Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വലനെയ്ത് പെണ്‍ചിലന്തികള്‍; ഒരിയ്‌ക്കല്‍ കുരുങ്ങിയാല്‍ രക്ഷപ്പെടുക പ്രയാസം; ‘ദി കേരളാ സ്റ്റോറി’ പ്രബുദ്ധതയുടെ പൊയ്‌മുഖങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടി

സിനിമയില്‍ കാണിയ്‌ക്കുന്ന ഭീകര സംഘടനയുടെ തന്ത്രങ്ങള്‍ ഞെട്ടിപ്പിയ്‌ക്കുന്നതാണ്. അവയെല്ലാം ഇന്ന് നമ്മുടെ ചുറ്റും നിത്യേന വാര്‍ത്തകളിലൂടെ കാണുന്നവയുമാണ്. അതുകൊണ്ടു തന്നെ അവയൊക്കെ വെറും ഭാവനയാണ് എന്ന് തള്ളിക്കളയാനാവില്ല.

Janmabhumi Online by Janmabhumi Online
May 22, 2023, 05:47 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ദി കേരളാ സ്റ്റോറി സിനിമ കണ്ടു. വീട്ടില്‍ പെണ്‍കുട്ടികളുള്ള എല്ലാ കുടുംബങ്ങളും ഈ ചിത്രം നിര്‍ബന്ധമായി കണ്ടിരിയ്‌ക്കണം എന്നാണ് മലയാളികളോട് പറയാനുള്ളത്. ഞങ്ങള്‍ക്ക് ഇതെല്ലാമറിയാം, പത്രങ്ങളിലൂടെയും മറ്റു മാദ്ധ്യമങ്ങളിലൂടെയും ഇക്കാര്യങ്ങള്‍ ഞങ്ങള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ട്, ഞങ്ങള്‍ ശ്രദ്ധയുള്ളവരാണ് എന്ന അമിത ആത്മവിശ്വാസം ആര്‍ക്കും ഇക്കാര്യത്തില്‍ വേണ്ട എന്നാണ് സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയത്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്.

നമ്മുടെ നാട്ടില്‍ വന്നിരിയ്‌ക്കുന്ന സാമൂഹ്യ സാമ്പത്തിക സാങ്കേതിക മുന്നേറ്റങ്ങളുടെ ഫലമായി നല്ലകാര്യങ്ങള്‍ക്കും അതുപോലെ തന്നെ കുറ്റകൃത്യങ്ങള്‍ക്കും വളരെ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായി വന്നിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഒരു കുറ്റവാളി ചിന്തിയ്‌ക്കുന്നതു പോലെ ചിന്തിച്ച് പ്രശ്നങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സാധാരണക്കാരുടെ എല്ലാ മുന്‍കരുതലുകളേയും മറികടന്ന് ക്രിമിനലുകള്‍ക്ക് അവരുടെ ലക്ഷ്യം നേടാന്‍ ഇപ്പോള്‍ അവസരങ്ങള്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയണം. പിന്നെ എന്താണ് ചെയ്യാന്‍ കഴിയുക ? ഇവിടെ എല്ലാം ശുഭമാണ് ഞങ്ങളെ ഇതൊന്നും ബാധിയ്‌ക്കില്ല എന്ന മൂഡവിശ്വാസത്തില്‍ ഇരിയ്‌ക്കുന്നതിനു പകരം സമൂഹത്തിലെ ഒഴുക്കുകളെ കുറിച്ച് കഴിയുന്നത്ര അറിവ് നേടി അപ്റ്റുഡേറ്റ് ആയിരിയ്‌ക്കുക. പുതിയ വെല്ലുവിളികളെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും അറിയാന്‍ അവസരം കൊടുത്തു കൊണ്ട് നമ്മുടെ അടുത്ത തലമുറകളേയും ഈ ലോകത്ത് ജീവിയ്‌ക്കാന്‍ സജ്ജരാക്കുക. അതിന്റെ പേരില്‍ നമുക്ക് നേരെ വരുന്ന ഒറ്റപ്പെടുത്തലുകളേയോ മുദ്രയടിയ്‌ക്കലുകളേയോ ഒളിയമ്പുകളേയോ ലവലേശം പരിഗണിയ്‌ക്കേണ്ടതില്ല. കാരണം ഇത് നമ്മുടെ കുട്ടികളുടെ ഭാവിയെ സംബന്ധിയ്‌ക്കുന്ന വിഷയമാണ്‌. അത് മറ്റെന്തിനേക്കാളും നമുക്ക് വലുതാണ്‌.

ഈ സിനിമയില്‍ ഞാന്‍ കണ്ട ഏറ്റവും പ്രധാനകാര്യം ഇന്നത്തെ തുറന്ന സൗഹൃദത്തിന്റെ അവസരങ്ങളെ മുതലെടുത്തു കൊണ്ട് കടന്നു വരുന്ന ഭീകരതയുടെ കുരുക്കുകളാണ്. ഒരു അമ്പത് വര്‍ഷം മുമ്പത്തേക്കാള്‍ എത്രയോ കൂടുതല്‍ കുട്ടികള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഇപ്പോള്‍ വീടുവിട്ട് ഹോസ്റ്റലുകളിലും മറ്റും താമസിച്ച് പഠിയ്‌ക്കുന്നു. ഒരേ റൂം പങ്കിടുന്നവര്‍ സ്വാഭാവികമായും വിശ്വസ്തരായ നല്ല സുഹൃത്തുക്കളായി മാറും. പല വ്യക്തിപരമായ കാര്യങ്ങളും തങ്ങളുടെ കുടുംബ പശ്ചാത്തലവുമെല്ലാം റൂം മേറ്റ്സ് പരസ്പരം പങ്കു വയ്‌ക്കും. അവര്‍ക്കിടയില്‍ ഒരു പ്രത്യേക അജണ്ടയുള്ള അല്ലെങ്കില്‍ ക്രിമിനല്‍ ലക്ഷ്യങ്ങളുള്ള ഒരു വ്യക്തി എത്തിയാല്‍, പരിണിത ഫലം ഭീകരമായിരിയ്‌ക്കും. ഉദാഹരണത്തിന് വിദ്യാര്‍ഥികളില്‍ ഒരാള്‍ മയക്കു മരുന്ന് വിതരണ ശൃംഖലയില്‍ പെട്ട ഒരാളാണെങ്കില്‍ തന്റെ റൂം മേറ്റ്സില്‍ തന്നെയായിരിയ്‌ക്കും കസ്റ്റമറെ കണ്ടെത്താന്‍ ആ വ്യക്തി ആദ്യം ശ്രമിയ്‌ക്കുക. അയാളുടെ പെരുമാറ്റ രീതികളും കൂട്ടുകെട്ടുകളും എല്ലാം ആ റൂമിലെ മറ്റ് അന്തേവാസികളെ സ്വാധീനിയ്‌ക്കും. മയക്കു മരുന്ന്, മാഫിയാ ബന്ധങ്ങള്‍, മതഭീകരത തുടങ്ങിയവയുടെ കാര്യത്തിലാകട്ടെ ഒരിയ്‌ക്കല്‍ വലയില്‍ പെട്ടുപോയാല്‍ പിന്നീട് തിരിച്ചറിവ് ഉണ്ടായാലും രക്ഷപ്പെടുക എളുപ്പമല്ല. അതാണ് ദി കേരളാ സ്റ്റോറി എന്ന സിനിമ നമുക്ക് കാണിച്ചു തരുന്നത്.

സിനിമയില്‍ കാണിയ്‌ക്കുന്ന ഭീകര സംഘടനയുടെ തന്ത്രങ്ങള്‍ ഞെട്ടിപ്പിയ്‌ക്കുന്നതാണ്. അവയെല്ലാം ഇന്ന് നമ്മുടെ ചുറ്റും നിത്യേന വാര്‍ത്തകളിലൂടെ കാണുന്നവയുമാണ്. അതുകൊണ്ടു തന്നെ അവയൊക്കെ വെറും ഭാവനയാണ് എന്ന് തള്ളിക്കളയാനാവില്ല. പണം, മയക്കു മരുന്ന്, ലൈംഗികത, ബ്ലാക്ക് മെയിലിംഗ്, അന്ധവിശ്വാസങ്ങള്‍ തുടങ്ങി ഓരോ ഇരയ്‌ക്കും പറ്റിയ ആയുധങ്ങള്‍ തെരഞ്ഞെടുത്തു പ്രയോഗിയ്‌ക്കാന്‍ വിരുതു നേടിയവരെ തന്നെയാണ് ഭീകര സംഘങ്ങള്‍ ഈ പണിയ്‌ക്ക് നിയോഗിയ്‌ക്കുക. അപ്പോള്‍ ഇനി പ്രത്യാശയ്‌ക്ക് വകയില്ല എന്നാണോ ? ഒരിയ്‌ക്കലുമല്ല. പുതിയ ആയുധങ്ങളും വേട്ടക്കാരും ഉണ്ടാകുമ്പോള്‍ അവരെപ്പറ്റിയും അവരുടെ രീതികളെ പറ്റിയും അറിയുക. ബോധവാന്മാരും ബോധവതികളുമായിരിയ്‌ക്കുക എന്നതാണ് മറ്റുള്ളവര്‍ ചെയ്യേണ്ടത്.

കുട്ടികളില്‍ അത്യാവശ്യം ജീവിതമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഇത്തരം എല്ലാ വൈറസ്സുകള്‍ക്കും എതിരേ കുടുംബങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ പ്രതിരോധം. ഉദാഹരണത്തിന് ആഡംബരങ്ങള്‍ക്ക് പുറകേ പായുന്ന മാനസിക നില ഒരു വ്യക്തിയില്‍ ഉറച്ചു പോയാല്‍, എത്ര പണമുണ്ടെങ്കിലും തികയാതെ വരും. അപ്പോള്‍ കൂടുതല്‍ പണം നേടുന്നതിനുള്ള എളുപ്പ വഴികള്‍ തേടും. വേട്ടക്കാരുടെ വലകളില്‍ വീഴുകയും ചെയ്യും. വിദ്യാര്‍ഥി കാലഘട്ടത്തിലെങ്കിലും ഭൗതിക സുഖങ്ങള്‍ക്ക് പുറകേ പായാതെ ലളിതജീവിതം നയിയ്‌ക്കലാണ് ഏറ്റവും നല്ലത് എന്ന ബോധം ചെറുപ്പക്കാരില്‍ ഉറപ്പിയ്‌ക്കാന്‍ കുടുംബങ്ങള്‍ക്ക് കഴിയണം. അതുപോലെ ഓരോ വ്യക്തിയ്‌ക്കും തന്റെ ഉള്ളില്‍ പോകുന്ന ഭക്ഷണ പാനീയങ്ങളെ കുറിച്ച് അങ്ങേയറ്റം ശ്രദ്ധ ഉണ്ടായിരിയ്‌ക്കണം. പ്രത്യേകിച്ച് വീടു വിട്ട് താമസിയ്‌ക്കുന്നവര്‍ക്ക്. ഭക്ഷണമോ പാനീയമോ കഴിച്ച ശേഷം തന്നില്‍ എന്തെങ്കിലും ഒരു അസാധാരണ മാറ്റം ഉണ്ടാകുന്നതായി എപ്പോഴെങ്കിലും തോന്നിയാല്‍ ഉടനടി കുടുംബാംഗങ്ങളുടെ പിന്തുണയോടെ വിദഗ്ദരുടെ സഹായം തേടാന്‍ മടിയ്‌ക്കരുത്. കൂട്ടുകൂടി ഡിന്നറിന് പോകുന്ന പെണ്‍കുട്ടിയെ സുഹൃത്തു തന്നെ പാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി അപകടപ്പെടുത്തുന്ന സിനിമയിലെ രംഗം ഞെട്ടലോടു കൂടി മാത്രമേ കണ്ടിരിയ്‌ക്കാന്‍ കഴിയൂ. ഇന്ന് വളരെ സാധാരണമായി കഴിഞ്ഞിരിയ്‌ക്കുന്ന ഒരു ചതിപ്രയോഗമാണിത്. നമ്മുടെ മാദ്ധ്യമങ്ങളില്‍ ദിവസേന വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിയ്‌ക്കുന്നവര്‍ക്ക് അതറിയാം.

അതുപോലെ തന്നെ ഇക്കാലത്ത് ഏറ്റവും കരുതിയിരിയ്‌ക്കേണ്ട ഒന്നാണ് ഇന്‍ഡോക്ട്രിനേഷന്‍ അഥവാ മതം കുത്തിവയ്‌ക്കല്‍. സംഭാഷണങ്ങളിലും പെരുമാറ്റത്തിലും അമിത മതബോധം പ്രകടിപ്പിയ്‌ക്കുന്നവരെയും അസാധാരണ നന്മമരങ്ങളേയും പ്രത്യേകം സൂക്ഷിയ്‌ക്കണം എന്നാണ് ഈ സിനിമ നല്‍കുന്ന മുന്നറിയിപ്പ്. അവര്‍ തങ്ങളുടെ അന്ധ വിശ്വാസങ്ങള്‍ക്കും മതഭ്രാന്തുകള്‍ക്കും വേണ്ടി എന്തും ചെയ്തേക്കാം. മതത്തിനു വേണ്ടി തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ പോലും ചതിയ്‌ക്കുന്നതോ നശിപ്പിയ്‌ക്കുന്നതോ ഒന്നും മതഭ്രാന്ത് തലയ്‌ക്കു പിടിച്ച ഒരു വ്യക്തിയില്‍ തെല്ലും കുറ്റബോധമുണ്ടാക്കുകയില്ല. അത്തരം ഒരാള്‍ക്ക്‌ എന്ത് അധാര്‍മ്മിക പ്രവൃത്തിയും തന്റെ ദൈവത്തില്‍ നിന്ന് പ്രതിഫലം നേടിത്തരുന്ന സത്പ്രവൃത്തിയും, മതപരമായ ഒരു കടമയും ആയിട്ടാണ് തോന്നുക. അത്തരക്കാരില്‍ നിന്ന് ദൂരം പാലിയ്‌ക്കുക എന്നതു മാത്രമാണ് കരണീയം. കാഫിറിന് കൊടുക്കുന്ന ഭക്ഷണത്തില്‍ തുപ്പുന്നതും, മറ്റുള്ളവരുടെ വിശ്വാസത്തെ തകര്‍ത്ത് ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതും, കള്ളക്കേസില്‍ കുടുക്കുന്നതും എല്ലാം ഈ ഭ്രാന്തിന്റെ പ്രകടനങ്ങളാണ്. മതത്തില്‍ ആണ്ടുമുങ്ങാതെ ജീവിയ്‌ക്കുന്ന സാധാരണക്കാര്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ മതപരമായ ചോദ്യങ്ങള്‍ക്ക് വേണ്ടതുപോലെ മറുപടി കൊടുക്കാന്‍ കഴിയില്ല. അത് തങ്ങളുടെ സ്വന്തം മതവിഷം ചെലുത്താനുള്ള ഒരു അവസരമായി അവര്‍ ഉപയോഗിയ്‌ക്കുന്നു. കാണാന്‍ പ്രയാസമുള്ള സുതാര്യമായ വലകള്‍ നെയ്ത് അതില്‍ ഇരകളെ കുടുക്കുന്ന ചിലന്തികളെ പോലെയാണ് അവര്‍. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പല മതംമാറ്റ ജിഹാദ് കേസുകളിലും വലവിരിയ്‌ക്കുന്ന പരിപാടി തുടങ്ങി വച്ചത് പെണ്‍കുട്ടികളുടെ പെണ്‍സുഹൃത്തുക്കള്‍ ആണെന്നാണ്‌ മനസ്സിലാക്കുന്നത്. മകളുടെ കൂട്ടുകാരികള്‍ എന്ന പ്രത്യേക പരിഗണനയും സ്വാതന്ത്ര്യവും പെണ്മക്കളുടെ മാതാപിതാക്കള്‍ ഇത്തരക്കാര്‍ക്ക് നല്‍കും. അത് ദുരുപയോഗം ചെയ്തുകൊണ്ടാണ് ബ്രെയിന്‍ വാഷിംഗ് നടത്തുക. മതംതീനികളായ സുഹൃത്തുക്കളുടെ വീടുകളില്‍ അതേ സ്വാതന്ത്ര്യത്തോടെ മറു സന്ദര്‍ശനത്തിന് പോകുമ്പോള്‍ സാഹചര്യം വളരെ വ്യത്യസ്ഥമായിരിയ്‌ക്കാം എന്ന് തിരിച്ചറിയുക.

ചുറ്റുപാടും നിത്യേന നാം കണ്ടിട്ടുണ്ടെങ്കിലും വേണ്ടത്ര ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യം ഈ സിനിമ കാണുമ്പോള്‍ എന്റെ പ്രത്യേക ശ്രദ്ധയില്‍ പെട്ടു. അത് മതവേഷം അണിഞ്ഞു നടക്കുന്നതില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കിട്ടുന്ന സ്വാതന്ത്ര്യങ്ങളിലെ വ്യത്യാസമാണ്. മുസ്ലീം സ്ത്രീകളെ എല്ലായ്‌പ്പോഴും മതം വെളിപ്പെടുന്ന രീതിയില്‍ വസ്ത്രം ധരിയ്‌ക്കാന്‍ നിര്‍ബന്ധിതരാക്കുമ്പോള്‍, മുസ്ലീം ആണുങ്ങള്‍ സമൂഹത്തിന് പരക്കെ സ്വീകാര്യമായ മതേതരമായ വസ്ത്രം ധരിയ്‌ക്കുന്നതില്‍ യാതൊരു അപാകതയും സമുദായം കാണുന്നില്ല. മുസ്ലീം സ്ത്രീകളുടെ പ്രത്യേക വസ്ത്ര ധാരണ രീതിമൂലം അവരുടെ സാമൂഹ്യ ഇടപഴകലുകളില്‍ പരിമിതികള്‍ വരുന്നു. എന്നാല്‍ അതേ പരിമിതി ഒരിയ്‌ക്കലും മുസ്ലീം പുരുഷന്മാര്‍ക്ക് ഇല്ല. അവര്‍ക്ക് ട്രെണ്ടിയും ഫാഷനബിളും, ഫോര്‍മലും ഒക്കെയായ വേഷങ്ങള്‍ ധരിച്ചുകൊണ്ട് മറ്റുള്ളവരുമായി സ്വതന്ത്രമായി ഇടപഴകാന്‍ സാധിയ്‌ക്കുന്നു. മത ഐഡന്‍ന്റിറ്റി കൊണ്ടുണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കി കൂടുതല്‍ സോഷ്യല്‍ ഇന്‍വോള്‍വ്മെന്റ്റ് നേടാന്‍ ഇത് അവരെ സഹായിയ്‌ക്കുന്നു. ഈ സിനിമയില്‍ അമുസ്ലീം പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്ന മുസ്ലീം പുരുഷന്മാരെ അവരുടെ പേരു കൊണ്ട് മാത്രമാണ് തിരിച്ചറിയുന്നത്. ഇത് ഇന്ന് ചുറ്റിലും കാണുന്ന ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. മനുഷ്യര്‍ ആവശ്യത്തിനും അവസരത്തിനും അനുസരിച്ചാണ് വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കേണ്ടത് എന്നതു തന്നെയാണ് അതിന്റെ ശരി. എന്നാല്‍ അത് എന്തുകൊണ്ട് ഏകപക്ഷീയമായി പോകുന്നു എന്ന കാതലായ ചോദ്യം അപ്പോഴും അവശേഷിയ്‌ക്കുന്നു.

വോട്ടുബാങ്കിനെ സന്തോഷിപ്പിയ്‌ക്കാന്‍ വേണ്ടി ചില സ്ഥാപിത താത്പര്യക്കാര്‍ എത്രയൊക്കെ കോലാഹലം ഉയര്‍ത്തിയാലും ഈ സിനിമ ചൂണ്ടിക്കാണിയ്‌ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വയ്‌ക്കാനാകില്ല. ചോദ്യമിതാണ്. നമ്മുടെ ചെറുപ്പക്കാര്‍ ഈ വെല്ലുവിളികളെ എങ്ങനെ നേരിടും ? അതിനുള്ള ഉത്തരം സ്വയം കണ്ടെത്തുക. അത് സാധിയ്‌ക്കണമെങ്കില്‍ സ്വന്തം പ്രിയപ്പെട്ടവരെ ബാധിയ്‌ക്കുന്നതിനു മുമ്പ് ഈ വെല്ലുവിളികള്‍ ഓരോ കുടുംബങ്ങളിലേയ്‌ക്കും എങ്ങനെ കടന്നുവരുന്നു എന്ന് നേരിട്ട് കണ്ട് മനസ്സിലാക്കുക. കൊണ്ടു പഠിയ്‌ക്കാന്‍ നില്‍ക്കാതെ കണ്ടു പഠിയ്‌ക്കുക.

രാമാനുജന്‍

Tags: ISISislamistsconversionലവ് ജിഹാദ്ദ കേരള സ്‌റ്റോറിKerala Jihadisഇന്റലച്വല്‍ ജീഹാദ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)
Kerala

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)
India

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Mollywood

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies