Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ലോകത്തിനു മുന്നില്‍ കേരളത്തെ നാണംകെടുത്തിയെന്ന് കെ.സുരേന്ദ്രന്‍

മുസ്ലിംലീഗിന്റെ കോട്ടയായറിയപ്പെടുന്ന സ്ഥലത്താണ് കൊലപാതകം നടന്നത് . ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും ഇതുവരെ സംഭവത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനത്തിലാണ്. ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളില്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരും ഇവിടെ മൗനത്തിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 02:09 pm IST
inKerala

തൃശൂര്‍ : മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ലോകത്തിനു മുന്നില്‍ വീണ്ടും കേരളത്തെ നാണം കെടുത്തിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ആള്‍ക്കൂട്ട വിചാരണയും കൊലപാതകവും നടന്നിട്ടും അപലപിക്കാനോ ഗൗരവത്തോടെ നടപടികള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് വേദനാജനകമാണ്. മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ ആക്രമണമാണ് നടന്നത്. അതിഥി തൊഴിലാളികള്‍ എന്ന മധുര വര്‍ത്തമാനത്തിനപ്പുറം സര്‍ക്കാറിന് അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഒരു താല്‍പര്യവുമില്ല എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ പെരുപ്പിച്ചു കാട്ടി പ്രതികരിക്കുന്ന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ഇക്കാര്യത്തില്‍ തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

  മുസ്ലിംലീഗിന്റെ കോട്ടയായറിയപ്പെടുന്ന സ്ഥലത്താണ് കൊലപാതകം നടന്നത് . ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും ഇതുവരെ സംഭവത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനത്തിലാണ്. ഉത്തരേന്ത്യയിലുണ്ടാകുന്ന സംഭവങ്ങളില്‍ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരും ഇവിടെ മൗനത്തിലാണ്. മരിച്ചയാളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ മൃതദേഹം കാണാനോ പോലും മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളോ,ജനപ്രതിനിധികളോ തയ്യാറാകുന്നില്ല. കേരളത്തിന്റെ മഹിതമായ പാരമ്പര്യത്തിന് കളങ്കമാണിത്.  മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിരമായി 50 ലക്ഷം രൂപ സഹായധനം നല്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.    

 കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം കൊലപാതകങ്ങളും മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനവും ആഭ്യന്തരവകുപ്പിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത.് സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകള്‍ ദേശീയ ഏജന്‍സികള്‍ മാത്രമാണ് അന്വേഷിക്കുന്നത്. കേരള പോലീസിന് മയക്കുമരുന്ന് കേസുകള്‍ അന്വേഷിക്കുന്നതില്‍ ഒരു താല്‍പര്യവും ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളതീരത്ത് നിന്ന് 25000 കോടിയുടെ മാരക മയക്കുമരുന്ന് പിടികൂടിയിട്ടും കേരളസര്‍ക്കാരിന് അനക്കമില്ല. സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനം നിര്‍ബാധം നടക്കുകയാണ്. കേരള പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുന്നു. മയക്കുമരുന്ന് ഒഴുകുന്നതില്‍ ഭരണകക്ഷി നേതാക്കളായ ചിലര്‍ക്കും പങ്കുണ്ട്. അടുത്തകാലത്തായി ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാക്കപ്പെട്ടത് സിപിഎം പ്രവര്‍ത്തകരാണ് . ഏത് ക്രിമിനലുകള്‍ക്കും സുരക്ഷിത സ്ഥാനമായി കേരളം മാറി.  നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

 സംസ്ഥാന സെക്രട്ടറി എ.നാഗേഷ് , ജില്ലാ വൈസ് പ്രസിഡണ്ട് സുജയ് സേനന്‍, തൃശ്ശൂര്‍ മണ്ഡലം പ്രസിഡണ്ട് രഘുനാഥ് .സി. മേനോന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: കൊലപാതകംകെ. സുരേന്ദ്രന്‍malappuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.