Categories: Football

ബ്ലാസറ്റേഴ്‌സുമായുളള കരാര്‍ പുതുക്കി ദിമിത്രിസ്

ദിമിത്രിസ്. ഐ എസ് എല്ലില്‍ ദിമിത്രിസ് ഈ സീസണില്‍ 21 മത്സരങ്ങള്‍ കളിച്ചു. പത്ത് ഗോളുകള്‍ നേടുകയും മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി :  കേരള ബ്ലാസറ്റേഴ്‌സുമായുളള കരാര്‍ പുതുക്കി ദിമിത്രിസ്. ഒരു വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവച്ചത്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌ട്രൈക്കറാണ് ദിമിത്രിസ്. ഐ എസ് എല്ലില്‍ ദിമിത്രിസ് ഈ സീസണില്‍ 21 മത്സരങ്ങള്‍ കളിച്ചു. പത്ത് ഗോളുകള്‍ നേടുകയും മൂന്ന് ഗോളുകള്‍ക്ക്  വഴിയൊരുക്കുകയും ചെയ്തു.

ഗ്രീസില്‍  നിന്നാണ് ദിമിത്രിയോയുടെ വരവ്. മുമ്പ് ജര്‍മ്മന്‍ ക്ലബുകളിലും ഗ്രീസിലെ  ക്ലബുകളിലും കളിച്ചിട്ടുണ്ട്.

2014ല്‍ ഗ്രീസിന്റെ ദേശീയ ടീമില്‍ അരങ്ങേറി. അഞ്ച് മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചു.