Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകാരോഗ്യ സംഘടന മേധാവിയുടെ മുന്നറിയിപ്പ് ചര്‍ച്ചയാക്കുന്നു; ആശങ്ക ഉയര്‍ത്തി ഡിസീസ് എക്‌സ്; അറിയാം അജ്ഞാത രോഗത്തെ

ഡിസീസ് എക്‌സ് പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനും, ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധര്‍ നിരീക്ഷണത്തിനും ഗവേഷണത്തിനും പിന്തുണ നല്‍കുന്നതിനുള്ള ഫണ്ടുകളുടെ വര്‍ദ്ധനവിനായി മുറവിളി കൂട്ടുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2023, 08:18 pm IST
in World

ജനീവ: ഏഴു ദശലക്ഷം പേരുടെ ജീവന്‍ അപഹരിച്ച കോവിഡ് 19 ഇനി ആഗോള അടിയന്തരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് പിന്നിടുമ്പോള്‍ വിദഗ്ധരില്‍ ഭയമുണര്‍ത്തിയിരിക്കുകയാണ് ‘ഡിസീസ് എക്‌സ്’. പുതിയതായി കണ്ടു പിടിച്ച ഈ അജ്ഞാത രോഗം കോവിഡ് മഹാമാരിയെക്കാള്‍ മാരകമാകുമെന്നാണ് നിഗമനം.

രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ‘ഡിസീസ് എക്‌സി’ലെ ‘എക്‌സ്’ എന്ന ഘടകത്തെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. 2018 മുതലാണ് ഡബ്ല്യുഎച്ച്ഒ ഈ പദം ഉപയോഗിക്കാന്‍ ആരംഭിച്ചത്. ഡിസീസ് എക്‌സ് പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനും, ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധര്‍ നിരീക്ഷണത്തിനും ഗവേഷണത്തിനും പിന്തുണ നല്‍കുന്നതിനുള്ള ഫണ്ടുകളുടെ വര്‍ദ്ധനവിനായി മുറവിളി കൂട്ടുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  • എന്താണ് ഡിസീസ് എക്‌സ്?

കഴിഞ്ഞ വര്‍ഷം ജൂണില്‍, ലണ്ടനിലെ മലിനജല സാമ്പിളുകളില്‍ പോളിയോ വൈറസ്, കുരങ്ങുപനി, ലസ്സ പനി, പക്ഷിപ്പനി എന്നിവ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധര്‍ യുകെ സര്‍ക്കാരിന് ‘ഡിസീസ് എക്‌സി’നായി തയ്യാറാകണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒരു മാരകമായ മഹാമാരിക്ക് കാരണമായേക്കാവുന്ന രോഗകാരികളുടെ ഒരു ലിസ്റ്റ് ലോകാരോഗ്യ സംഘടന 2017ല്‍ പ്രസിദ്ധീകരിച്ചിരുന്നു. പട്ടികപ്രകാരം കോവിഡ്19, എബോള വൈറസ് രോഗം, മാര്‍ബര്‍ഗ് വൈറസ് രോഗം, ലസ്സ ഫീവര്‍, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (എംഇആര്‍എസ്), കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (എസ്എആര്‍എസ്), നിപ്പ, സിക്ക എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് ലോകത്തൊട്ടാകെ പൊട്ടിപുറപ്പെട്ടത്. ഈ പട്ടികയിലേക്കാണ് ഡിസീസ് എക്‌സ് എന്ന രോഗത്തെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അജ്ഞാത രോഗത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

  • ഡിസീസ് എക്‌സിന്റെ സ്വഭാവം എന്തായിരിക്കാം?

ചില പൊതുജനാരോഗ്യ വിദഗ്ധര്‍ വിശ്വസിക്കുന്നത് ഡിസീസ് എക്‌സ് എബോള, കോവിഡ് എന്നിവ പോലെ ‘സൂനോട്ടിക്’ ആയിരിക്കും എന്നാണ്. അതായത് ഇത് മൃഗങ്ങളില്‍ നിന്നു ഉത്ഭവിക്കുകയും പിന്നീട് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങാളാകം. എച്ച്‌ഐവി/എയ്ഡ്‌സ്, കോവിഡ്19 എന്നീ രോഗങ്ങളുടെ മാരകാവസ്ഥ ലോകം സാക്ഷ്യം വഹിച്ചതാണ്.

എഞ്ചിനീയറിംഗ് പാന്‍ഡെമിക് രോഗകാരിയുടെ സാധ്യതയും വിദഗ്ധര്‍ അവഗണിക്കുന്നില്ല. ലബോറട്ടറി അപകടങ്ങളിലൂടെയോ ജൈവഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായോ അത്തരം രോഗാണുക്കളുടെ വ്യാപനം ഒരു മഹാമാരിയായ ഡിസീസ് എക്‌സിലേയ്‌ക്കും നയിച്ചേക്കാമെന്ന് ചില ആരോഗ്യ ലേഖനങ്ങള്‍ സൂചിപ്പിക്കുന്നു. സാധ്യമായ മറ്റൊരു ഉറവിടം നൂറ്റാണ്ടുകളായി പെര്‍മാഫ്രോസ്റ്റിലോ മറ്റ് തണുത്തുറഞ്ഞ ഭൂപ്രകൃതിയിലോ അകപ്പെട്ടുപോയ ‘സോംബി’ വൈറസുകള്‍ വഴിയുമാകം.

  • ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്

ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് 19 നെക്കാള്‍ മാരകമായേക്കാവുന്ന അടുത്ത പകര്‍ച്ചവ്യാധിക്ക് ലോകം തയ്യാറാകണമെന്നാണ് അദേഹം പറഞ്ഞത്. ലോകമെമ്പാടും കോവിഡ് 19 കേസുകള്‍ ഒരു പരിധിവരെ സ്ഥിരത കൈവരിക്കുന്ന സമയത്താണ് ലോകാരോഗ്യ സംഘടന മേധാവി ഗെബ്രിയേസസിന്റെ ഈ മുന്നറിയിപ്പ്.

രോഗത്തിന്റെയും മരണത്തിന്റെയും പുതിയ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന മറ്റൊരു വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു, കൂടാതെ മാരകമായ സാധ്യതയുള്ള മറ്റൊരു രോഗകാരി ഉയര്‍ന്നുവരുന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: ഡിസീസ് എക്‌സ്ലോകാരോഗ്യ സംഘടനWarning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

India

ലാഹോറല്ല ഇനി കറാച്ചി ; സർ ക്രീക്ക് പ്രദേശത്ത് കയറാൻ ശ്രമിച്ചാൽ പാകിസ്ഥാന്റെ ഭൂമിശാസ്ത്രം തന്നെ ഞങ്ങൾ മാറ്റും, മറക്കരുത് ; രാജ്നാഥ് സിംഗ്

Kerala

കടബാധ്യത അടച്ചു തീര്‍ത്തു, എന്‍.എം വിജയന്റെ മരുമകള്‍ പത്മജയുടെ മുന്നറിയിപ്പിനു വഴങ്ങി കോണ്‍ഗ്രസ്

India

റഷ്യൻ സൈന്യത്തിൽ ചേരാനുള്ള ഓഫറുകളിൽ നിന്ന് വിട്ടുനിൽക്കണം; ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

.

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.