Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സ്ത്രീ ശാക്തീകരണം: സമതയ്‌ക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും ഗുണപ്രദം’ ; രണ്ടാം ജി20 എംപവര്‍ യോഗം നാളെ തിരുവനന്തപുരത്ത്

പ്രമേയാധിഷ്ഠിത ചര്‍ച്ചകളും ആലോചനകളും ജി20 എംപവര്‍ വിജ്ഞാപനത്തില്‍ പ്രതിഫലിക്കുകയും ജി20 നേതാക്കള്‍ക്കുള്ള ശുപാര്‍ശകളായി നല്‍കുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 01:06 pm IST
in India

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രണ്ടാം ജി20 എംപവര്‍ യോഗം ഏപ്രില്‍ 4 മുതല്‍ 6 വരെ തിരുവനന്തപുരത്ത്.  മുന്‍ഗണനാ മേഖലകള്‍, സ്ത്രീശാക്തീകരണം ത്വരിതപ്പെടുത്തുന്നതിനു മുന്‍ അധ്യക്ഷരുടെ കാലത്തു നടത്തിയ ശ്രമങ്ങള്‍,  സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുക, മാര്‍ഗദര്‍ശനം, ശേഷിവര്‍ധന എന്നിവയിലൂടെ വനിതാസംരംഭകത്വം മെച്ചപ്പെടുത്തുക, വിപണിപ്രവേശനവും ധനസഹായവും, വ്യവസായം മെച്ചപ്പെടുത്തുന്നതില്‍ സ്‌റ്റെം വിദ്യാഭ്യാസത്തിന്റെയും നവീകരണത്തിന്റെയും പങ്ക്, അടിത്തട്ടില്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലും നേതൃത്വം പ്രാപ്തമാക്കല്‍, സ്ത്രീശാക്തീകരണത്തിനായുള്ള മാനസികവും പ്രതിരോധാത്മകവുമായ ആരോഗ്യം ഉള്‍പ്പെടെയുള്ള സമഗ്ര ക്ഷേമം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനും വ്യാപ്തിക്കും ഡിജിറ്റല്‍ മുന്നേറ്റത്തിനും ആജീവനാന്ത പഠനത്തിനുമുള്ള നിക്ഷേപം വര്‍ധിപ്പിക്കല്‍, ശാസ്ത്രീയവും പാരമ്പര്യേതരവുമായ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

‘സ്‌കൂളില്‍നിന്നു ജോലിയിലേക്ക്’ പരിവര്‍ത്തനങ്ങളും കരിയര്‍ വികസന അവസരങ്ങളും പ്രാപ്തമാക്കല്‍; കെയര്‍ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നതിനു പ്രാപ്തമാക്കുന്ന അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം; സ്ത്രീശാക്തീകരണത്തിനായി കോര്‍പ്പറേറ്റ് സംസ്‌കാരം മുന്നോട്ടുകൊണ്ടുപോകല്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പാനല്‍ ചര്‍ച്ചകളുടെ രൂപത്തില്‍ നടക്കും.

തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, കയര്‍ എന്നിവയുടെ കൃഷിയിലും ഉല്‍പ്പാദനത്തിലും സ്ത്രീകളുടെ പങ്കാളിത്തം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള എഫ്പിഒകളുടെ പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ രൂപകല്‍പ്പന ചെയ്ത നാടന്‍ കളിപ്പാട്ടങ്ങള്‍, കൈത്തറി, കരകൗശല വസ്തുക്കള്‍, ആയുര്‍വേദ  സൗഖ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി രൂപകല്പനചെയ്തു തയ്യാറാക്കിയ പ്രദര്‍ശനവും പ്രധാന പരിപാടിയോടൊപ്പം സംഘടിപ്പിക്കും. പ്രേക്ഷകര്‍ക്ക് അതിമനോഹരമായ അനുഭവമേകുന്ന ഡിജിറ്റല്‍ സവിശേഷതകള്‍ പ്രദര്‍ശനത്തിലുണ്ടാകും.

സമ്മേളനങ്ങള്‍ക്കു പുറമേ, കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് (കെഎസിവി) സന്ദര്‍ശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതു പ്രതിനിധികള്‍ക്ക് ഇന്ത്യന്‍ കലകളും കരകൗശലവിദ്യയും പരിചയപ്പെടുത്തുകയും കരകൗശല വിദഗ്ധരുമായി സംവദിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള ആകര്‍ഷകമായ കാഴ്ചകള്‍ സമ്മാനിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ വൈകുന്നേരങ്ങളില്‍ സംഘടിപ്പിക്കും. ഇന്ത്യയുടെ പരമ്പരാഗത രീതികളും മികച്ച പാചകരീതികളും അനുഭവിക്കുന്നതിനായി പ്രാദേശിക പാചകരീതികളും ചെറുധാന്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണവും പരിപാടികളില്‍ വിളമ്പും.

സമാപന സമ്മേളനം പ്രധാന അനന്തരഫലങ്ങള്‍ തിരിച്ചറിയുന്നതിലും സമവായത്തിലെത്തിയ ആശയങ്ങളില്‍ ജി20 എംപവര്‍ മുന്‍ഗണനകളിലുടനീളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

വിവിധ സെഷനുകളിലെ പ്രമേയാധിഷ്ഠിത ചര്‍ച്ചകളും ആലോചനകളും ജി20 എംപവര്‍ വിജ്ഞാപനത്തില്‍ പ്രതിഫലിക്കുകയും ജി20 നേതാക്കള്‍ക്കുള്ള ശുപാര്‍ശകളായി നല്‍കുകയും ചെയ്യും. എല്ലാ അന്താരാഷ്‌ട്ര യോഗങ്ങളിലെയും പ്രധാന പരിപാടികളില്‍നിന്നും അനുബന്ധ പരിപാടികളില്‍നിന്നുമുള്ള ഫലങ്ങളില്‍നിന്നുരുത്തിരിയുന്ന സമവായത്തിലെത്തിയ ആശയങ്ങള്‍ ജി20 എംപവര്‍ 2023ന്റെ വിജ്ഞാപനത്തിന്റെ ഭാഗമാകും.

Tags: തിരുവനന്തപുരംജി20 ഉച്ചകോടിജി20ജി20 അധ്യക്ഷപദവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.