Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബസവേശ്വരന്റെ ‘അനുഭവമണ്ഡപം’

ലോകത്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനശില പാകിയ ബസവേശ്വരന്റെ ജന്മദിനമാണിന്ന്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സോഷ്യലിസ്റ്റ് ചിന്തകള്‍ പ്രചരിപ്പിക്കുകയും, അത് പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത ബസവേശ്വരന്റെ വചനങ്ങള്‍ക്ക്, മറ്റെന്നത്തേക്കാളും ഇന്ന് പ്രസക്തിയുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 23, 2023, 10:04 pm IST
in Samskriti

അനീഷ് എന്‍. പിള്ള

ലോകത്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനശില പാകിയ ബസവേശ്വരന്റെ ജന്മദിനമാണിന്ന്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സോഷ്യലിസ്റ്റ് ചിന്തകള്‍ പ്രചരിപ്പിക്കുകയും, അത് പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത ബസവേശ്വരന്റെ വചനങ്ങള്‍ക്ക്, മറ്റെന്നത്തേക്കാളും ഇന്ന് പ്രസക്തിയുണ്ട്.

ശൈവ-ബ്രാഹ്മണദമ്പതികളുടെ മകനായി ജനിച്ച ബസവേശ്വരന്‍, തന്റെ സഹോദരിക്ക് ഉപനയന കര്‍മ്മം നിഷിദ്ധമാണെന്നറിഞ്ഞതിനെ തുടര്‍ന്ന്, തന്റെ സഹോദരിക്ക് നിഷേധിക്കുന്ന ഒരു ചടങ്ങും തനിക്കാവശ്യമില്ല എന്ന് പറഞ്ഞ് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആദ്യ മുദ്രാവാക്യം ഉയര്‍ത്തി. സ്ത്രീയും  

പുരുഷനും വ്യത്യസ്തരല്ലെന്നും, പുരുഷന് ലോകത്തുള്ള എല്ലാ അവകാശങ്ങളും സ്ത്രീയും അര്‍ഹിക്കുന്നതാണെന്നും ഉദ്‌ഘോഷിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആദ്യ

പോരാട്ടത്തിനും തുടക്കം കുറിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന അയിത്തത്തിനും യാഥാസ്ഥിതിക ചിന്തകള്‍ക്കും എതിരായുള്ള ആദ്യ സമരത്തിനു, നായകനാകാന്‍ ബസവേശ്വരനു കഴിഞ്ഞു. വിദ്യാഭ്യാസത്തിനു അവകാശമില്ലാത്ത, അകറ്റി  

നിര്‍ത്തപ്പെട്ട പന്ത്രണ്ടാം നൂറ്റാണ്ടിലെ ജനതയെ കൈപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ബസവേശ്വരന്‍ കൊണ്ടുവന്നു. അവര്‍ക്ക് വിദ്യാഭ്യാസം, ജനാധിപത്യ ബോധം, വ്യക്തിത്വവികസനം, തൊഴില്‍ സംസ്‌കാരം തുടങ്ങിയവ ബസവേശ്വരന്‍ പകര്‍ന്നു നല്‍കി. ഇതിനായി അദ്ദേഹം രൂപം നല്‍കിയ വേദിക്ക് ‘അനുഭവമണ്ഡപ’മെന്നു പേരിട്ടു. യാഥാസ്ഥിതികര്‍ക്ക്, ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറം സമൂഹത്തില്‍ മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. തങ്ങള്‍ ബ്രാഹ്മണര്‍ക്കു താഴെയല്ലെന്നും എല്ലാവരും തുല്യരാണന്നും ആരും ഉന്നതകുലജാതരല്ലെന്നും, തൊഴില്‍, ജന്മം ഇവയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്നത് ശരിയല്ലെന്നും അദ്ദേഹം വാദിച്ചു. യുക്തിക്കും ബോധത്തിനും നിരക്കുന്ന ചിന്തകള്‍ അദ്ദേഹം ജനതക്ക് പകര്‍ന്നു നല്‍കി.

ചെരുപ്പു കുത്തിയും, കുശവനും, കര്‍ഷകനും പുരോഹിതനും, ക്ഷുരകനും, അധ്യാപകനും , സ്ത്രീ പുരുഷ ഭേദമെന്യേ അനുഭവമണ്ഡപത്തില്‍ അംഗങ്ങളായിരുന്നു. അവര്‍ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, പഠിക്കുകയും തുല്യരായി ജീവിക്കുകയും ചെയ്തു. തങ്ങള്‍ പഠിച്ചതും ചര്‍ച്ചയിലുടെ കണ്ടെത്തിയതുമായ ചിന്തകള്‍ സാധാരണ ജനങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയുന്നതരത്തില്‍ വചനങ്ങളായി പകര്‍ന്നു നല്‍കി. ഗദ്യരൂപത്തിലുള്ള ചെറിയ കവിതകള്‍ ആയിരുന്നു വചനങ്ങള്‍. ബസവേശ്വരന്റെയും അനുയായികളുടെയും പ്രചരണങ്ങളിലൂടെ ഒട്ടേറെ മാറ്റങ്ങള്‍ സമുഹത്തില്‍ കൊണ്ടുവരാന്‍ വചനങ്ങള്‍ സഹായകരമായി.

മിശ്രവിവാഹം. വിധവ കളുടെ പുനര്‍ വിവാഹം, വേശ്യകളെ തൊഴിലില്‍ നിന്നും തിരിച്ചു കൊണ്ടുവന്നു സന്മാര്‍ഗ്ഗത്തിലുടെ മുന്‍ നിരയില്‍ എത്തിക്കുക എന്നിവയൊക്കെ ബസവണ്ണയുടെ ലക്ഷ്യങ്ങള്‍ ആയിരുന്നു. ബസവന്‍ പറഞ്ഞെതെല്ലം പ്രവൃത്തി പഥത്തില്‍ കൊണ്ടുവന്നു എന്നതാണ് ശ്രദ്ധേയം. മിശ്രവിവാഹത്തെപ്പറ്റി പറയുകയല്ല മറിച്ച് നടത്തി കാണിക്കുവാന്‍ നേതൃത്വം നല്‍കി. ഇത് പന്ത്രണ്ടാം നൂറ്റാണ്ടിലെ യാഥാസ്ഥിതികര്‍ക്കും, സവര്‍ണര്‍ക്കും താങ്ങാന്‍ കഴിയുന്നതനുമപ്പുറമായിരുന്നു.

ഒരു തൊഴില്‍, മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ലെന്നും എല്ലാ തൊഴിലും മാന്യമാണെന്നും അദ്ദേഹം പഠിപ്പിച്ചു. അധ്യാപകനും, ക്ഷുരകനും, ചെരുപ്പു കുത്തിയും എല്ലാവരും തന്റെ ജീവിതത്തിനാവശ്യമായവ സ്വയം കണ്ടെത്തണമെന്നും, അധികം വരുന്നവ ഇല്ലാത്തവനു നല്‍കണം എന്നുമുള്ള കായക ദാസോ ഹ സിദ്ധാന്തം അദ്ദേഹം പ്രചരിപ്പിച്ചു

ബസവേശ്വരന്റെ കാലഘട്ടം ഇരുള്‍ നിറഞ്ഞതായിരുന്നു. അവിടെ വെളിച്ചം പകരാന്‍ ആദ്യം തയ്യാറായ വിപ്ലവ കാരിയായ സംന്യാസിയായിരുന്നു അദ്ദേഹം.

ബസവേശ്വരന്റെ വെങ്കല പ്രതിമ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്‍പില്‍ സ്ഥാപിച്ചിട്ടുണ്ട്. ലണ്ടനില്‍ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.  

(അഖില കേരള വീരശൈവ മഹാസഭ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Tags: hinduകന്നഡസോഷ്യലിസംബസവേശ്വരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

പുതിയ വാര്‍ത്തകള്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.