Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാര്‍ങ്ഗക്കാവിലെ വിഷു ആഘോഷം

ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തില്‍ അച്ചന്‍ കോവിലാറിന്റെ തീരത്താണ് പ്രസിദ്ധമായ ശാര്‍ങ്ഗക്കാവ് (ചാമക്കാവ്) ദേവീക്ഷേത്രമുള്ളത്. മേടത്തിലെ വിഷുവിനാണ് ദേവിയുടെ തിരുനാള്‍ ആഘോഷം. മൂന്നു കൂടാരങ്ങള്‍ അടങ്ങിയ അച്ചുതണ്ടില്‍ കറങ്ങുന്നതാണ് വിഷുവിനു ഇവിടെ പ്രദര്‍ശിപ്പിക്കുന്ന വേലത്തേര.് ഇത് മറ്റെങ്ങും ദര്‍ശിക്കാന്‍ കഴിയില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 14, 2023, 09:52 pm IST
inSamskriti

പി.മോഹനന്‍ പിള്ള

ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തില്‍ പുണ്യനദിയായ അച്ചന്‍കോവിലാറിനെ തൊട്ടുരുമ്മിയാണ് ശാര്‍ങ്ഗക്കാവ് (ചാമക്കാവ്) ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യോഗീശ്വരനായ ശാര്‍ങ്ഗ മഹര്‍ഷി തപസ്സു ചെയ്ത വനപ്രദേശമെന്നതിനാലാണ് സ്ഥലപ്പേര് ശാര്‍ങ്ഗക്കാവ് ആയതെന്നു ചരിത്രരേഖകളില്‍ കാണാം. മേടത്തിലെ വിഷുവിനാണ് ദേവിയുടെ തിരുനാള്‍ ആഘോഷം. ഏറെ സവിശേഷതയുള്ളതാണ് വിഷുവിനു ഇവിടെ പ്രദര്‍ശിപ്പിക്കുന്ന വേലത്തേര്.  മൂന്നു കൂടാരങ്ങള്‍ അടങ്ങിയ അച്ചുതണ്ടില്‍ കറങ്ങുന്ന ഈ തേര് മറ്റെങ്ങും ദര്‍ശിക്കാന്‍ കഴിയില്ല.

പന്തളം രാജകുടുംബത്തിന്റെ പരദേവതയായി ശാര്‍ങ്ഗക്കാവിലമ്മയെ ആരാധിച്ചു വരുന്നു. അയ്യപ്പന്റെ ബാല്യത്തില്‍ ആയുധാഭ്യാസത്തിനായി പലകുറി ഇവിടെ സന്ദര്‍ശിച്ചിരുന്നതായും പറയപ്പെടുന്നു. സസ്യജന്തു വൈവിദ്ധ്യം കൊണ്ട് അനുഗൃഹീതമായ ക്ഷേത്രവും പരിസരവും അച്ചന്‍ കോവിലാറ് കരകവിഞ്ഞ് ഒഴുകുമ്പോള്‍ മുങ്ങിപ്പോകാറുണ്ട്. ഈ കാലയളവില്‍ ക്ഷേത്രത്തിലേക്ക് നിത്യപൂജക്ക് വള്ളത്തിലാണു ശാന്തിക്കാര്‍ എത്താറുള്ളത്. ദേവിയുടെ മൂലസ്ഥാനത്തു അര്‍പ്പിക്കുന്ന അര്‍ച്ചനാപുഷ്പങ്ങളും നിവേദ്യവും വെള്ളത്തില്‍ രൂപപ്പെടുന്ന ചുഴിയില്‍ തങ്ങിനില്‍ക്കുന്ന കാഴ്ച അത്ഭുതാവഹമാണ്. ഇത് ദേവിയുടെ സാന്നിദ്ധ്യം തെളിയിക്കുന്നുവെന്നാണ് ഭക്തര്‍ വിശ്വസിച്ചു പോരുന്നത്.  

സാധാരണ  ക്ഷേത്ര സങ്കല്പങ്ങളില്‍ നിന്നു വിഭിന്നമായി വലിയ ക്ഷേത്രങ്ങളോ, ഗോപുരമോ, വലിയ കെട്ടിടങ്ങളോ, ചുറ്റമ്പലമോ ഇവിടെയില്ല. ഒരു തപോവനത്തിന്റെ പരിശുദ്ധിയും കുളിര്‍മയും ഇവിടെ എത്തുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടും.  

ശാര്‍ങ്ഗക്കാവ് അമ്മയുടെ കാവല്‍ക്കാരായി ഇന്നും ഇവിടെ നിറഞ്ഞു നില്‍ക്കുന്ന വാനരസമൂഹം വേറിട്ട കാഴ്ചയാണ്. സര്‍വ്വാഭീഷ്ടവരദായിനിയായ ശാര്‍ങ്ഗക്കാവ് അമ്മയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ടൊരു ഐതിഹ്യം ഇങ്ങനെയാണ്: പ്രദേശത്തെ അതിപുരാതനമായ ഒരു തറവാട്ടിലെ പെണ്‍കുട്ടി എന്നും കുളിച്ചുതൊഴാന്‍ ഈ ക്ഷേത്രനടയിലെത്തുമായിരുന്നു. കല്യാണപ്രായമായപ്പോള്‍ അവളെ അകലെ ഒരിടത്തേയ്‌ക്ക് മാതാപിതാക്കള്‍ കല്യാണം കഴിപ്പിച്ചയച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തന്റെ ഗ്രാമത്തിലെ ശാര്‍ങ്ഗക്കാവ് അമ്മയെ ദര്‍ശിക്കുവാനുള്ള ആഗ്രഹം അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു. ഭാര്യയുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ഇരുവരും ശാര്‍ങ്ഗക്കാവിലെത്തി. അതുവരെ ഇവിടെ വന്നിട്ടല്ലാത്ത ഭര്‍ത്താവ്,  കാടുകേറി വാനരര്‍ മേഞ്ഞു നടക്കുന്ന ക്ഷേത്രസങ്കേതം കണ്ടിട്ട് പരിഹാസഭാവത്തില്‍ ഭാര്യയെ നോക്കി ആക്ഷേപിച്ചു. ‘എവിടെയാണു ക്ഷേത്രം? ഇതാണോ നിന്റെ ദേവിയുടെ ശ്രീകോവില്‍? ഇതു കാണാനാണോ ഇത്രയും ദിവസം നീ എന്നെ ശല്യം ചെയ്തത്? ‘ എന്നു ചോദിച്ചു. ഇതിനൊന്നും മറുപടി പറയാതെ ഭാര്യ ഏകാഗ്രതയോടെ പ്രാര്‍ത്ഥനയില്‍ ലയിച്ചു. ഭര്‍ത്താവാകട്ടെ, പരിഹാസത്തിനു സ്വല്പം ശമനം ഉണ്ടായപ്പോള്‍ കൈകാലുകള്‍ കഴുകാന്‍, ആറ്റുപടികള്‍ ഇറങ്ങിച്ചെന്നു. പടവിലിരുന്ന് മുഖം കഴുകാന്‍ കൈക്കുമ്പിളില്‍ വെള്ളമെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആരോ പിടിച്ചു വലിക്കുന്ന പ്രതീതിയില്‍ അയാള്‍ വെള്ളത്തിലേക്ക് വീണു. പ്രാര്‍ത്ഥനയില്‍ മുഴുകി നിന്ന ഭാര്യ, ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ ഭര്‍ത്താവിനെ കാണാനില്ലായിരുന്നു. ഉള്ളുരുകി പ്രാര്‍ത്ഥിച്ച യുവതി ഭര്‍ത്താവില്ലാതെ തിരിച്ചുപോകില്ലന്ന് ശപഥം ചെയ്തു. ജലപാനമില്ലാതെ മൂന്നു ദിനരാത്രങ്ങള്‍ അമ്മയുടെ സങ്കേതത്തില്‍ അവള്‍ കഴിഞ്ഞു. നിരാശയാല്‍ അവള്‍ ജീവന്‍ ഹോമിക്കാനായി ആറ്റിലേക്ക് ചാടാന്‍ തുടങ്ങിയപ്പോള്‍ ആ ഭാഗത്തായി ആവി പറക്കുന്ന പായസവുമായി രണ്ടു കൈകള്‍ ഉയര്‍ന്നു വരുന്നതായി കണ്ടു. ഇത് തന്റെ ഭര്‍ത്താവാണെന്നു തിരിച്ചറിഞ്ഞതോടെ യുവതിക്ക് സന്തോഷമായി. ആറ്റില്‍ നിന്നും ചവിട്ടുപടിയില്‍ കയറിയ ഭര്‍ത്താവ് അവിടെ കൂടി നിന്നിരുന്ന ഭക്തജനങ്ങളെ സാക്ഷിയാക്കി പറഞ്ഞു, ഇവിടെ എല്ലാമുണ്ട്, തങ്ക ഗോപുരങ്ങളോടുകൂടിയ സുവര്‍ണ്ണ ക്ഷേത്രം ഞാന്‍ കണ്ടു, എന്നാല്‍ മൂന്നുദിവസങ്ങള്‍ കൊണ്ടു ക്ഷേത്രത്തിന്റെ കുറച്ചു ഭാഗങ്ങളില്‍ മാത്രമെ എനിക്കു ദര്‍ശിക്കുവാന്‍ സാധിച്ചുള്ളു… മനോഹരവും വിശാലവുമായ ഒരു സുവര്‍ണ്ണ ക്ഷേത്രസമുച്ചത്തിലാണു സാക്ഷാല്‍ ശാര്‍ങ്ഗക്കാവ് ഭഗവതി വാഴുന്നതെന്നും ഇയാള്‍ സാക്ഷ്യപ്പെടുത്തി.

ഇതു തന്നെയാണ് ഇന്നും ഇവിടുത്തുകാരുടെ വിശ്വാസം. വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലെ ഉദാരമതികളായ ഭക്തജനങ്ങളും നാട്ടുകാരും, കരക്കാരും ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ദേവപ്രശ്‌നത്തില്‍ ഇത്തരം ക്ഷേത്രം ഇവിടെ ആവശ്യമില്ലെന്നും, സ്വയംഭൂവായ ദുര്‍ഗ്ഗ കുടികൊള്ളുന്നതിനാല്‍ നയന സുന്ദരമായ ഈ കാവ് ഇതേപടി നിലനിര്‍ത്തി പോകണമെന്നും തെളിഞ്ഞു.  

Tags: keralafestivalVishu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.