ലണ്ടന്‍: മൈതാനത്ത് വംശശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി കായിക ലോകം. ബാഴ്സലോണ- റയല്‍ വല്ലഡോലിഡ് മത്്സരത്തിനറങ്ങിയ താരങ്ങള്‍ സ്പാനിഷില്‍ ‘ വര്‍ഗീയ വാദികളെ, കാല്പന്തിന് പുറത്ത് പോകൂ’ എന്ന് രേഖപ്പെടുത്തിയ ബാനര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തി.
ബാഴ്സലോണ താരം റാഫിഞ്ഞ ജേഴ്സി ഊരി അതിനുള്ളില്‍ അണിഞ്ഞ ടി ഷര്‍ട്ടിലെ മെസ്സേജ് കാഴ്ചകാരക്ക് മുന്നില്‍ ദൃശ്യമാക്കി. ‘കണ്ണുകളുടെ തിളക്കത്തെക്കാള്‍ ചര്‍മ്മത്തിന്റെ നിറത്തിന് പ്രാധാന്യം ഉണ്ടാകുന്നിടത്തോളം ഇവിടെ യുദ്ധം ഉണ്ടാകും.’ എന്നായിരുന്നു റാഫിഞ്ഞയണിഞ്ഞ ടി ഷര്‍ട്ടിലുണ്ടായിരുന്ന മെസ്സേജ്. ബാഴ്സലോണയുടെ മുഖ്യ പരിശീലകനും ഇതിഹാസ താരവുമായിരുന്ന സാവി ഹെര്‍ണാണ്ടസ് വിനിഷ്യസിന് പിന്തുണ നല്കി രംഗത്ത് വന്നു
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ, നെയ്മര്‍, കിളിയന്‍ എംബപ്പേ, മുന്‍ ഫുട്ബോള്‍ താരം റിയോ ഫെര്‍ഡിനാന്‍ഡ്, ഫോര്‍മുല വണ്‍ ്രൈഡവര്‍ ലൂയിസ് ഹാമില്ട്ടണ് എന്നിവര്‍ താരത്തെ പിന്തുണച്ച് രംഗത്ത് വന്നു. എഫ്സി ബാഴ്സലോണയുടെ പരിശീലകന് സാവി ഹെര്‍ണാണ്ടസ്, ഫിഫ പ്രസിഡണ്ട് ഇന്‍ഫന്റിനോ എന്നിവരും വംശീയ അധിക്ഷേപത്തെ അപലപിച്ചു.
മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ വലന്‍സിയയുമായുള്ള മത്സരത്തിനിടെ ഗാലറിയുടെ ഒരുഭാഗത്ത് നിന്നും താരത്തിനെതിരെ അധിക്ഷേപം ഉണ്ടായത്. താരത്തെ തുടര്‍ച്ചയായി കുരങ്ങന് എന്ന് വിളിച്ചായിരുന്നു വാലെന്‍സിയയുടെ ഒരു വിഭാഗം ആരാധകര്‍ ദേഷ്യം തീര്‍ത്തത്. തുടര്‍ന്ന്, പത്ത് മിനിറ്റോളം മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസ്സിയുടെയുടേതുമായിരുന്ന ലാ ലിഗ ഇന്ന് വംശ വെറിയന്മാരുടെതാണെന്ന്’ സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയുണ്ടായി. വിഷയത്തില്‍ സ്പാനിഷ് പോലീസ് 7 പേരെ കസ്റ്റഡിയില്‍ എടുത്തതായി വലെന്‍സിയ ക്ലബ് വ്യക്തമാക്കി.
വിനിഷ്യസ് ജൂനിയറിനു പിന്തുണ പ്രഖ്യാപിച്ച ജന്മനാടായ ബ്രസീല്‍. വിനോദ സഞ്ചാരത്തിന് പേരുകേട്ട ബ്രസീലിലെ നഗരമായ റിയോ ഡി ജെനീറോയില്‍ സ്ഥിതി ചെയ്യുന്ന ്രൈകസ്റ്റ് ദ റെഡീമെറിലെ വെളിച്ചം ഒരു മണിക്കൂര്‍ നേരത്തേക്ക് അണച്ചാണ് നാട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. വംശീയതക്ക് എതിരെ നിലപാട് എടുത്ത തനറെ രാജ്യത്തിന്റെ അഭിനന്ദിക്കാനും വിനിഷ്യസ് മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: