Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാഗേശ്വര്‍ ബാബയെ തൊടാനാകാതെ ലാലുവും തേജസ്വിയും നിതീഷ് കുമാറും പട്ന വിമാനത്തവളത്തിലറങ്ങിയ ബാബെയുടെ ദര്‍ശനത്തിന് പതിനായിരങ്ങള്‍

ആത്മീയ പ്രഭാഷണം നടത്താന്‍ മധ്യപ്രദേശില്‍ നിന്നും ബീഹാറില്‍ എത്തിയ ബാഗേശ്വര്‍ ബാബ എന്നറിയപ്പെടുന്ന ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയെ ഒരു നോക്ക് കാണാന്‍ പട് ന വിമാനത്താവളത്തില്‍ തിക്കിത്തിരക്കി പതിനായിരങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2023, 09:45 pm IST
in India

പട്ന: ആത്മീയ പ്രഭാഷണം നടത്താന്‍ മധ്യപ്രദേശില്‍ നിന്നും ബീഹാറില്‍ എത്തിയ ബാഗേശ്വര്‍ ബാബ എന്നറിയപ്പെടുന്ന ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയെ ഒരു നോക്ക് കാണാന്‍ പട് ന വിമാനത്താവളത്തില്‍ തിക്കിത്തിരക്കി പതിനായിരങ്ങള്‍. ബാബയെ ബീഹാറില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന്റെ വാചകമടി പൊളിഞ്ഞു. ബാബയുടെ പ്രഭാഷണം ബീഹാറില്‍ അനുവദിക്കുന്നത് ന്യൂനപക്ഷസമുദായങ്ങളെ എതിരാക്കിയേക്കുമോ എന്നതാണ് നിതീഷ് കുമാറിന്റെയും ലാലുപ്രസാദ് യാദവിന്റെയും  ഉറക്കം കെടുത്തുന്നത്. ഹിന്ദുരാഷ്‌ട്രമെന്ന തീ ബീഹാറില്‍ കൊളുത്തുമെന്ന ബാഗേശ്വര്‍ ബാബയുടെ പ്രസ്താവനയ്‌ക്കെതിരെ നിതീഷ് കുമാര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ബാബയുടെ വരവ് തടഞ്ഞില്ല. അതിന് കാരണം ലക്ഷക്കണക്കിന് ഹിന്ദു ഭക്തരുടെ ബാബയോടുള്ള ആവേശമാണ്. 

ബാബയുടെ കാര്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഒഴിഞ്ഞുമാറുന്ന ലാലു പ്രസാദ് യാദവിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാണ്. ബീഹാര്‍ തലസ്ഥാനമായ പട്നയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നൗബത് പൂരില്‍ ആത്മീയ പ്രഭാഷണം നടത്താനാണ് ലക്ഷക്കണക്കിന് ആരാധകരുള്ള ബാബ എത്തുന്നത്. നാല് ദിവസം ബീഹാറില്‍ അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തും. ഇദ്ദേഹത്തിന്റെ ഹനുമാനെക്കുറിച്ചുള്ള പ്രഭാഷണമായ ഹനുമല്‍ കഥ കേള്‍ക്കാന്‍ 10 ലക്ഷം പേരാണ് എത്തിയത്.  

മധ്യപ്രദേശിലെ ഗാധയിലുള്ള ബാഗേശ്വര്‍ ആശ്രമത്തിലെ മുഖ്യപുരോഹിതനായതിനാലാണ് ഇദ്ദേഹത്തെ ബാഗേശ്വര്‍ ബാബ എന്ന് വിളിക്കുന്നത്. ബീഹാറില്‍ ഇദ്ദേഹത്തിന് നിരവധി അനുയായി ഗ്രൂപ്പുകളുമുണ്ട്.    

ബാബയുടെ പ്രഭാഷണം ബീഹാറില്‍ അനുവദിക്കുന്നത് ന്യൂനപക്ഷസമുദായങ്ങളെ എതിരാക്കുമോ, ആര്‍ജെഡി-ജെഡിഎസ് സര്‍ക്കാര്‍ ഹിന്ദു പ്രീണന സര്‍ക്കാരാണെന്ന് പറയുമോ എന്നീ ആശങ്കകളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ഉള്ളത്. ബാബ പ്രകോപനപരമായി പ്രസംഗിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ബീഹാര്‍ വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖര്‍ പറയുന്നത്.  

ബാബയെ ബീഹാറില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ പറയുന്നത്. എന്നാല്‍ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആത്മീയ പ്രഭാഷണം തടസ്സമില്ലാതെ നടക്കുമെന്നും അദ്ദേഹത്തിനെ തടയാന്‍ ധൈര്യമുള്ളവര്‍ വരട്ടെ എന്നുമാണ് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ ബചോല്‍ പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്ങും അശ്വിനി ചൗബേയും ബിജെപി എംപി രാം കൃപാല്‍ യാദവും ഒപ്പമുണ്ട്.  

ഏകദേശം രണ്ട് ലക്ഷം ഭക്തര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വിവാദങ്ങളുടെ തോഴനാണ് ബാബ. ഒരിയ്‌ക്കല്‍ രാജസ്ഥാനില്‍ പ്രസംഗിക്കുമ്പോള്‍ ഹിന്ദു രാഷ്‌ട്രം നിര്‍മ്മിക്കണമെന്ന് ആഹ്വാനം ചെയ്തത് വലിയ വിവാദമുണ്ടാക്കി. തന്നെ പിന്തുണയ്‌ക്കുന്നവര്‍ക്ക് ഹിന്ദു രാഷ്‌ട്രം നല്‍കുമെന്ന് ഇടയ്‌ക്കിടെ ബാബ വാഗ്ദാനം ചെയ്യുന്നതും വലിയ വിവാദമാണ്.  

ബീഹാറില്‍ രാം നവമി ഘോഷയാത്രയില്‍ നടന്ന ആക്രമണത്തിന്റെ പേരില്‍ നിതീഷ് കുമാറിന്റെ മുസ്ലിം പ്രീണനനയങ്ങള്‍ക്കെതിരെ ബിജെപി ശക്തമാ.യി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല രാംനവമിയോടനുബന്ധിച്ചുള്ള കലാപത്തെ തുടര്‍ന്ന് നിതീഷ് കുമാര്‍ അഞ്ച് തവണ എംഎല്‍എ ആയിരുന്ന ജവഹര്‍ പ്രസാദിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ നിതീഷ് കുമാറിന്റെ പ്രതികാരനടപടിയാണെന്നും ബിജെപി ആരോപിക്കുന്നു. അതിനിടയിലാണ് ബാബയുടെ വരവ്.  

Tags: waterBiharലാലു പ്രസാദ് യാദവ്Nitish Kumarതേജസ്വിയാദവ്ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിബാഗേശ്വര്‍ ബാബ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

News

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

India

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.