Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ച മനസ്സിനെ തേടിയുള്ള ആത്മീയാന്വേഷണം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 16, 2023, 11:51 pm IST
in Samskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

സാംസാരിക ജീവിതയാത്രയില്‍ നമ്മുടെ ലക്ഷ്യവും സംസാരത്തില്‍ത്തന്നെയാണ്. ഈയൊരു കാഴ്ചപ്പാട് നമ്മിലുണ്ടാവാന്‍ കാരണം നമ്മുടെ ഇന്ദ്രിയങ്ങള്‍, കണ്ണുകള്‍, ചെവികള്‍, മുതലായവ സദാപുറത്തേക്ക ്ഉന്മുഖമായിട്ടിരിക്കുന്നത് കൊണ്ടാണ്. നാം സന്തോഷം കണ്ടെത്തുന്നത് ബാഹ്യവസ്തുക്കളിലാണ് എന്ന തോന്നലില്‍ മനസ്സും ബുദ്ധിയും സഹജമായും പുറത്തേയ്‌ക്കാണ്‌നോക്കുന്നത്.  

പരമാത്മാവ് സര്‍വ്വവ്യാപിയും എല്ലാ ജീവനിര്‍ജീവ വസ്തുക്കളിലും ഒരേപോലെയാണുള്ളതെങ്കിലും നമ്മുടെ ആന്തരാത്മാവില്‍ നമുക്കതിനെ അനായാസം കണ്ടെത്താം. അതിനാണ് ആത്മസാക്ഷാത്ക്കാരം എന്നു പറയുന്നത്. ഒരുവന്‍ തന്റെ സന്തുഷ്ടിയും സഫലീകരണവും കണ്ടെത്തുന്നത്, ബാഹ്യമായല്ല, അവന്റെയുള്ളില്‍ത്തന്നെയാണ്. ‘ലോകത്തെ നമുക്ക് അനുഭവിക്കാനാവുന്നത്, നമ്മുടെ മനോതലത്തില്‍ മാത്രമാണെന്നാണ് യമദേവന്‍ പറഞ്ഞുതന്നത്. നമ്മുടെ ലക്ഷ്യമായ ആത്മാവ്, നാംബാഹ്യമായി അന്വേഷിച്ചു കണ്ടെത്തേണ്ടുന്ന വസ്തുവല്ല, മറിച്ച് നമ്മിലെ സത്തയായ സ്വരൂപം തന്നെയാണ്. അതുകൊണ്ട് മോക്ഷത്തിലേയ്‌ക്കുള്ള ആത്മീയയാത്ര, ദൂരെയുള്ള ഏതെങ്കിലും പുണ്യസ്ഥലങ്ങളിലയ്‌ക്കുള്ള തീര്‍ത്ഥയാത്രയല്ല, മറിച്ച്, വിവേകവിജ്ഞാനത്തിന്റേതായ ഈ സഞ്ചാരം വാസ്തവത്തില്‍ ആന്തരികയാത്രയാണ്.

ഗുരുദേവന്‍ സമ്മതഭാവത്തില്‍ തലകുലുക്കി പറഞ്ഞു.’ശരിയാണ്, ആത്മീയത നമ്മുടെ ഉള്ളിലേയ്‌ക്കുതന്നെയുള്ള യാത്രയാണ്. ഈ യാത്രയിലെ ഓരോപടിയും നമ്മുടെ ഉള്ളിലേയ്‌ക്കുള്ള സൂക്ഷ്മഗഹനമായ ഒരു തിരിഞ്ഞുനോട്ടമാണെന്ന് പറയാം. ആദ്യം സാധകന്‍ തിരിച്ചറിയുന്നത്, നാം പഞ്ചേന്ദ്രിയങ്ങള്‍ വഴി അറിയുന്ന, പുറത്ത ്പ്രത്യക്ഷമായി കാണുന്ന ലോകം, യഥാര്‍ത്ഥത്തില്‍ നമ്മുടെ മനസ്സിനുള്ളില്‍ പ്രകടമാവുന്ന, അനുഭവപ്പെടുന്ന, ഒരുകാഴ്ച മാത്രമാണെന്നാണ്. ഇന്ദ്രിയങ്ങള്‍ ബാഹ്യമായ ഭൗതിക വസ്തുക്കളേക്കാള്‍ സൂക്ഷ്മമാണ്, മനസ്സ് ഇന്ദ്രിയങ്ങളേക്കാളും സൂക്ഷ്മമാണ്. ബുദ്ധിമനസ്സിനേക്കാളും അതിസൂക്ഷ്മമത്രെ.’

ഗുരുദേവന്‍ ഒന്നുനിര്‍ത്തി വീണ്ടും തുടങ്ങി. ‘പക്ഷേ ഭൗതിക വസ്തുക്കള്‍, നമ്മുടെ ദേഹമടക്കം എല്ലാം സാന്ദ്രമായി ഘനീഭവിച്ച പഞ്ചഭൂതങ്ങളുടെ സംഘാതങ്ങളാണ്. അത് ഈശ്വരസൃഷ്ടിയാണ്. സാന്ദ്രമായ പഞ്ചഭൂതങ്ങളേക്കാള്‍ സൂക്ഷ്മമാണ്, കലര്‍പ്പില്ലാത്ത ശുദ്ധപഞ്ചഭൂതങ്ങള്‍ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ. ഈ ശുദ്ധപഞ്ചഭൂതങ്ങള്‍ തന്നെയാണ് മനസ്സിനെയുംബുദ്ധിയേയും ഉരുവാക്കുന്നത്. ഭൗതികമായ ഈ പ്രപഞ്ചം മുഴുവനും ചേര്‍ന്നാല്‍ അത് ഈശ്വരന്റെ വിശ്വരൂപമായി. അതുപോലെ പ്രപഞ്ചത്തിലെ എല്ലാ മനസ്സും ബുദ്ധിയും ചേര്‍ന്നാല്‍ വിശ്വമനസ്സായി. ആത്മീയാന്വേഷണത്തില്‍ വ്യക്തിഗതവീക്ഷണത്തില്‍ നിന്നും വിശ്വവീക്ഷണത്തിലേയ്‌ക്കുള്ള പുരോഗമനം  ഏറെ പ്രാധാന്യമുള്ളതാണ്. വ്യക്തിയുടെ പരിമിതമേധാശക്തിക്ക്അതീതമായി സാധകന്‍ പ്രപഞ്ച മനസ്സിനെ കണ്ടെത്തുന്നു. സാക്ഷാത്ക്കരിക്കുന്നു. ഈ തലത്തില്‍ സാധകന്റെ അവസ്ഥ ഏതാണ്ട് സുഷുപ്തിക്ക് സമമാണ്. അപ്പോള്‍ വ്യതിരിക്തമായ വ്യക്തിഗതപ്രതീതികള്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതും അവസാനിച്ച്, സൂക്ഷ്മതലത്തിലുള്ള മനസ്സുപോലും വിലയിക്കുന്നുവല്ലോ.’

ഞാന്‍ കണ്ണുകളടച്ച് ആന്തരീകമായുള്ള ഈ ആത്മീയസഞ്ചാരം അനുകരിക്കാന്‍ ശ്രമിച്ചു. ഗുരുവിന്റെ സാമീപ്യം എന്റെയീ മാനസയാത്രയെ പിന്‍തുണയ്‌ക്കുകയും ചെയ്തു. എല്ലാ നാമരൂപങ്ങളും അപ്രത്യക്ഷമായപ്പോള്‍ ആനന്ദപ്രദമായ, അനന്തമായ, അപരിമേയമായ, ശുദ്ധശൂന്യത മാത്രമേ അവശേഷിച്ചുള്ളു.

ആ മൂര്‍ച്ഛാവസ്ഥയില്‍ നിന്നും ഞാന്‍ പുറത്ത് വന്നപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു: ‘നീ അനുഭവിച്ചറിഞ്ഞത് അപ്രകടിതമായ, അമൂര്‍ത്തമായ ഒരുതലമാണ്. അത് വിശ്വമനസ്സിനേക്കാള്‍ അതിസൂക്ഷ്മമാണ്. അതാണ് എല്ലാ പ്രകടിതമായ മൂര്‍ത്തരൂപങ്ങളുടേയും ഉദ്ഭവകേന്ദ്രം. അത് ഈശ്വരന്റെ മഹാസമുദ്രമാണ്. എല്ലാ കാര്യങ്ങള്‍ക്കും കാരണമായ, അപരിമേയവസ്തു. കാലദേശാദികളുടെ മൂലഹേതു.’

Tags: വേദഹിന്ദുമതംകഥനചികേതസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.