തിരുവനന്തപുരം: ഏജന്റുമാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും പുതിയ തൊഴില്‍ സംസ്‌കാരം കൊണ്ടുവരുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍റ്റേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. ഇതിനായി ഇടനിലക്കാര്‍ക്കായി പ്രത്യേക സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങും. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ തൊഴില്‍ പരിചയം മാത്രമാണ് മിനിമം യോഗ്യത. വസ്തു ക്രയവിക്രയ രംഗത്തെ ഇടനിലക്കാരെ ബോധവത്കരിച്ച് ബിസിനസ്സില്‍ ശാസ്ത്രീയമായി ഏര്‍പ്പെടുത്തുവാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
കോവിഡിനുശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖല തിരിച്ചുവരവിന്റെ കാലത്താണ്. വലിയ നിക്ഷേപം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നു. റിയല്‍റ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് അസോസിയേഷന്‍ പ്രസിഡന്റ് ശിവകുമാര്‍ സി.ആര്‍ പറഞ്ഞു. റ്റെഡ് ടോം ആദ്ധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ശ്രീകാന്ത് , സ്ഥാപക പ്രസിഡന്റ് രാജേഷ് മോഹന്‍ , പ്രഭു ഭാസ്‌കരന്‍ എന്നിവ്ഡ സംസാരിച്ചു
















