ന്യൂഡൽഹി ; താൻ പറഞ്ഞ കാര്യങ്ങളിലേയ്‌ക്ക് തന്റെ പാർട്ടിയെ വലിച്ചിഴയ്‌ക്കരുതെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് . തടികൂടിയ കായികതാരമാണ് രോഹിത് എന്നു കുറിച്ച ഷമ, അദ്ദേഹം ഭാരം കുറയ്‌ക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണ് എന്നും അതേ കുറിപ്പിൽ എഴുതിയിരുന്നു. വിവാദം കത്തിപ്പടർന്നതിനു പിന്നാലെ,നിരവധി പേർ ഷമയ്‌ക്കെതിരെ രംഗത്തെത്തി.
വിമർശനം കടുത്തതിനു പിന്നാലെ ഷമ മുഹമ്മദ് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചിരുന്നു. അതിനു പിന്നാലെയാണ് തന്റെ പാർട്ടിയെ ഇക്കാര്യങ്ങളിലേയ്‌ക്ക് വലിച്ചിഴയ്‌ക്കരുതെന്ന് ഷമ പറഞ്ഞത് .
ഷമ മുഹമ്മദ് പങ്കുവച്ചത് പാർട്ടി നിലപാടല്ല എന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.
‘‘കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവായ ഷമ മുഹമ്മദ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ പാർട്ടിയുടെ നിലപാടല്ല. ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമത്തിലെ പോസ്റ്റ് നീക്കാൻ പാർട്ടി അവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ അതീവ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കായിക മേഖലയിലെ ഇതിഹാസങ്ങൾ നൽകുന്ന സംഭാവനകളെ അങ്ങേയറ്റം ബഹുമാനത്തോടും ആദരവോടും കൂടിയാണ് കോൺഗ്രസ് കാണുന്നത്. അവരെ ഇകഴ്‌ത്തിക്കാട്ടുന്ന ഒരു പ്രസ്താവനയും പാർട്ടിയുടേതല്ല’ – കോൺഗ്രസ് നേതാവ് പവൻ ഖേര കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: