Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പൂരപ്പന്തലുകൾ ഉയർന്നു; പാറമേക്കാവിന് 100 അടിയില്‍ എല്‍ഇഡി പന്തൽ, തിരുവമ്പാടി കാല്‍നാട്ട് 16ന്, വെടിക്കെട്ട് കാണാന്‍ അളവെടുപ്പ്

തൃശൂര്‍ പൂരത്തിനിത് കൃഷ്ണകുമാറിന്റെ നാലാമൂഴമാണ്. രണ്ടു തവണ തിരുവമ്പാടിക്കു വേണ്ടി നായ്‌ക്കാനാല്‍ പന്തലും ഒരു തവണ പാറമേക്കാവിനു വേണ്ടിയും കൃഷ്ണകുമാര്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ആറാട്ടുപുഴ പൂരം, കൂടല്‍മാണിക്യം, കുനിശേരി, മണപ്പുള്ളിക്കാവ് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷ്ണകുമാര്‍ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2023, 11:39 am IST
inThrissur

തൃശൂര്‍: പൂരത്തിനായി സ്വരാജ് റൗണ്ടില്‍ ദേവസ്വങ്ങളൊരുക്കുന്ന പന്തലുകള്‍ ഉയരുന്നു. പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ നിര്‍മിക്കുന്ന പന്തലിന്റെ കാല്‍നാട്ട്  ഇന്നലെ രാവിലെ നടന്നു. പാറമേക്കാവ് മേല്‍ശാന്തി വടക്കേടത്ത് കരകന്നൂര്‍ വാസുദേവന്‍ നമ്പൂതിരി, കീരംപിള്ളി കുട്ടന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഭൂമിപൂജക്ക് ശേഷം ദേവസ്വം ഭാരവാഹികളും തട്ടകക്കാരും പൂരപ്രേമികളും ചേര്‍ന്നാണ് പൂരാരവങ്ങളോടെ കാല്‍നാട്ടിയത്.

പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം ബാലഗോപാല്‍, സെക്രട്ടറി ജി.രാജേഷ്, വൈസ് പ്രസിഡന്റ് ഇ.വേണുഗോപാല്‍, ജോ.സെക്രട്ടറി പി.വി നന്ദകുമാര്‍, പന്തല്‍ കണ്‍വീനര്‍മാരായ വി.കെ ഉണ്ണികൃഷ്ണന്‍, ബൈജു താഴേക്കാട്ട്, ഉണ്ണി മേനോന്‍ കൂര്‍ക്കഞ്ചേരി, വാകയില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആറാട്ടുപുഴ സ്വദേശി കൃഷ്ണകുമാറാണ് പാറമേക്കാവിന്റെ പന്തല്‍ നിര്‍മ്മാണം. 100 അടിയില്‍ എല്‍ഇഡി പന്തലാണ് ഇത്തവണ പാറമേക്കാവിന്.  

തൃശൂര്‍ പൂരത്തിനിത് കൃഷ്ണകുമാറിന്റെ നാലാമൂഴമാണ്. രണ്ടു തവണ തിരുവമ്പാടിക്കു വേണ്ടി നായ്‌ക്കാനാല്‍ പന്തലും ഒരു തവണ പാറമേക്കാവിനു വേണ്ടിയും കൃഷ്ണകുമാര്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. ആറാട്ടുപുഴ പൂരം, കൂടല്‍മാണിക്യം, കുനിശേരി, മണപ്പുള്ളിക്കാവ് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷ്ണകുമാര്‍ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. പൂരത്തിന് പതിനൊന്നു വര്‍ഷത്തെ പരിചയസമ്പന്നതയുമായാണ് ക്ലാസിക് ഗോപാലകൃഷ്ണന്‍ പാറമേക്കാവിന്റെ പന്തലിന് വൈദ്യുതലങ്കാരമൊരുക്കുന്നത്. തിരുവമ്പാടിക്കു വേണ്ടിയും പാറമേക്കാവിനു വേണ്ടിയും മുന്‍പും ഇലുമിനേഷന്‍ നടത്തിയിട്ടുണ്ട് ക്ലാസിക് ഗോപാലകൃഷ്ണന്‍. കൃഷ്ണകുമാറും ഗോപാലകൃഷ്ണനും ചേര്‍ന്നുള്ള വിസ്മയമാകും മണികണ്ഠനാലിലെ പാറമേക്കാവിന്റെ പന്തല്‍.

തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാല്‍നാട്ട് 16ന് രാവിലെ നടക്കും. 10.30ന് നടുവിലാലിലും 11ന് നായ്‌ക്കനാലിലും കാല്‍നാട്ട് നടക്കും. പൂരപ്പന്തലുകള്‍ ഉയരുന്നതോടെ തൃശൂര്‍ പിന്നെ പൂരത്തിരക്കിലേക്ക് കടക്കും.  

പൂരം വെടിക്കെട്ട് കൂടുതല്‍ പേര്‍ക്ക് കാണാന്‍ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച പരാതിക്ക് പരിഹാരം കാണാന്‍ പ്രദേശത്തിന്റെ ദൂരം അളക്കലും ഇന്നലെ നടന്നു. വെടിക്കെട്ട് നടക്കുന്ന വടക്കുന്നാഥ മൈതാനത്തുനിന്ന്  ആളുകള്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന ദൂരമറിയാന്‍ അളവെടുത്തു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ആളുകള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് 100 മീറ്റര്‍ ദൂരം വേണമെന്നാണ് പെസോയുടെ നിയമം.  ഇതില്‍ ഇളവ് നല്‍കാനാവില്ലെങ്കിലും പരമാവധി ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുമോയെന്നതാണ് പരിശോധിക്കുന്നത്. ഇന്നലെ നടന്ന പരിശോധനയില്‍ പെസോ ഉദ്യോഗസ്ഥരും പോലീസ്, അഗ്‌നിരക്ഷാ സേന, പിഡബ്ലിയുഡി, റവന്യു  വകുപ്പുകളും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.  

വെടിക്കെട്ട് കാണാന്‍ സൗകര്യങ്ങളില്ലെന്ന പ്രശ്നം കഴിഞ്ഞ പൂരക്കാലത്തുതന്നെ വിമര്‍ശനമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥലമളക്കാന്‍ പെസോയുടെ നേതൃത്വത്തില്‍ തീരുമാനിച്ചത്.  മറ്റ് നിര്‍ദേശങ്ങളും ദേവസ്വങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചകളുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് 14ന് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരും കളക്ടര്‍, പോലീസ്, അഗ്‌നിരക്ഷാ സേന, പെസോ, ദേവസ്വം ബോര്‍ഡ്, ദേവസ്വം പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടറേറ്റില്‍ ചേരും.  

കോര്‍പ്പറേഷന്‍തല പൂരം ഒരുക്കങ്ങളുടെ യോഗവും കഴിഞ്ഞ ദിവസം നടന്നു. ഈ മാസം 30ന് ഞായറാഴ്ചയാണ് തൃശൂര്‍ പൂരം. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലല്‍. പൂരത്തിനായി ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ സജീവമാണ്.  24നാണ് പൂരം കൊടിയേറ്റ്.

Tags: ThrissurParamekkavuPooramThiruvambadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.