Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കർണികാരങ്ങൾ പൂത്തിറങ്ങിയ കെഎച്ച്എൻഎ വിഷു ആഘോഷം

പരിപാടികളിൽ പങ്കെടുക്കാനെത്തിയവർ സ്റ്റേജിനു സമീപം തയാറാക്കിയ പീഠത്തിൽ ഒരുക്കിയ അതിമനോഹരമായി വർണ്ണ വിളക്കുകൾ കൊണ്ടലങ്കരിച്ച വിഷുക്കണി കണ്ടു മനം നിറച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 04:11 pm IST
inUS

ഹ്യൂസ്റ്റൺ:  കണിക്കൊന്ന പൂക്കൾ എങ്ങും നിറഞ്ഞാടി പീതവർണ്ണം നിറച്ച കെ എച് എൻ എ വിഷു ആഘോഷം. ഹൂസ്റ്റണിലെ മീനാക്ഷി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഒഴുകിയെത്തിയ പുരുഷാരം ഉണ്ണിക്കണ്ണനെ കണികണ്ടു മനം നിറയെ. പിന്നെ കൈനീട്ടവും കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി കെഎച്ച്എൻഎ പ്രവർത്തകർ.  

പൊതു സമ്മേളനത്തിൽ ഹ്യൂസ്റ്റൺ കെഎച്ച്എൻഎ കൺവെൻഷൻ കൺവീനർ അശോകൻ കേശവൻ അധ്യക്ഷനായിരുന്നു. ഡോ. ബിജു പിള്ള സ്വാഗതം ആശംസിച്ചു. ആഘോഷങ്ങൾ മുഖ്യാതിഥി ടെക്സാസ് ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഉദ്ഘാടനം ചെയ്തു. മീനാക്ഷി ക്ഷേത്രം ചെയർമാൻ വിനോദ് കൈല, ഡോ. വേണുഗോപാൽ മേനോൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.  

പരിപാടികളിൽ പങ്കെടുക്കാനെത്തിയവർ സ്റ്റേജിനു സമീപം തയാറാക്കിയ പീഠത്തിൽ ഒരുക്കിയ അതിമനോഹരമായി വർണ്ണ വിളക്കുകൾ കൊണ്ടലങ്കരിച്ച  വിഷുക്കണി കണ്ടു മനം നിറച്ചു. മുത്തശ്ശിമാരിൽ നിന്നും കൈനീട്ടം വാങ്ങി. പിഞ്ചുകിടാങ്ങൾക്ക് കണിയും കൈനീട്ടവും പുതിയ അനുഭവമായി. കെഎച്ച്എൻഎ കൺവെൻഷൻ ഫെസിലിറ്റി കോ-ചെയർ മുരളീ കേശവൻ ആയിരുന്നു അതിമനോഹരമായ വിഷുക്കണി ഒരുക്കിയത്.

ശിവ, അനന്യ, ലക്ഷ്മി, മായ എന്നിവരുടെ പ്രാർഥനയോടെ ആരംഭിച്ച വിഷു പരിപാടികളിൽ പൂർണിമ പിള്ള, റിതിക, ആതിര, രേണു, ലക്ഷ്മി എന്നിവർ അവതരിപ്പിച്ച ഓപ്പണിങ് ഡാൻസ്, കെഎച്ച്എൻഎ അമ്മമാർക്കായി സമർപ്പിച്ച യുവതികളുടെ ഫോക് ഡാൻസ്, പൂർണിമ പിള്ള, ദനിഷാ ശ്യാം, രേഷ്മ വിനോദ്, ശ്രീലേഖ എന്നിവർ അവതരിപ്പിച്ചു. സിനിമാറ്റിക് നൃത്തം എന്നിവ കാണികളുടെ പ്രശംസക്ക് പാത്രമായി. ഒപ്പം മധു ചേരിക്കൽ, വേണു, മായാ പിള്ള, സിന്ധു സേതു എന്നീ ഗായകർ ആലപിച്ച ഗാനങ്ങളും.  

ഈ വിഷുവിനു അമേരിക്കയിലാദ്യമായി ഉണ്ണി ഊട്ട് നടന്നു. ഗുരുവായൂർ ക്ഷേതത്തിലെ ചരിത്രപ്രധാനമായ ചടങ്ങുകളിൽ ഒന്നാണ് ഉണ്ണി ഊട്ട്. കെഎച്ച്എൻഎയിൽ എത്തിയ പത്തോളം കുടുംബങ്ങളെ റീജിയണൽ വൈസ് പ്രസിഡണ്ട് പൊടിയമ്മ പിള്ള സദസ്സിനു പരിചയപ്പെടുത്തി. നവംബർ 23, 24, 25 തീയതികളിൽ ഹൂസ്റ്റൻ ഡൗൺ ടൗണിലെ ഹിൽട്ടൺ അമേരിക്കാസ് ഹോട്ടലിൽ അരങ്ങേറുന്ന കൺവെൻഷൻറെ വിവിധങ്ങളായ കമ്മറ്റി ചെയർ പേഴ്സൺമാരായ പൊന്നു പിള്ള, സോമരാജൻ നായർ, സുബിൻ കുമാരൻ, അനിത മധു, ഗിരിജ ബാബു, അനില നായർ, ഊർമിള കുറുപ്പ്‌ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.  

കെഎച്ച്എൻഎ അംഗങ്ങൾ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ ഉണ്ട് ഐശ്വര്യപൂർണ്ണമായ പുതുവർഷത്തിലേക്ക് മനസ്സു നിറച്ചു കടന്നത് നാനൂറിലധികം പേർ.  

അശോകൻ കേശവൻ, മധു ചേരിക്കൽ, ബിജു പിള്ള, പ്രകാശൻ ദിവാകരൻ, ശശിധരൻ പിള്ള, ദനീഷാ ശ്യാം, ഗിരിജ ബാബു, അനിത മധു  എന്നിവർ പരിപാടിയുടെ കോർഡിനേറ്റർമാരായിരുന്നു. ദേവിക മധു, ദനീഷ, ബിജു പിള്ള എന്നിവർ പരിപാടിയുടെ എംസി മാരായിരുന്നു. കൺവെൻഷൻ ചെയർമാൻ രഞ്ജിത് പിള്ള പരിപാടികൾക്കും സദ്യക്കും നേതൃത്വം നൽകി. 

അനിൽ ആറന്മുള

Tags: festivalkhnaVishu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Thiruvananthapuram

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.