Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

അനുദിനം മുന്നോട്ട് കുതിച്ച് യുഎഇയുടെ ടൂറിസം മേഖല: ഈ വർഷം മാത്രം 7000 തൊഴിലവസരങ്ങൾ, പ്രതീക്ഷിക്കുന്നത് 78 ദശലക്ഷം സഞ്ചാരികളെ

മഹാമാരിക്ക് ശേഷമുള്ള നാളുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ദുബായ്, അബുദാബി സന്ദർശിക്കാനായിട്ടെത്തുന്നത്. ഇത് ടൂറിസം മേഖലയ്‌ക്ക് മുതൽക്കൂട്ടാക്കുന്നുവെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ അറിയിച്ചു.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
May 18, 2023, 02:35 pm IST
inTravel

ദുബായ്: ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ രാജ്യങ്ങളിലൊന്നാണ് യുഎഇ. അത്രമാത്രം യുഎഇ വികസിച്ചിരിക്കുന്നു. വികസനത്തിൽ എടുത്ത് പറയേണ്ടത് ഇവിടെ വിപൂലീകരിച്ചുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയെപ്പറ്റിയാണ്.  ആഗോള തലത്തിൽ ടൂറിസത്തിന് ഇത്രമാത്രം  പ്രാധാന്യം കൊടുക്കുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇപ്പോഴിതാ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പത്ത് ശതമാനത്തോളം ടൂറിസം മേഖലയിൽനിന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

കോവിഡിന് ശേഷം രാജ്യത്തിന്റെ ടൂറിസം മേഖല വികസനത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ സിഇഒ ജൂലിയ സിപ്സൺ സാക്ഷ്യപ്പെടുത്തുന്നു. ട്രാവൽ ആൻഡ് ടൂറിസം മേഖലയ്‌ക്ക് മാത്രമായി  ഈ വർഷം യുഎഇയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക്  180.6 ബില്യൺ ദിർഹം സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ കോവിഡിന് മുൻപ് 2019 ൽ 183.4 ബില്യൺ ദിർഹമായിരുന്നു ടൂറിസം മേഖലയിൽ നിന്ന് രാജ്യത്തിന് ലഭിച്ചത്.  

ഇപ്പോൾ മഹാമാരിക്ക്  ശേഷമുള്ള നാളുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ദുബായ്, അബുദാബി സന്ദർശിക്കാനായിട്ടെത്തുന്നത്. ഇത് ടൂറിസം മേഖലയ്‌ക്ക് മുതൽക്കൂട്ടാക്കുന്നുവെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ അറിയിച്ചു. പ്രധാനമായും യുഎഇയുടെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ഇതിനോടകം പ്രവർത്തന സജ്ജമായത്. ഇതെല്ലാം ജനങ്ങളെ യുഎഇയെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ ഈ വർഷം മാത്രം ടൂറിസം മേഖലയിൽ 7000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ആകമാനം 758000 പേർ ഈ മേഖലയിൽ പണിയെടുക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. കൂടാതെ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ മേഖലയിൽ രാജ്യത്തുടനീളം 872,000-ലധികം ആളുകൾ തൊഴിലിൽ ഏർപ്പെടുമെന്നും, ഇത് എല്ലാ തൊഴിലുകളുടെയും ഏകദേശം 12 ശതമാനത്തെ പ്രതിനിധീകരിക്കുമെന്നും കൗൺസിൽ സാക്ഷ്യപ്പെടുത്തുന്നു. 

യുഎഇയിൽ കോവിഡിന് ശേഷം ഏറ്റവും വേഗത്തിൽ തിരിച്ചു വരവ് നടത്തിയ മേഖല ടൂറിസം ആണ്. ഇതിന്റെ ഫലമെന്നോണം 2022 ൽ മാത്രം 66 ദശലക്ഷം പേരാണ് ദുബായ് എയർപോർട്ടിൽ വന്നു പോയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടായ ദുബായിയിൽ ഈ വർഷം 78 ദശലക്ഷം യാത്രികരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ 2022-ൽ യുഎഇ വൻ തോതിലുള്ള അന്താരാഷ്‌ട്ര യാത്രക്കാരുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്.  ഇന്ത്യ, ഒമാൻ, സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് കൂടുതൽ പേർ എത്തിയത്. ഈ കണക്കുകൾ എല്ലാം തന്നെ അന്താരാഷ്‌ട്ര യാത്രക്കാർക്കിടയിൽ യുഎഇയുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്  തെളിയിക്കുന്നു.

Tags: UAEടൂറിസംDubaijob opportunities
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

പുതിയ വാര്‍ത്തകള്‍

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.