Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി20 സംഗമം കുമരകത്തു സമാപിച്ചു; ഇന്ത്യയുടെ അഭിലാഷത്തിനും മുന്‍ഗണനകള്‍ക്കും വിശാലമായ പിന്തുണ നല്‍കി ലോകരാജ്യങ്ങള്‍

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്കും പാചക വൈവിധ്യത്തിലേക്കും നേര്‍ക്കാഴ്ച പകരുന്ന പരമ്പരാഗത പ്രകടനങ്ങള്‍, നൃത്തരൂപങ്ങള്‍, പ്രാദേശിക പാചക പാരമ്പര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക അനുഭവങ്ങള്‍ക്കും സമ്മേളനത്തിനിടെ പ്രതിനിധികള്‍ സാക്ഷ്യം വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 08:43 pm IST
inIndia

കുമരകം: ഇന്ത്യയടെ അധ്യക്ഷതയ്‌ക്കു കീഴിലുള്ള ജി 20 ഡെവലപ്‌മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ (ഡിഡബ്ല്യുജി) രണ്ടാമതു സംഗമം കുമരകത്ത് വിജയകരമായി സമാപിച്ചു. ജി 20 അംഗങ്ങള്‍, ഒന്‍പതു ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, വിവിധ അന്താരാഷ്‌ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 80ലധികം പ്രതിനിധികള്‍ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിമാരായ  നാഗരാജ് കെ. നായിഡുവും  ഈനം ഗംഭീറും നേതൃത്വം നല്‍കി.

ഡിഡബ്ല്യുജി സംഗമത്തിന്റെ അജണ്ടയില്‍ എസ്.ഡി.ജികളിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതില്‍ ജി 20യുടെ പങ്ക്, പരിസ്ഥിതിക്കായുള്ള ജീവിതശൈലി (ലൈഫ്), ഡിജിറ്റല്‍ ആശയങ്ങള്‍, വികസനത്തിനായുള്ള ഡാറ്റയ്‌ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍, ആഗോളതലത്തില്‍ നീതിപൂര്‍വകമായ ഹരിത പരിവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ നയിക്കുന്ന വികസനം, അന്താരാഷ്‌ട്ര ഏകോപനം മെച്ചപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്നു. ജൂണില്‍ നടക്കുന്ന ജി 20 വികസന മന്ത്രിതല യോഗത്തിന്റെ ചര്‍ച്ചകള്‍ക്കു ഡിഡബ്ല്യുജി യോഗങ്ങളിലെ ആശയങ്ങള്‍ ഊര്‍ജം പകരും.

വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍)  ദമ്മു രവിയാണ് ഔപചാരിക നടപടികള്‍ ഉദ്ഘാടനം ചെയ്തത്. ഡിഡബ്ല്യുജി യോഗത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്ത രവി, വികസന അജണ്ട പ്രധാന വിഷയമാക്കി മാറ്റുന്നതിന് ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്നും വികസന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ജി 20യെ സംബന്ധിച്ചിടത്തോളം നിര്‍ണായക സ്ഥാനമുള്ള സാഹചര്യത്തില്‍, വൈവിധ്യമാര്‍ന്ന ആഗോള വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് കൂട്ടായ പരിഹാരങ്ങള്‍ കണ്ടെത്താന്‍  ശ്രമിക്കണമെന്നും രവി പരാമര്‍ശിച്ചു. .

എസ്.ഡി.ജികളിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ജി 20 കര്‍മപദ്ധതി, ലൈഫിന്റെ ഉയര്‍ന്ന തലത്തിലുള്ള ആശയങ്ങള്‍, വികസനത്തിനായുള്ള ഡാറ്റയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ ഡി.ഡബ്ല്യു.ജിയെ സംബന്ധിച്ച് ഇന്ത്യയ്‌ക്കുള്ള അഭിലാഷത്തിനും മുന്‍ഗണനകള്‍ക്കും രാജ്യങ്ങള്‍ വിശാലമായ പിന്തുണ നല്‍കി. ലോകം ഒന്നിലധികം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സമയത്ത് വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ രാഷ്‌ട്രീയ ആക്കം സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ രാജ്യങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു.

സമകാലിക വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ ബഹുമുഖ ശ്രമങ്ങളുടെ അടിയന്തര പ്രസക്തിയെക്കുറിച്ചും അതിലുള്ള ജി 20യുടെ പ്രധാന പങ്കിനെക്കുറിച്ചും സമവായമുണ്ടായി. കാലാവസ്ഥാ അജണ്ട ഉള്‍പ്പെടെ വികസനവും പരിസ്ഥിതിയും സന്തുലിതമായി മുന്നോട്ടുകൊണ്ടുപോന്നതിന് ലക്ഷ്യമിട്ടുള്ള ധീരവും ലക്ഷ്യബോധമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതു ധാരണയുണ്ടായി. 2030 അജണ്ട നടപ്പിലാക്കുന്നതിനും എസ്.ഡി.ജികള്‍ ത്വരിതപ്പെടുത്തുന്നതിനും സംഭാവനയര്‍പ്പിക്കുന്നതിനു കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശാലമായ ധാരണയുണ്ടായി. സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം, സമഗ്ര വികസനം കൈവരിക്കുന്നതില്‍ അവരുടെ പങ്ക്, ആഗോളതലത്തില്‍ നീതിയുക്തമായ ഹരിത പരിവര്‍ത്തനങ്ങളില്‍ നിന്നുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ജി 20യുടെ പങ്ക് എന്നിവയ്‌ക്ക് സഹായകമായ ഡാറ്റ എന്നിവ സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനു സമവായം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ഊന്നിപ്പറഞ്ഞു.

പ്രതിനിധികള്‍, ദേശീയഅന്തര്‍ദേശീയ സംഘടനകളില്‍ നിന്നുള്ള വിദഗ്ധര്‍, ബുദ്ധിജീവികള്‍, പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരും ആറിനു നടന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തു, വികസനത്തിനായുള്ള ഡാറ്റ, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, ഹരിത പരിവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചകളും നടന്നു.

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്കും പാചക വൈവിധ്യത്തിലേക്കും നേര്‍ക്കാഴ്ച പകരുന്ന പരമ്പരാഗത പ്രകടനങ്ങള്‍, നൃത്തരൂപങ്ങള്‍, പ്രാദേശിക പാചക പാരമ്പര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക അനുഭവങ്ങള്‍ക്കും സമ്മേളനത്തിനിടെ പ്രതിനിധികള്‍ സാക്ഷ്യം വഹിച്ചു. സ്വാതിതിരുനാളിന്റെ ശാസ്ത്രീയ സംഗീത കൃതികളുടെ സംഗീതാവിഷ്‌കാരവും പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

Tags: ജി20 ഉച്ചകോടിKumarakomജി20 അധ്യക്ഷപദവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.