Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടകില്‍ ആധിപത്യം പുലര്‍ത്താന്‍ ബിജെപി; മടിക്കേരിയിലും വീര്‍ജ്‌പേട്ടയിലും ജയ പരാജയങ്ങൾ നിശ്ചയിക്കുന്നത് ഒരു ലക്ഷത്തോളം മലയാളി വോട്ടര്‍മാർ

സംസ്ഥാനത്തെ മറ്റുമണ്ഡലങ്ങളില്‍ നിന്ന് കുടകിനെ വ്യത്യസ്തമാക്കുന്നത് ഈ രണ്ടു മണ്ഡലങ്ങളിലെയും മലയാളി വോട്ടര്‍മാരുടെ ആധിക്യമാണ്. അതുകൊണ്ടുതന്നെ മലയാളികളും ഉറ്റുനോക്കുന്ന രണ്ടു മണ്ഡലങ്ങളാണ് മടിക്കേരിയും വീര്‍ജ്‌പേട്ടയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 12:25 pm IST
in India

ഇരിട്ടി: കര്‍ണ്ണാടകത്തിലെ കശ്മീര്‍ എന്ന് വിളിക്കുന്ന കുടക് ജില്ലയിലെ ഇരുമണ്ഡലങ്ങളിലും തങ്ങളുടെ ആധിപത്യം ഊട്ടി ഉറപ്പിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് ബിജെപി. കോണ്‍ഗ്രസ്സും, ജെഡിഎസ്സും പൊരുതി നില്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്കെല്ലാം മുന്നില്‍ ആധിപത്യം തങ്ങള്‍ക്കു തന്നെയാണെന്ന് തെളിയിക്കുന്ന പ്രചാരണമാണ് ബിജെപി ഇരുമണ്ഡലങ്ങളിലും അഴിച്ചു വിട്ടത്.  

സംസ്ഥാനത്തെ മറ്റുമണ്ഡലങ്ങളില്‍ നിന്ന് കുടകിനെ വ്യത്യസ്തമാക്കുന്നത് ഈ രണ്ടു മണ്ഡലങ്ങളിലെയും മലയാളി വോട്ടര്‍മാരുടെ ആധിക്യമാണ്. അതുകൊണ്ടുതന്നെ മലയാളികളും ഉറ്റുനോക്കുന്ന രണ്ടു മണ്ഡലങ്ങളാണ് മടിക്കേരിയും വീര്‍ജ്‌പേട്ടയും. ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമായി ഒരുലക്ഷത്തോളം മലയാളി വോട്ടര്‍മാരുണ്ട്. അതുകൊണ്ടു തന്നെ കുടകിന്റെ മണ്ണില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം എന്ന് നിശ്ചയിക്കുന്ന ശക്തിയാണവര്‍. പ്രചാരണത്തിന്റെ എല്ലാ മേഖലകളിലും അതുകൊണ്ട് തന്നെ ശക്തമായ മലയാളി സ്വാധീനവും പ്രകടമാണ്.  

കേരളത്തിലെ കണ്ണൂര്‍ ജില്ലയോടും വയനാട് ജില്ലയോടും അതിര്‍ത്തി പങ്കിടുന്ന കുടകിലെ നിയമസഭാ മണ്ഡലമാണ് വീരാജ് പേട്ട. ബിജെപിക്കൊപ്പമായിരുന്നു കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും വീരാജ് പേട്ട നിലയുറപ്പിച്ചിരുന്നത്. സിറ്റിംങ്ങ് എംഎല്‍എയും കര്‍ണ്ണാടക വിധാന്‍സഭ മുന്‍ സ്പീക്കറുമായ ബിജെപിയിലെ കെ.ജി. ബൊപ്പയ്യ തന്നെയാണ് അഞ്ചാം തവണയും ഇവിടെ രംഗത്തുള്ളത്. കോണ്‍ഗ്രസിന് വേണ്ടി എ.എസ്. പൊന്നണ്ണയും ജനതാദളിനായി മണ്‍സൂര്‍ അലിയും മത്സരരംഗത്തുണ്ട്. ബംഗളൂരു ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് എ.എസ്. പൊന്നണ്ണ. കുടകില്‍ ഇത്തവണ താമരവിരിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സിന് വേണ്ടി പൊന്നണ്ണ മത്സര രംഗത്തേക്ക് കടന്നുവന്നതെങ്കിലും ഇത് വെറും വ്യാമോഹം മാത്രമാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.  

2,22,283 വോട്ടര്‍മാരാണ് വീരാജ് പേട്ട മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 60,000ത്തോളം വോട്ടര്‍മാര്‍ മലയാളികളാണ്. പൊന്നംപേട്ട, വീരാജ്‌പേട്ട, നാപോക്ക് താലൂക്കുകളിലായി 273 പോളിംങ്ങ് ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 49.40 ശതമാനം ബി ജെപിക്കും 40.94 ശതാനം വോട്ട് കോണ്‍ഗ്രസിനുമാണ് ലഭിച്ചത്. ഏഴ് ശതമാനം വോട്ട് മാത്രമെ അന്ന് ജനതാദളിന് നേടാന്‍ കഴിഞ്ഞിട്ടുള്ളു. അതുകൊണ്ടുതന്നെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുന്നേര്‍ പോരാട്ടം തന്നെയാണ് നടക്കുന്നത്.  

മറ്റൊരു മണ്ഡലമായ മടിക്കേരി കുടക് ജില്ലയുടെ ആസ്ഥാനം കൂടിയാണ്. മടിക്കേരിയിലും ശക്തമായ ത്രികോണ മത്സരമാണെന്ന് പറയാമെങ്കിലും എട്ടാം തവണയും മത്സരിക്കുന്ന സിറ്റിംങ്ങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ അപ്പാച്ചു രഞ്ചന്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. ജനതാദളിലെ നപ്പണ്ണ മുത്തപ്പയും കോണ്‍ഗ്രസിലെ ഡോ. മന്ദര്‍ ഗൗഡയുമാണ് പ്രധാന എതിരാളികള്‍. ഇവിടെ എസ്ഡിപിഐയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.  

മണ്ഡലത്തിലെ 2,30,359 വോട്ടര്‍മാരില്‍ 40,000 ത്തോളം പേര്‍ മലയാളികളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 41.68 ശതമാനം നേടിയാണ് ബിജെപി ആധിപത്യം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ജെഡിഎസിന് 32.23 ശതമാനവും മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന് 22.55 ശതമാനവുമാണ് ലഭിച്ചത്. മടിക്കേരി, സോമവാര്‍പേട്ട, കുശാല്‍ നഗര്‍ താലൂക്കുകളിലായി 269 പോളിംങ്ങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മടിക്കേരിയും കുശാല്‍ നഗറും ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും സ്വാധീന മേഖലകളാണ്. സോമവാര്‍പേട്ടയാണ് ജനതാദളിന്റെ ഏക പ്രതീക്ഷ. ഇക്കുറി എസ്ഡി പിഐ സ്ഥാനാര്‍ത്ഥിയും കൂടി മത്സര രംഗത്ത് എത്തിയത് ബിജെപി ക്ക് ഏറെ സഹായകരമാണ് എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.  

ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന മലയാളിവോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേരളത്തില്‍ നിന്നുള്ള നിരവധി എംപിമാരും എംഎല്‍എമാരും ഉന്നത രാഷ്‌ട്രീയ നേതൃത്വവും ഇരുമണ്ഡലങ്ങളിലും ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ മറ്റെല്ലാ പ്രചാരണങ്ങളെയും മറികടന്ന് ബിജെപി ഇവിടെ ശക്തമായ സാന്നിധ്യമാണ്.

Tags: bjpelectionകര്‍ണ്ണാടകകൊടക് ജില്ല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

India

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.