Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിഎംകെ എംഎല്‍എമാരും മന്ത്രിമാരും അഴിമതിപ്പണമുണ്ടാക്കുന്നതിനെ വിമര്‍ശിക്കുന്ന സ്റ്റാലിന്റെ ധനമന്ത്രിയുടെ വോയ്സ് ക്ലിപ് പുറത്ത് വിട്ട് അണ്ണാമലൈ

സ്റ്റാലിന്‍ കുടുംബത്തിന്റെ അഴിമതിപ്പണത്തിന്റെ കണക്കുകള്‍ എണ്ണിപ്പറയുന്ന 'ഡിഎംകെ ഫയല്‍സ്' പുറത്തുവിട്ട അണ്ണാമലൈ അടങ്ങിയിരിക്കുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും സ്റ്റാലിന്റെ ധനമന്ത്രിയായ പളനിവേല്‍ ത്യാഗരാജന്റെ രണ്ടാമത്തെ വോയ്സ് ക്ലിപ് കൂടി അണ്ണാമലൈ പുറത്തുവിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2023, 06:37 pm IST
inIndia

ചെന്നൈ: സ്റ്റാലിന്‍ കുടുംബത്തിന്റെ അഴിമതിപ്പണത്തിന്റെ കണക്കുകള്‍ എണ്ണിപ്പറയുന്ന ‘ഡിഎംകെ ഫയല്‍സ്’  പുറത്തുവിട്ട അണ്ണാമലൈ അടങ്ങിയിരിക്കുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും സ്റ്റാലിന്റെ ധനമന്ത്രിയായ പളനിവേല്‍ ത്യാഗരാജന്റെ രണ്ടാമത്തെ വോയ്സ് ക്ലിപ് കൂടി അണ്ണാമലൈ പുറത്തുവിട്ടിരിക്കുകയാണ്.  

അണ്ണാമലൈ ട്വിറ്ററില്‍ പുറത്തുവിട്ട തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ രണ്ടാമത്തെ വോയ്സ് ക്ലിപ്പ്:

അണ്ണാമലൈ പുറത്തുവിട്ട പളനിവേല്‍ ത്യാഗരാജന്റെ ആദ്യത്തെ വോയ്സ് ക്ലിപ് ഡിഎംകെ സര്‍ക്കാരിനെ ഉലച്ചിരുന്നു.  സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനും മരുമകന്‍ ശബരീശനും കൂടി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30,000 കോടി സമ്പാദിച്ചുവെന്നും അത് എവിടെ ഒളിപ്പിക്കുമെന്നറിയാതെ ഇരുവരും ബുദ്ധിമുട്ടുന്നുണ്ടെന്നും പളനിവേല്‍ ത്യാഗരാജന്‍ ഒരു പത്രപ്രവര്‍ത്തകനോട് പറയുന്ന ശബ്ദശകലമായിരുന്നു ഇത്. എന്നാല്‍ ഇത് വ്യാജമാണെന്ന് പറഞ്ഞത് മുഖം രക്ഷിയ്‌ക്കാന്‍ പളനിവേല്‍ ത്യാഗരാജനും ഡിഎംകെയും ശ്രമിക്കുന്നതിനിടയിലാണ് ഇടിവെട്ട് പോലെ രണ്ടാമത്തെ വോയ്സ് ക്ലിപ് അണ്ണാമലൈ പുറത്തുവിട്ടത്.  

സ്റ്റാലിന്റെ മകനെയും മരുമകനെയും തുറന്നുവിമര്‍ശിക്കുന്ന പളനിവേല്‍ ത്യാഗരാജന്റെ വോയ്സ് ക്ലിപ് വ്യാജമാണെന്ന് സ്റ്റാലിന്‍ വിശ്വസിക്കുന്നില്ല. തന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെ, തന്റെ കുടുംബാംഗങ്ങളെ അഴിമതിക്കാരായി ചിത്രീകരിച്ച് പത്രപ്രവര്‍ത്തകനുമായി സംസാരിച്ച പളനിവേല്‍ ത്യാഗരാജനെ പുറത്താക്കണമെന്നാണ് ഡിഎംകെയില്‍ നല്ലൊരു വിഭാഗം ആവശ്യപ്പെടുന്നത്. പക്ഷെ ഇപ്പോള്‍ പുറത്താക്കിയാല്‍ അത് അണ്ണാമലൈയുടെ വിജയമായി കണക്കാക്കപ്പെട്ടും. അതിന് തയ്യാറല്ലാത്തതിനാല്‍ സ്റ്റാലിന്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്. 

ഡിഎംകെയില്‍ എംഎല്‍എമാരും മന്ത്രിമാരുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അഴിമതിപ്പണത്തിന്റെ നല്ലൊരു ശതമാനം ഇവരുടെ കയ്യിലാണ് എത്തിപ്പെടുന്നതെന്നും ആരും പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും ഈ വോയ്സ് ക്ലിപ്പില്‍ പളനിവേല്‍ ത്യാഗരാജന്‍ പറയുന്നത് കേള്‍ക്കാം. സ്റ്റാലിന്റെ കുടുംബമാണ് ഡിഎംകെയെ നിയന്ത്രിക്കുന്നതെന്നും പറയുന്നതായി കേള്‍ക്കാം. ബിജെപി കൊണ്ടുവന്ന ഒരു നേതാവിന് ഒരു സ്ഥാനം എന്ന നയത്തെ  പളനിവേല്‍ ത്യാഗരാജന്‍ പുകഴ്‌ത്തുന്നതും കേള്‍ക്കാം. വിവാദങ്ങളെ തുടര്‍ന്ന് സ്റ്റാലിന്‍ പളനിവേല്‍ ത്യാഗരാജനെ നേരിട്ട് കൂടിക്കാഴ്ചയ്‌ക്ക് വിളിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പളനിവേല്‍ ത്യാഗരാജന്‍  ധനമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.  

അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സ് സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍, മരുമകന്‍ ശബരീശന്‍, കനിമൊഴി, കലാനിധി മാരന്‍ എന്നിങ്ങനെ സ്റ്റാലിന്‍ കുടുംബത്തില്‍പ്പെട്ട 13 പേര്‍ക്ക് ഏകദേശം 1.34 ലക്ഷം കോടിയുടെ സമ്പാദ്യമുണ്ടെന്ന് ആരോപിക്കുന്നു.

Tags: ministerഅണ്ണാമലൈഡിഎംകെK Annamalaiതമിഴ്നാട്Palanivel Thiagarajanഡിഎംകെ ഫയല്‍സ്വോയ്സ് ക്ലിപ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

Entertainment

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.