Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പൂരങ്ങളുടെ ഉത്ഭവം

കേരളത്തില്‍ പണ്ടുമുതലേ കാര്‍ഷികവൃത്തിയോടനുബന്ധിച്ച് വേലകള്‍ നടന്നിരുന്നു. തീയതിയോ തിഥിയോ നിശ്ചയിച്ച് നടത്തുന്നതാണ് വേലകള്‍. എന്നാല്‍ പൂരം, നക്ഷത്രപക്ഷങ്ങളാണ്. കേരളത്തിലെ കാവുകളില്‍ പണ്ടു മുതലേ ഭദ്രകാളി സങ്കല്പത്തിലാണ് ആരാധന ചെയ്തിരുന്നത്. ദേവതാപ്രതിഷ്ഠകള്‍ മരച്ചുവട്ടിലോ, തറയിലോ വച്ചാണ് ആരാധിച്ചിരുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 29, 2023, 11:59 pm IST
inSamskriti

കേരളത്തില്‍ പണ്ടുമുതലേ കാര്‍ഷികവൃത്തിയോടനുബന്ധിച്ച് വേലകള്‍ നടന്നിരുന്നു. തീയതിയോ തിഥിയോ നിശ്ചയിച്ച് നടത്തുന്നതാണ് വേലകള്‍. എന്നാല്‍ പൂരം, നക്ഷത്രപക്ഷങ്ങളാണ്. കേരളത്തിലെ കാവുകളില്‍ പണ്ടു മുതലേ ഭദ്രകാളി സങ്കല്പത്തിലാണ് ആരാധന ചെയ്തിരുന്നത്. ദേവതാപ്രതിഷ്ഠകള്‍ മരച്ചുവട്ടിലോ, തറയിലോ വച്ചാണ് ആരാധിച്ചിരുന്നത്.

യജ്ഞാചാര്യന്‍ നിശ്ചയം ചെയ്ത ഭാവത്തിലായിരുന്നു ഗോത്രങ്ങള്‍ ദേവതകളെ ഉപാസിച്ചിരുന്നത്. എന്നാല്‍ കണ്ണൂര്‍ തളിപ്പറമ്പ് പെരിഞ്ചല്ലൂര്‍ ഗ്രാമത്തില്‍ നിന്നും ബ്രഹ്മണര്‍ തെക്കോട്ടു പലയാനം ചെയ്ത് പിന്നെ പാലക്കാട് ചുരംവഴി ഭാരതപ്പുഴയുടെ തീരത്ത് 64ഗോത്ര സ്വരൂപങ്ങളായി അധിവസിച്ചു. അവര്‍ ഇവിടെ നിലവിലുണ്ടായിരുന്ന കൗളാചാരം തുടര്‍ന്നില്ല. ഇവിടെയുയായിരുന്ന ആരാധനാമൂര്‍ത്തികളെ  മാറ്റി, ശൈവ വൈഷ്ണവദേവതകളെ പ്രതിഷ്ഠിച്ചു. അവരുടെ സമ്പ്രദായങ്ങള്‍ ഇവിടെ വളരെ വേഗത്തില്‍ പ്രാവര്‍ത്തികമാക്കാനും അവര്‍ക്കു സാധിച്ചു. അതുകൊണ്ടാണ് ഭാരതപ്പുഴ മുതല്‍ ആലുവാപ്പുഴ വരെ കൂടുതല്‍ ഇല്ലങ്ങളും ആനകളും കാണപ്പെട്ടത്.

അന്ന് കേരളീയര്‍ കാര്‍ഷികവൃത്തിയിലും നായാട്ടിലുമാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. നായാടി കിട്ടുന്ന മൃഗത്തെ കാവിലെ ദേവതക്കു ബലി നല്‍കിയ ശേഷം മാത്രമേ അവര്‍ ആഹരിച്ചിരുന്നുള്ളു. ഈ മൃഗബലിക്കു പകരമായി കുമ്പളങ്ങ മുറിക്കാന്‍ ആഗമങ്ങളുടെ കാലത്ത് നിഷ്‌ക്കര്‍ഷിക്കുകയുണ്ടായി. ഇതു സാത്വികബലിയായി അവര്‍ അവതരിപ്പിച്ചു. ക്രമേണ ഇത് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു.

ഒരു ശരാശരി കര്‍ഷകന്റെ ആഗ്രഹമാണ് ഒരു കാളയുണ്ടാവുകയെന്ന്. അതിനാലവന്‍ കൊയ്തു കഴിഞ്ഞ് ശേഷം കച്ചികൊണ്ട് പൊയ്‌ക്കാളകളെ തോളിലേറ്റി ദേവതയുടെ മുന്നില്‍ ആനന്ദനൃത്തം ചവുട്ടുന്നു. പിന്നീട് സഞ്ചാരത്തിനായി ഒരു  കുതിരയെ അവര്‍ ആഗ്രഹിക്കുകയും, പോയ് കുതിരകളെ ഉണ്ടാക്കി ആടുകയും ചെയ്തു. ഇങ്ങനെ കാള വേലയും കുതിരവേലയും ഉടലെടുത്തു.

എന്നാല്‍ ചതുരംഗത്തില്‍ ഉന്നതസ്ഥാനം ആനയ്‌ക്കാണ്. അതുകൊണ്ട് ആനയുള്ളത്  പ്രൗഢിയുടെ ചിഹ്നമായി കണക്കാക്കിയിരുന്നു. അതിനാല്‍ ബ്രാഹ്മണര്‍ സഹ്യാദ്രിയിലെ കാടുകളില്‍ നിന്നും ആനയെ പിടിച്ചു മെരുക്കി ഇല്ലങ്ങളില്‍ തളച്ചിരുന്നു. കേരളത്തിലെ ഭൂപ്രകൃതി നിമ്‌നോന്നതമായതുകൊണ്ട് രഥചക്രമുരുളുവാന്‍ എളുപ്പമായിരുന്നില്ല.അതുകൊണ്ട്  സഞ്ചാരത്തിന് അനുയോജ്യമായി അവര്‍ തിരഞ്ഞെടുത്തത് ആനകളെയാണ്.

മരച്ചുവട്ടിലും, തറയിലും സ്ഥാപിച്ചിരുന്ന ദേവതാ പ്രതിഷ്ഠകള്‍ക്ക് അവര്‍  തറകെട്ടി, ചുമര്‍ കെട്ടി പിന്നെ മേല്‍ക്കൂരകെട്ടി, വേലികെട്ടി വിളക്കു മാടങ്ങളാക്കി മാറ്റി. അഗ്നിയില്‍ ആറാടിയിരുന്ന ദേവതകള്‍ക്ക് ദീപക്കാഴ്ച നല്‍കി പരിവര്‍ത്തനം ചെയ്തു. അതാണ് ഇന്നത്തെ ദീപവിധാനം. അഗ്നിയില്‍ ആറാടുന്ന തെയ്യം, തീ ചാമുണ്ഡി ഒന്നും മാറ്റുവാന്‍ ബ്രാഹ്മണര്‍ക്ക് കഴിഞ്ഞിരുന്നില്ല.  

പിന്നീട് ക്ഷേത്രങ്ങളും ക്ഷേത്ര ഊരായ്‌മയും അവരില്‍ നിക്ഷിപ്തമായതോടെ വേലകളെ ഉത്സവങ്ങളും പൂരങ്ങളുമാക്കി മാറ്റി, ദേവതയെ ആനപ്പുറത്ത് എഴുന്നള്ളിക്കാന്‍ തുടങ്ങി. ഒരു ദിവസം നടന്നിരുന്ന വേലയെ അവര്‍ പലദിവസങ്ങളിളായി പടഹാദിരീതിയിലുള്ള ആഘോഷമാക്കി മാറ്റി. അങ്ങനെ ദേശവാസികളുടെ ഉത്സവമായി പൂരങ്ങള്‍ നിലവില്‍ വന്നു.

Tags: keralaTemple Landfestivalതൃശൂര്‍ പൂരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.