിമാരുടെയും എണ്ണം കൂടുമെന്നും കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് പുതിയ പാര്‍ലമെന്റ് രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായത്.

പഞ്ചായത്ത് ഭവന്‍ മുതല്‍ സന്‍സദ് ഭവന്‍ വരെ നമ്മുടെ നാടിന്റെയും ജനങ്ങളുടെയും വികസനമാണ് നമ്മുടെ പ്രചോദനം. ഇന്ന് ഈ പുതിയ പാര്‍ലമെന്റിന്റെ നിര്‍മ്മാണത്തില്‍ നാം അഭിമാനിക്കുന്നതിനാല്‍, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് നാലു കോടി പാവപ്പെട്ട ആളുകള്‍ക്ക് വീടും 11 കോടി സൗചാലയങ്ങളും നിര്‍മ്മിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് എനിക്ക് വലിയ സംതൃപ്തി നല്‍കുന്നു. പുതിയ പാര്‍ലമെന്റില്‍ ആധുനിക സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, രാജ്യത്തെ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് നാലു ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചതില്‍ എനിക്ക് തൃപ്തി തോന്നുന്നുവെന്നും അദേഹം പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടും അത്യാധുനിക ഗാഡ്‌ജെറ്റുകളോടും കൂടിയതാണ് ഈ കെട്ടിടം. 60,000ത്തിലധികം തൊഴിലാളികള്‍ക്ക് ഇത് തൊഴില്‍ നല്‍കി. അവരുടെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനായി നാം ഒരു ഡിജിറ്റല്‍ ഗാലറി തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.

Tags: narendramodibuildingചെങ്കോല്‍പുതിയ പാര്‍ലമെന്‍റ് മന്ദിരംDemocracy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.