ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ അഞ്ചുശതമാനത്തോളം വര്‍ധന. 2018ലെ തിരഞ്ഞെടുപ്പില്‍ 38.14% ആയിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 43% വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. അഞ്ചുശതമാനം വോട്ട് കൂടി.
.2018ലെ തിരഞ്ഞെടുപ്പില്‍ 36.35% വോട്ട് നേടിയ ബി.ജെ.പി. 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും 40ലേറെ സീറ്റുകള്‍ ബി.ജെ.പി.ക്ക് നഷ്ടമായി. ഇത്തവണ 36 ശതമാനാണ് ബി.ജെ.പി.യുടെ വോട്ടുവിഹിതം.
2018ല്‍ 40 സീറ്റുകളില്‍ വിജയിച്ച ജെ.ഡി.എസിന് 18.3% വോട്ട് കിട്ടിയിരുന്നു. പക്ഷേ, 2023ല്‍ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായി.
13.3% മാത്രമാണ് ജെ.ഡി.എസിന് കിട്ടിയ വോട്ട്. വിജയിച്ച സീറ്റുകളുടെ എണ്ണത്തിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2018ല്‍ 37 സീറ്റുലഭിച്ച ജെ.ഡി.എസ്. ഇത്തവണ 19 സീറ്റുകളിലേക്ക് ചുരുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: