Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍മേഖലയെ സര്‍ക്കാര്‍ കൈവിട്ടു; പ്രതിഷേധവുമായി സിപിഐ

കയര്‍ തൊഴിലാളിയുടെ ആത്മഹത്യ, കയര്‍മേഖലയെ അവഗണിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാക്കള്‍. കയര്‍ഫാക്ടറിയില്‍ നാളുകളായി തൊഴിലില്ലാത്തതില്‍ മനംനൊന്താണ് കടക്കരപ്പള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ മുരിങ്ങവെളി എം.കെ. ശശി(68) കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി സിപിഐ നേതാക്കള്‍ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 12:00 am IST
inKerala

ചേര്‍ത്തല: കയര്‍ തൊഴിലാളിയുടെ ആത്മഹത്യ, കയര്‍മേഖലയെ അവഗണിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാക്കള്‍. കയര്‍ഫാക്ടറിയില്‍ നാളുകളായി തൊഴിലില്ലാത്തതില്‍ മനംനൊന്താണ് കടക്കരപ്പള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ മുരിങ്ങവെളി എം.കെ. ശശി(68) കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി സിപിഐ നേതാക്കള്‍ രംഗത്തെത്തിയത്.  

ആയിരങ്ങള്‍ക്ക് ജീവനോപാധി നഷ്ടപ്പെടുമ്പോള്‍ ഇങ്ങനെ നിസംഗമായിരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെ കഴിയുന്നുവെന്നാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം എന്‍.എസ്. ശിവപ്രസാദ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കയറിനെയും കയര്‍ തൊഴിലാളികളെയും സര്‍ക്കാരും കയര്‍ വകുപ്പും പാടേ വിസ്മരിച്ചുവെന്നാണ് വിമര്‍ശം.  

ആലപ്പുഴ ജില്ലയിലടക്കം പതിനായിരക്കണക്കിനആളുകള്‍ തൊഴില്‍ ചെയ്തിരുന്ന മേഖല നാശത്തിലേക്ക് കൂപ്പുകുത്തി. സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണമില്ലായ്‌മയും വകുപ്പ് അധികാരികളുടെ അലംഭാവവും കെടുകാര്യസ്ഥതയുമാണ് മേഖലയെ നാശത്തിലേക്ക് നയിക്കുന്നതിന് കാരണമായത്.  

കയറിന്റെ ഈറ്റില്ലമായി അറിയപ്പെട്ടിരുന്ന വയലാറില്‍ നിന്നടക്കം വ്യവസായം കുടിയിറക്കപ്പെട്ടു. ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളിലെ കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമായിരുന്ന വ്യവസായത്തെ ആശയിച്ച് കഴിഞ്ഞിരുന്ന തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിഭാഗവും തൊഴിലിനായി ഇതര മേഖലയെ ആണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. മേഖലയില്‍ തുടരുന്നവര്‍ കടക്കെണിയിലാണ്. അവശേഷിക്കുന്ന ചെറുകിട ഉല്‍പ്പാദകര്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വലയുകയാണ്. ചകിരിയുടെ വിലക്കയറ്റവും ലഭ്യത കുറവും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാത്തതുമാണ് ചെറുകിട ഉല്‍പ്പാദകരെയും തൊഴിലാളികളെയും മേഖലയില്‍ നിന്ന് അകറ്റുന്നത്.

സര്‍ക്കാരിന് ലഭിക്കുന്ന ഓര്‍ഡറുകള്‍ പോലും വന്‍കിട സ്ഥാപനങ്ങള്‍ക്ക് മറിച്ച് നല്‍കുകയാണ്. ചെറുകിട ഉല്‍പ്പാദകരുടെ സംരക്ഷണത്തിനായുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനവും ഇവര്‍ക്ക് ഗുണകരമാകുന്നില്ല. കയര്‍ കോര്‍പ്പറേഷനും കയര്‍ ഫെഡും അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം കയറ്റുമതിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ മാത്രമായി മാറുന്നതായാണ് വിമര്‍ശനം. സര്‍ക്കാര്‍ അനുവദിക്കുന്ന സബ്‌സിഡി തുക വന്‍കിടക്കാര്‍ക്ക് വീതം വച്ച് നല്‍കുകയാണെന്നാണ് പരാതി. തൊഴിലാളി സംരക്ഷണത്തിന്റെ പേരില്‍ രൂപീകൃതമായിട്ടുള്ള യൂണിയനുകളും വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്യുന്നവരായി മാറി. നിരന്തരം ഇവരുണ്ടാക്കുന്ന തര്‍ക്കങ്ങളും സമര കോലാഹലങ്ങളും വ്യവസാത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags: keralaകലാപംsuicideകേരള സര്‍ക്കാര്‍alappuzhacoir corporationcoirfed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.