Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലുകളില്‍ എട്ടാം സ്ഥാനം സ്വന്തമാക്കി കോവളം ലീലാ റാവിസ്

അന്തരാഷ്‌ട്ര യാത്ര മാഗസില്‍ ട്രാവല്‍ ആന്റ് ലീഷറാണ് ആഡംബരം ഹോട്ടലുകളുടെ പട്ടിക പുറത്തിറക്കിയത്. കോവളത്തിന്റെ തീരമനോഹാരിത അല്പം പോലും ചോര്‍ന്നുപോകാതെ ആസ്വദിക്കാന്‍ കഴിയും എന്നതാണ് കോവളം ലീലാ റാവിസ് ഹോട്ടലിന്റെ പ്രത്യേകതയായി ട്രാവല്‍ ആന്റ് ലീഷര്‍ വിലയിരുത്തുന്നത്. ഹോട്ടലിലെ സിമ്മിംഗ് പൂളുകളെ കുറിച്ചും റസ്റ്ററെന്റുകളെ കുറിച്ചും സ്‌കൈബാറിനെ കുറിച്ചും പ്രത്യേക പരാമര്‍ശം നടത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 06:37 pm IST
inBusiness

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം ലീലാ റാവിസ് ഹോട്ടലിന് അന്താരാഷ്‌ട്ര പുരസ്‌കാരം. ലോകത്തെ അതിശയകരമായ 20 ആഡംബര ഹോട്ടലുകളില്‍ കോവളം ലീല റാവിസ് എട്ടാം സ്ഥാനം നേടി. പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഏകഹോട്ടലും കോവളം ലീല റാവിസാണ്.

അന്തരാഷ്‌ട്ര യാത്ര മാഗസില്‍ ട്രാവല്‍ ആന്റ് ലീഷറാണ് ആഡംബരം ഹോട്ടലുകളുടെ പട്ടിക പുറത്തിറക്കിയത്. കോവളത്തിന്റെ തീരമനോഹാരിത അല്പം പോലും ചോര്‍ന്നുപോകാതെ ആസ്വദിക്കാന്‍ കഴിയും എന്നതാണ് കോവളം ലീലാ റാവിസ് ഹോട്ടലിന്റെ പ്രത്യേകതയായി ട്രാവല്‍ ആന്റ് ലീഷര്‍  വിലയിരുത്തുന്നത്. ഹോട്ടലിലെ സിമ്മിംഗ് പൂളുകളെ കുറിച്ചും റസ്റ്ററെന്റുകളെ കുറിച്ചും സ്‌കൈബാറിനെ കുറിച്ചും പ്രത്യേക പരാമര്‍ശം നടത്തിയിട്ടുണ്ട്.

ലീല റാവിസില്‍ കുറഞ്ഞ ചിലവില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സുഖസൗകര്യങ്ങള്‍ ആസ്വദിക്കാം എന്നതും ബഹുമതിക്ക് കാരണമായതായി മാഗസിന്‍ വ്യക്തമാക്കുന്നു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലാണ് കോവളം ലീലാ റാവീസിനെ തേടി ഈ അന്താരാഷ്‌ട്ര ബഹുമതി എത്തുന്നത്.

ലോക ടൂറിസം ഭൂപടത്തില്‍ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുള്ള കോവളം ലീലാ റാവിസ് ഹോട്ടലിന് പുതിയ അംഗീകാരത്തോടെ കൂടുതല്‍ അന്താരാഷ്‌ട്ര പ്രശസ്തി ലഭിക്കും. പുതിയ നേട്ടം ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നുവെന്ന്  കോവളം ലീലാ റാവിസ് ജനറല്‍ മാനേജര്‍ ബിസ്വജിത് ചക്രബര്‍ത്തി പറഞ്ഞു. ഈ നേട്ടം കോവളം ലീലാ റാവിസിന് മാത്രമല്ല കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക് കൂടി പുതിയ സാധ്യതകള്‍ തുറന്നു തരികയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  

ലോകത്തിലെ ഏറ്റവും ആധികാരികമായ ടൂറിസം മാഗസിനായിട്ടാണ് ട്രാവല്‍ ആന്റ് ലീഷര്‍ മാസിക വിലയിരുത്തപ്പെടുന്നത്. 1937 മുതല്‍ വിപണിയിലുള്ള മാസിക അമേരിക്കന്‍ ടൂറിസ്റ്റുകളുടെ അവസാന വാക്കായും വിശേഷിക്കപ്പെടുന്നു. 1959ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് തീരദേശ  ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയ്‌ക്ക് മികച്ച ഹോട്ടല്‍ വേണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവയ്‌ക്കുന്നത്.

തുടര്‍ന്ന് ക്ലബ് മെഡിറ്ററേനിയന്‍  എന്ന കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പാണ് കോവളത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞതും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇവിടെ ഹോട്ടല്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചതും.1969ല്‍ ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വിഖ്യാത ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറിയയാണ് ഹോട്ടലിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

ഒരു തെങ്ങിനേക്കാള്‍ ഉയരത്തില്‍ ഹോട്ടല്‍ കെട്ടിടം ഉയരാന്‍ പാടില്ലെന്നായിരുന്നു ചാള്‍സ് കൊറിയയുടെ നിലപാട്. അങ്ങനെ ലോകത്തെ തന്നെ അപൂര്‍വ്വമായ കെട്ടിട സമുച്ചയം കോവളത്ത് ഉയര്‍ന്നു.1972 ഡിസംബര്‍ 17ന് അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍ കോവളത്തെ അശോക ഹോട്ടല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ കോവളത്തെ സമുദ്രതീരത്തിന്റെ സൗന്ദര്യം ലോകം തിരിച്ചറിഞ്ഞു. ജാക്വലിന്‍ കെന്നഡി, വിന്നി മണ്ഡേല, സര്‍ പോള്‍ മകാര്‍ട്ടിനി, ജോണ്‍ കെന്നത്, ഗാള്‍ബരേത്, പ്രൊഫസര്‍ വാഡ്‌സണ്‍, ഡോ, അമര്‍ത്യ സെന്‍, ജെ.ആര്‍.ജി ടാറ്റ, ദലൈലാമ, സ്വാമി വിഷ്ണു ദേവാനന്ദ് (പറക്കും സ്വാമി) തുടങ്ങി അന്താരാഷ്‌ട്ര പ്രശസ്തി നേടിയ വ്യക്തിത്വങ്ങള്‍ ഈ മനോഹര തീരത്ത് താമസിക്കുന്നതിനായി കേരളം സന്ദര്‍ശിച്ചു.

2002ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ കോവളം അശോക ഹോട്ടല്‍ സ്വകാര്യവല്‍ക്കരിച്ചു. 2011 ല്‍ ഡോ. ബി. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി. ഗ്രൂപ്പ് ഹോട്ടല്‍ വാങ്ങി. എന്നാല്‍ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ലീലാ ഗ്രൂപ്പിന് തന്നെ നല്‍കിയതോടെ ലീല റാവിസ് കോവളം ഹോട്ടല്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. 2018ല്‍ നാല് റോയല്‍ സ്യൂട്ട് കൂടി പണിതതോടെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോട്ടല്‍ സൗകര്യങ്ങള്‍ കേരളത്തിന് സ്വന്തമായി.

Tags: ഭക്ഷണശാലകോവളം ലീല റാവിസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ വര്‍ഗീയ കലാപം: ഗുരുഗ്രാമില്‍ ബിരിയാണിക്കടകള്‍ അടിച്ചുതകര്‍ത്തു ജനക്കൂട്ടം

Kerala

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ റെയ് ഡ്: നാല് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു

ലീല റാവിസ് കോവളത്തിന്റെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ വിവരങ്ങള്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള വിശദീകരിക്കുന്നു. ലീല റാവിസ് കോവളം, ലീല റാവിസ് അഷ്ടമുടി ഹോട്ടലുകളുടെ ക്ലസ്റ്റര്‍ ജനറല്‍ മാനേജര്‍ ബിസ്വജിത് ചക്രബര്‍ത്തി, ലീല റാവിസ് ഹോട്ടല്‍ മുന്‍ ജനറല്‍ മാനേജരും സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ രക്ഷാധികാരിയുമായ ദിലീപ് കുമാര്‍ സമീപം
Kerala

കേരളം ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: രവി പിള്ള

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലീലാ റാവിസ് കോവളം ഹോട്ടലിലെ പുതിയ ഹാള്‍ ചെയര്‍മാന്‍ രവി പിള്ള ഉദ്ഘാടനം ചെയ്യുന്നു
Business

സുവര്‍ണ ജൂബിലി നിറവില്‍ കോവളം ലീല റാവിസ്

Kerala

ഫലാഫില്‍ ദുബായ്,അല്‍ ഫാജര്‍, ഷാലിമാര്‍,ഇഫ്താര്‍,അറേബ്യന്‍ നൈറ്റ്‌സ്… കൊച്ചിലെ അഴുകിയ ഇറച്ചി വാങ്ങിച്ചത് 49 മുന്‍നിര ഹോട്ടലുകളും ബേക്കറികളും

പുതിയ വാര്‍ത്തകള്‍

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.