കൊച്ചി : ഗതാഗത വകുപ്പിന്റെ തീരുമാനങ്ങളെ തള്ളി ഹൈക്കോടതി. സ്വകാര്യ ബസ്സുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. നിലവിലെ പെര്‍മിറ്റ് താത്കാലികമായി ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ സ്വകാര്യ ബസ്സുകള്‍ക്ക് ദീര്‍ഘ ദൂരങ്ങളില്‍ സര്‍വീസ് നടത്താം. പിന്നീട് പെര്‍മിറ്റ് പുതുക്കാനുള്ള നടപടിയും സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്.
140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. അതിനാല്‍ കെഎസ്ആര്‍ടിസിയാണ് ഈ ദീര്‍ഘദൂര സര്‍വീസുകളെല്ലാം നടത്തിയിരുന്നത്. അതിനാല്‍ സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കുന്നത് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും.
പുതിയ ഉത്തരവ് പ്രകാരം ദീര്‍ഘദൂര റൂട്ടുകളില്‍ നിലവില്‍ പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്ക് അന്തിമ ഉത്തരവ് വരും വരെ തുടരാം. അതിനിടെ പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി 30% നിരക്ക് ഇളവ് പ്രഖ്യാപിച്ചു. ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സര്‍വ്വീസുകള്‍ നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: