Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിദ്ദിഖിനെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ നോക്കി, സാധിക്കാത്തതിനാല്‍ കൊലപ്പെടുത്തി; മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ കണ്ടെടുത്തു

ഹോട്ടല്‍ മുറിയിലെ ശുചിമുറിയില്‍ വച്ച് സിദ്ദിഖിന്റെ മൃതദേഹം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് രണ്ട് പെട്ടിയിലാക്കി അട്ടപ്പാടിയിലെത്തി പെട്ടികള്‍ ഉപേക്ഷിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2023, 04:48 pm IST
inKerala

കോഴിക്കോട് : കൊല്ലപ്പെട്ട ഹോട്ടല്‍ ഉടമയായ സിദ്ദിഖിന്റെ മൃതദേഹം മുറിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ പോലീസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണയിലെ ചിരട്ടാമലയില്‍ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കട്ടര്‍ കണ്ടെത്തിയത്. സിദ്ദിഖിന്റെതെന്ന് കരുതുന്ന രണ്ട് എടിഎം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഹോട്ടലിലെ തലയണ കവര്‍, ചെരിപ്പ്, വസ്ത്രഭാഗങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.  

കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കട്ടറും മറ്റും ഉപേക്ഷിച്ചത് ചിരട്ടാമലയിലാണെന്ന് പ്രതികള്‍ മൊഴി നല്‍കിയത് പ്രകാരം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെടുത്തത്. മൃതദേഹം രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടയിലെത്തി ഉപേക്ഷിച്ച് തിരിച്ചുവരുന്നതിനിടെ തെളിവുനശിപ്പിക്കാന്‍ കട്ടറും വസ്ത്രവുമെല്ലാം ചിരട്ടാമലയില്‍ ഉപേക്ഷിക്കാമെന്ന് മുഖ്യപ്രതികളിലൊരാളായ ഷിബിലിയാണ് നിര്‍ദേശിച്ചത്. ഇത് പ്രകാരമാണ് കട്ടര്‍ ഇവിടെ ഉപേക്ഷിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ഇതിന് മുമ്പും ഷിബിലി ഈ പ്രദേശത്തേക്ക് എത്തിയതാണ്. ഒഴിഞ്ഞ പ്രദേശമാണിതെന്ന് അറിയുന്നതുകൊണ്ടാണ് ഈ സ്ഥലം നിര്‍ദ്ദേശിച്ചത്.  

അതേസമയം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതികളുടെ നീക്കം. സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് ശേഷം കഷണങ്ങളാക്കിയ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കാനുള്ള പദ്ധതി ചിക്കു എന്ന ആഷിഖിന്റേതായിരുന്നുവെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് പറഞ്ഞു. ഹണി ട്രാപ്പ് പദ്ധതി പരാജയപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചത്. കത്തിയും ചുറ്റികയുമടക്കമുള്ള ആയുധങ്ങള്‍ കൈയ്യില്‍ കരുതിയാണ് ഫര്‍ഹാനയും സംഘവും ഹോട്ടല്‍ മുറിയിലെത്തിയത്. ഹണി ട്രാപ്പിനായി സിദ്ദിഖിനെ നഗ്‌നാക്കി ഫര്‍ഹാനയ്‌ക്കൊപ്പം നിര്‍ത്തി ചിത്രമെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് ചെറുത്താല്‍ മര്‍ദ്ദിക്കാനാണ് ആയുധങ്ങള്‍ കൈയ്യില്‍ കരുതിയത്. മൂവരും ചേര്‍ന്ന് സിദ്ദിഖിനെ മര്‍ദ്ദിച്ചു. ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്‌ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകള്‍ തകര്‍ന്നു. ശ്വാസകോശം മുറിവേല്‍ക്കുകയും ചെയ്തു.  

സിദ്ദിഖ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ കോഴിക്കോട് നിന്ന് ഒരു ട്രോളി ബാഗ് വാങ്ങി വന്നു. എന്നാല്‍ മൃതദേഹം ഒരു ബാഗില്‍ ഒന്നുങ്ങുന്നില്ലെന്ന് കണ്ടതോടെ ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും കൂടി വാങ്ങുകയായിരുന്നു. ഹോട്ടല്‍ മുറിയിലെ ശുചിമുറിയില്‍ വച്ച് സിദ്ദിഖിന്റെ മൃതദേഹം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് രണ്ട് പെട്ടിയിലാക്കി അട്ടപ്പാടിയിലെത്തി പെട്ടികള്‍ ഉപേക്ഷിക്കുകയായിരുന്നു. മെയ് 19നാണ് മൃതദേഹം ഉപേക്ഷിച്ചത്.  

അട്ടപ്പാടിയില്‍ മൃതദേഹം ഉപേക്ഷിക്കാനുമുള്ള പദ്ധതി ആഷിഖിന്റേതായിരുന്നു. ഫര്‍ഹാനയുടെ ആവശ്യപ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖ് ഹോട്ടലില്‍ ജോലി നല്‍കിയത്. വിശ്വസ്തനായി നിന്ന് ഷിബിലി, സിദ്ദിഖിന്റെ എടിഎമ്മിന്റെ പാസ്വേര്‍ഡ് പോലും മനസ്സിലാക്കിയിരുന്നു. സിദ്ദിഖിനെ കാണാതായ മെയ് 18ന് തന്നെ അദ്ദേഹത്തിന്റെ  അക്കൗണ്ടില്‍ നിന്ന് എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ഗൂഗിള്‍ പേ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ മെസേജുകള്‍ സിദ്ദിഖിന്റെ മകന്റെ മൊബൈലിലേക്ക് വരാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. സിദ്ദിഖിന്റെ പേരില്‍ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തെന്ന വിവരം ലഭിച്ച പോലീസിന് ലഭിച്ചതോടെ കുടുങ്ങുമെന്ന് മനസ്സിലായ ഷിബിലിയും ഫര്‍ഹാനയും ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് കടന്നു. അവിടെ നിന്ന് അസ്സമിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാല്‍ അതിന് മുമ്പ് എഗ്മോര്‍ റെയില്‍വെ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതികളെ പിന്നീട് കേരള പോലീസിന് കൈമാറി.  

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഇന്നുതന്നെ അന്വേഷണ സംഘം തിരൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ കിട്ടിയശേഷമായിരിക്കും ഇനി കോഴിക്കോട്ടും അട്ടപ്പാടയിലെ അഗളിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുക.

Tags: കൊലപാതകംകേസ്kozhikodeഅട്ടപ്പാടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.