Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചൊവ്വാഴ്ച; പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദര്‍ശനം നാളെ

മെട്രോ ലൈറ്റ്, മെട്രോ നിയോ, റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്നിങ്ങനെ പുതിയ കാലഘട്ടത്തിനാവശ്യമായ സമ്പര്‍ക്കസൗകര്യം ഉറപ്പാക്കുന്ന സംവിധാനങ്ങളുടെ ശ്രേണിയിലേക്കാണു കൊച്ചി വാട്ടര്‍ മെട്രോയും എത്തുന്നത്. പരമ്പരാഗത മെട്രോ സംവിധാനത്തിന്റെ സമാന അനുഭവം പ്രദാനം ചെയ്യുന്ന, സൗകര്യവും സുരക്ഷയും കൃത്യനിഷ്ഠയും വിശ്വാസ്യതയുമുള്ള, പരിസ്ഥിതി സൗഹൃദവും കുറഞ്ഞ ചെലവിലുള്ളതും ദ്രുതഗതിയിലുള്ളതുമായ ഗതാഗത സംവിധാനമാണ് മെട്രോ ലൈറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2023, 08:17 pm IST
inKerala

കൊച്ചി: രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോയായ കൊച്ചി വാട്ടര്‍ മെട്രോ ഏപ്രില്‍ 25 പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. അടിസ്ഥാനസൗകര്യങ്ങളും സമ്പര്‍ക്കസൗകര്യങ്ങളും ഒരുക്കി നഗരങ്ങളിലെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ് കൊച്ചി വാട്ടര്‍ മെട്രോ.

മെട്രോ ലൈറ്റ്, മെട്രോ നിയോ, റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്നിങ്ങനെ പുതിയ കാലഘട്ടത്തിനാവശ്യമായ സമ്പര്‍ക്കസൗകര്യം ഉറപ്പാക്കുന്ന സംവിധാനങ്ങളുടെ ശ്രേണിയിലേക്കാണു കൊച്ചി വാട്ടര്‍ മെട്രോയും എത്തുന്നത്. പരമ്പരാഗത മെട്രോ സംവിധാനത്തിന്റെ സമാന അനുഭവം പ്രദാനം ചെയ്യുന്ന, സൗകര്യവും സുരക്ഷയും കൃത്യനിഷ്ഠയും വിശ്വാസ്യതയുമുള്ള, പരിസ്ഥിതി സൗഹൃദവും കുറഞ്ഞ ചെലവിലുള്ളതും ദ്രുതഗതിയിലുള്ളതുമായ ഗതാഗത സംവിധാനമാണ് മെട്രോ ലൈറ്റ്.

തിരക്കേറിയ സമയങ്ങളില്‍ തിരക്കേറിയ ദിശയിലേക്ക് 15,000 വരെ യാത്രക്കാരുള്ള ടയര്‍2 നഗരങ്ങള്‍ക്കും ചെറിയ നഗരങ്ങള്‍ക്കും കുറഞ്ഞ ചെലവിലുള്ള യാത്രാപ്രതിവിധിയാണിത്. പരമ്പരാഗത മെട്രോ സംവിധാനത്തിന്റെ 40% മാത്രമാകും മെട്രോ ലൈറ്റിനു ചെലവാകുക. ജമ്മു, ശ്രീനഗര്‍, ഗോരഖ്പൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.

റോഡ് സ്ലാബില്‍ ഓവര്‍ഹെഡ് ട്രാക്ഷന്‍ സംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടയര്‍ ഇലക്ട്രിക് കോച്ചുകളാണ് മെട്രോ നിയോയിലുള്ളത്. മെട്രോ നിയോ ഇലക്ട്രിക് ബസ് ട്രോളിയോടു സാമ്യമുള്ളതാണ്. തിരക്കേറിയ സമയത്ത് തിരക്കേറിയ ദിശയിലേക്ക് 8000 യാത്രക്കാര്‍ക്കുവരെ പ്രയോജനപ്പെടുന്ന ഒന്നാണ് ഈ സംവിധാനം. സാധാരണ ഗേജ് ട്രാക്ക് ഇതിന് ആവശ്യമില്ല. മഹാരാഷ്‌ട്രയിലെ നാസിക്കിലാണ് മെട്രോ നിയോ ഒരുങ്ങുന്നത്.

ദേശീയ തലസ്ഥാന മേഖലയിലെ ഡല്‍ഹി, മീററ്റ് എന്നീ രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചാണ് റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം ഇതാദ്യമായി അവതരിപ്പിക്കുന്നത്. പ്രാദേശിക വികസനത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതിനുള്ള പരിവര്‍ത്തനാത്മക ഇടപെടലായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.

കൊച്ചി വാട്ടര്‍ മെട്രോയും ഇത്തരത്തില്‍ പരമ്പരാഗത മെട്രോ സംവിധാനത്തിനു സമാനമായ അനുഭവവും യാത്രാസുഖവും ഉള്ള സവിശേഷ നഗര ഗതാഗത സംവിധാനമാണ്. കൊച്ചി പോലുള്ള തിരക്കേറിയ നഗരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണിത്. കേരളത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിയുടെ ഗതാഗതമേഖലയ്‌ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകും. പദ്ധതിക്ക് 1136.83 കോടി രൂപയാണ് ചെലവ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കും.

ഹൈക്കോടതിവൈപ്പിന്‍ ടെര്‍മിനലുകള്‍, വൈറ്റിലകാക്കനാട് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആദ്യഘട്ട സര്‍വീസാണ് പ്രധാനമന്ത്രി 25ന് ഉദ്ഘാടനം ചെയ്യുന്നത്. 26 മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കും. ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലില്‍ എത്താനാകും. വൈറ്റിലയില്‍ നിന്ന് വാട്ടര്‍ മെട്രോയിലൂടെ 25 മിനിറ്റിനകം കാക്കനാടും എത്താം.

തുച്ഛമായ തുകയില്‍ സുരക്ഷിത യാത്രയാണ് ശീതികരിച്ച ബോട്ടുകളില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപ. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം.

ടെര്‍മിനലുകളും ബോട്ടുകളും ഭിന്നശേഷി സൗഹൃദമാണ്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ലോട്ടിങ് പോണ്ടൂണുകള്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതയാണ്. വാട്ടര്‍ മെട്രോ സര്‍വീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്‌ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനകം അന്താരാഷ്‌ട്രതലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. വൈദ്യുത ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്‌സ് അവാര്‍ഡും കൊച്ചി വാട്ടര്‍ മെട്രോ നേടിയിരുന്നു.

Tags: kochiനരേന്ദ്രമോദികൊച്ചി വാട്ടര്‍ മെട്രോഏപ്രില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.