ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ വിമർശിച്ച കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ് രംഗത്ത്.
രോഹിത് ശർമയെക്കുറിച്ച് ഷമ പറഞ്ഞത് ശരിയായ കാര്യങ്ങളാണെന്ന് സൗഗത റായ് അഭിപ്രായപ്പെട്ടു. രോഹിത് ശർമയുടെ പ്രകടനം മോശമാണെന്നും അദ്ദേഹം ടീമിൽ പോലും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘രോഹിത് ശർമയുെട പ്രകടനം വളരെ ദയനീയമാണെന്ന് പറഞ്ഞത് എത്രയോ ശരിയാണ്. ഒരു സെഞ്ചറിയും അതിനു ശേഷം 2, 3, 4, 5 റൺസുമൊക്കെയാണ് രോഹിത് നേടിയത്. അദ്ദേഹം ടീമിൽപ്പോലും ഉണ്ടാകാൻ പാടില്ല’– സൗഗത റോയ് പറഞ്ഞു.
‘ടീമിലെ മറ്റു താരങ്ങളുടെ മികച്ച പ്രകടനം കൊണ്ടു മാത്രമാണ് ഇന്ത്യൻ ടീം ജയിക്കുന്നത്. പക്ഷേ, ക്യാപ്റ്റനായിട്ടും ടീമിനായി എന്തെങ്കിലും നൽകാൻ രോഹിത്തിന് സാധിക്കുന്നില്ല. ഇക്കാര്യത്തിൽ ഷമ മുഹമ്മദ് പറഞ്ഞത് വളരെ ശരിയാണ്’ – സൗഗത റോയ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: